വെള്ളിയാഴ്‌ച, സെപ്റ്റംബർ 06, 2013

മണ്ടിപ്പെണ്ണേ....

.
പൂക്കളുടെ ചിത്രം മാറ്റി മാറ്റി 
പൂക്കാലം വരുമെന്ന് 
പകല്‍ക്കിനാവുകണ്ടവള്‍

മുഖം മൂടികളണിഞ്ഞ്
ചിരിയെന്ന് സങ്കടങ്ങളെ 
വരച്ചെടുക്കാന്‍ ശ്രമിച്ചവള്‍

ഞാനെഴുതിയത്
നീ വായിച്ചത് 
ഇടയിലാരോ വ്യാഖ്യാനിച്ചത് 

വെറുമൊരു 
മണ്ടന്‍ ഡയറിയെഴുത്തിനെ 
ഹൈക്കുവെന്ന് തെറ്റിദ്ധരിച്ചതും.......

ഞാനെന്ന നിമിഷത്തില്‍ നിന്നും 
കിഴിച്ചുകൊണ്ടിരിക്കുന്ന 
ആദ്യത്തെ അംശലേശം.....

4 അഭിപ്രായങ്ങൾ:

Neelima പറഞ്ഞു...

മുഖം മൂടികളണിഞ്ഞ്
ചിരിയെന്ന് സങ്കടങ്ങളെ
വരച്ചെടുക്കാന്‍ ശ്രമിച്ചവള്‍..

നിന്നെപ്പ്പ്പോൽ ഞാനും.

സൗഗന്ധികം പറഞ്ഞു...

എഴുതിയതും,വായിച്ചതും,വ്യാഖ്യാനിക്കപ്പെടുന്നതും

നല്ല കവിത

ശുഭാശംസകൾ....

ajith പറഞ്ഞു...

............അതുകൊണ്ട് ഞാനൊന്നും വ്യാഖ്യാനിക്കുന്നില്ല!

SATVIKA പറഞ്ഞു...

പൂക്കളുടെ ചിത്രം മാറ്റി മാറ്റി
പൂക്കാലം വരുമെന്ന്
പകല്‍ക്കിനാവുകണ്ടവള്‍
nalla varikal