ചൊവ്വാഴ്ച, ഫെബ്രുവരി 09, 2016

കാടിളക്കം.

Prasanna Aryan's photo.



അത്രത്തോളം ആള്‍മാറാട്ടത്തില്‍
ഒളിച്ചോടുകയായിരുന്നിരിക്കണം
പുകഞ്ഞിരുന്ന കടുമിരുള്‍പ്പച്ചയെ
പകലെന്ന് വെട്ടിത്തെളിച്ചൊതുക്കി.
ആണ്ടുപോയെന്ന് വേരുകളെയുപേക്ഷിച്ച്
(ഉപേക്ഷിച്ചതറിയാതെ. വേരാഴങ്ങളില്‍
ഉടലിനായി വെള്ളം തിരയുകയാണ്)
കാട്ടുപോത്ത്, കരിമ്പുലി, കാട്ടാന
ചെമ്പോത്തിന്‍റെയെല്ലാം കണ്ണുവെട്ടിച്ച്
കിളികള്‍ ചേക്കേറാനെത്തുമ്മുന്നേ,
മീനുകളുച്ചത്തിലൊച്ചയിടാതിരിക്കാന്‍
അണിഞ്ഞിരുന്ന വെള്ളിയരഞ്ഞാണവും
മൂക്കുത്തിയുംമവിടെത്തന്നെയുപേക്ഷിച്ച്
പെയ്യാമെന്നേറ്റ മഴയുടെ അലാറം തിരുത്തി
ഉടല്‍മാത്രം കോരിയെടുത്തൊരു കാട്
എത്രയോസ്വാര്‍ത്ഥതയില്‍
നമ്മളെപ്പോലെ തന്നെ
നമ്മള്‍ കണ്ടെന്നതറിയാതെ
അത്രത്തോളം ആള്‍മാറാട്ടത്തില്‍
മുഖമ്മൂടിയണിഞ്ഞ നഗരത്തിന്‍റെ
കടുംനിറങ്ങളില്‍ കൊതിപൂണ്ട്
ഒളിച്ചോടുകയായിരുന്നിരിക്കണം...

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഒളിച്ചോട്ടം തന്നെ ആയിരുന്നിരിക്കണം

the man to walk with പറഞ്ഞു...

ഏതോ കാട് കയറിയ മനസ്സുമായി
ഇനി ഞാനാണോ ഈ പൊയ്മുഖം പേറിയ കാട്

ആശംസകൾ