തിങ്കളാഴ്‌ച, ഏപ്രിൽ 27, 2009

വെറുതെയിരുന്നപ്പോള്‍



ബാല്‍ക്കണിയില്‍ തനിയെ
ആകാശത്തെക്ക് നോക്കി
വെറുതെയിരുന്നപ്പോള്‍
ഒരായിരം നക്ഷത്രങ്ങള്‍
ചെറുതും വലുതും ....
ചില നക്ഷത്രങ്ങള്‍
ചിരിക്കുന്നുണ്ടായിരുന്നു.
മറ്റു ചിലര്‍ക്ക്
എന്താ ഗൌരവം...
ഒരു നക്ഷത്രം കണ്ണിറുക്കി...
എല്ലാരും കൂടെ കൂടി.
നിനക്കെന്നെ ഓര്‍മ്മയുണ്ടോ ?
അവര്‍ ചോദിക്കാന്‍
മത്സരിച്ചു കൊണ്ടിരുന്നു.
രാക്കിളിപ്പാട്ടുമായെത്തിയ
ഇളം കാറ്റിന്‍ കയ്യില്‍

അവരുടെ സ്പര്‍ശത്തിന്റെ
തണുപ്പ് ഞാനറിഞ്ഞു....
ആരെയൊക്കെയോ
തിരിച്ചറിഞ്ഞ പോലെ....
അവരുടെയടുത്തെത്താന്‍
മനസ്സ് വെമ്പുന്ന പോലെ...
മുകളിലിരുന്ന് നിങ്ങളോടും
ഇങ്ങിനെയെല്ലാം ചോദിക്കാന്‍
കൊതി തോന്നും പോലെ.....



15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

രണ്ട് ദിവസം വീട്ടിലൊറ്റക്കിരിക്കേണ്ടി വന്നപ്പൊ തോന്നിയ വട്ട്....

Typist | എഴുത്തുകാരി പറഞ്ഞു...

ഇനി ഇങ്ങനത്തെ വട്ടൊന്നും തോന്നണ്ടാട്ടോ. എന്തിനാപ്പൊ നക്ഷത്രങ്ങളുടെ അടുത്തേക്കു് പോണെ?

പ്രയാണ്‍ പറഞ്ഞു...

അത്രക്കൊന്നും ഞാനാലോചിച്ചില്ലട്ടൊ..കുറച്ചധികനേരം നോക്കിയിരുന്നപ്പോള്‍.അവിടെയിരിക്കുന്നതിന്റെ ത്രില്ലൊന്നാലോചിച്ച് പൊയി.അത്രേയുള്ളു.

കാപ്പിലാന്‍ പറഞ്ഞു...

വെറുതെ ഇരിക്കുമ്പോള്‍ ഇങ്ങനെ പലതും തോന്നും :)

ജ്വാല പറഞ്ഞു...

നക്ഷത്രങ്ങളെ നോക്കിയിരിക്കാ‍ാം...ഒന്നും ആലോചിക്കാതെ

പ്രയാണ്‍ പറഞ്ഞു...

സ്ഥിരം ചെയ്യണ പണിയാണല്ലെയിത് കാപ്പിലാന്‍....:)
ജ്വാല അതു രസമാണ്. പക്ഷെ ഒന്നും ചിന്തിക്കാതെ എത്രനേരമിരിക്കാന്‍ പറ്റും?

ബഷീർ പറഞ്ഞു...

തോന്നലുകൾ കൊള്ളാ‍ാം. മനസ്സിൽ കൊടുക്കല്ലേ...:)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നക്ഷത്രങ്ങള്‍ എന്തെങ്കിലും പറഞ്ഞോ? അതില്‍ ചിലത് ഒരു പക്ഷെ സംസാരിക്കും, ചിലത് കളിയാക്കും, എന്നൊക്കെ തോന്നിയോ? പേടിക്കേണ്ടാ തുടക്കമാണ്. (ഹ ഹ )
വെറുതെ നോക്കിയിരിക്കാന്‍ അകലങ്ങളിലെ ഒരു കൂട്ടുകാര്‍!

പ്രയാണ്‍ പറഞ്ഞു...

പേടിക്കണ്ട ബഷീര്‍ എന്റെ മനസ്സ് എന്നില്‍ സുരക്ഷിതയാണ്.
വാഴക്കോടാ ഈ അനുഭവജ്ഞാനം അനുഭവജ്ഞാനംന്നൊക്കെ പറയുന്നതിതായിരിക്കും അല്ലെ....

ചാണക്യന്‍ പറഞ്ഞു...

തോന്നലുകള്‍ വെറും തോന്നലുകള്‍ മാത്രമായിരിക്കട്ടെ....

അരങ്ങ്‌ പറഞ്ഞു...

Hello..., Happy to raed ur poem. Short and beautiful. Its wonder that u get time to see the night sky and stars there. Where is that railway station in ur title. Oh super... Oru priyadarsan padathile shot pole!

പ്രയാണ്‍ പറഞ്ഞു...

അരങെ സിനിമാ റ്റച്ച് വെറുതെയല്ല.....ഇതാണ് കൃഷ്ണഗുഡി....:)

പ്രയാണ്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കാപ്പിലാന്‍ പറഞ്ഞു...

അയ്യോ .ഇതാണോ കൃഷ്ണന്‍കുട്ടി .കാണണം -കാണാന്‍ മറക്കരുത്‌ :)

ബാജി ഓടംവേലി പറഞ്ഞു...

തോന്നലുകൾ കൊള്ളാ‍ാം