ഞായറാഴ്‌ച, ഏപ്രിൽ 05, 2009

ഓയുടെ സ്ഥാനം മാറിയപ്പോള്‍


വീട്ടിലെത്തിയ അപ്പുവിന്റെ
കറുത്ത കവിളില്‍ തലോടി
അമ്മ ചോദിച്ചു എന്തുപറ്റി...
യമുനട്ടീച്ചര്‍ കവിളില്‍ പിടിച്ചതും
അപ്പൂന് വേദനിച്ചതും അപ്പു പറഞ്ഞു.
അമ്മ അപ്പുവിന്റെ പടമെടുത്തതും
അച്ഛനെ ഫോണില്‍ വിളിച്ചതും
അച്ഛന്‍ ആരെയൊക്കെയോ
വീണ്ടും വിളിച്ചതും അപ്പുവറിഞ്ഞില്ല.
കഴിഞ്ഞപ്പോള്‍ അമ്മ ചോദിച്ചു
എന്തിനേ കവിളില്‍ പിടിച്ചത്?
പി ടി പോട്ടിലെ ഓയുടെ
സ്ഥാനം മാറിയപ്പോള്‍
കാക്കക്കഥയിലെ ''കളെല്ലാം
അപ്പുവിന്റെ ഉത്തരക്കടലാസില്‍
വലതു മാര്‍ജിനിലേക്ക് ചുമന്ന്
പറന്നത് പറഞ്ഞപ്പോള്‍

അമ്മയും പിടിച്ചു കവിളില്‍.
അപ്പുവിന്റെ കണ്ണു നിറഞ്ഞു.
മുഖം തുടച്ചപ്പോള്‍ കയ്യില് കരി.
പ്യൂണ്‍ രാമേട്ടന്‍ രാവിലെ
മഷി കൊണ്ട് ബോര്‍ഡ് കറുപ്പിച്ചതും
അതു തുടച്ച ടീച്ചറുടെ
കൈയ്യ് കറുത്തതും
കയ്യ് കൊണ്ട് ടീച്ചര്‍
അപ്പുവിന്റെ കവിളില്‍
പിടിച്ചതും അപ്പുവോര്‍ത്തു.
രാവിലെ സ്കൂളിലേക്ക് അമ്മവന്നു.
അച്ഛനും കൂടെ അപ്പൂന്റെ
കറുത്ത മുഖത്തിന്റെ ഫോട്ടോയും...
ഓഫീസുമുറിയില്‍ ക്യാമറ പിടിച്ച
അങ്കിള്, കരയുന്ന യമുനട്ടീച്ചറും
അപ്പുവിന്റെ കരിമുഖം കണ്ട്
കത്തിവേഷമായി ഹെഡ് മിസ്ട്രസും.

ഇന്ന് സ്കൂളില്ല... അമ്മ പറഞ്ഞു
യമുനട്ടിച്ചറ് പോയി....ദൂരേക്ക്
അമ്മയുടെ കണ്ണിലും വെള്ളം.
അപ്പുവിന് സന്തോഷം ഇനി
ഇംഗ്ലീഷ് പഠിക്കണ്ടല്ലൊ......
8 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

അനാവശ്യമായി പ്രതികരിക്കുന്ന ഇന്നത്തെ അച്ഛനമ്മമാര്‍ക്ക് വേണ്ടി....(ഒരു നടന്ന സംഭവത്തിനെ ഒന്നു പൊലിപ്പിച്ചതാണ്)

കാപ്പിലാന്‍ പറഞ്ഞു...

അപ്പുവിന് സന്തോഷം ഇനി
ഇംഗ്ലീഷ് പഠിക്കണ്ടല്ലൊ......

ഉം................ ലതാണ്

അതിരിക്കട്ടെ പ്രയാന്‍ ടീച്ചര്‍ ആണോ ?
:):)

Bindhu Unny പറഞ്ഞു...

എടുത്തുചാട്ടം!
:-)

പ്രയാണ്‍ പറഞ്ഞു...

ഹ..ഹ.. ഹ..ഞാന്‍ കുട്ടികളെ പഠിപ്പിക്കുന്നതാലോചിച്ച്
ചിരിച്ചു പോയതാണ്

ഹരീഷ് തൊടുപുഴ പറഞ്ഞു...

അപ്പോള്‍ പ്രയാണ്‍ജിയുടെ കഥാപാത്രമേതാണ് ഇതില്‍??

ടീച്ചര്‍ or അമ്മ !!

പ്രയാണ്‍ പറഞ്ഞു...

ഹരീഷ് , ഞാന്‍ എല്ലാം കാണുന്നവന്‍, ഒരു വെറും.....സാക്ഷി.....

ചിതല്‍ പറഞ്ഞു...

പൊലിപ്പിച്ചത്
ആ അച്ചനും അമ്മയും
അതോ
പ്രയാണ്‍ജിയോ..
ഇവിടേയല്ല
അവിടേയും

പ്രയാണ്‍ പറഞ്ഞു...

ഞങ്ങളുടെ കുട്ടികളൊക്കെ വലുതായകാരണം ഈ അച്ഛനമ്മമാരുടെ കൂട്ടത്തില്‍ പെടില്ല. ടീച്ചറൊട്ടല്ലതാനും. അപ്പൊന്താ ചെയ്യാ....?:)