എന്റെ പൂക്കാലമേ
നീയെന്നില്‍ നിറഞ്ഞുപൂക്കുക........
മുള്ളുറങ്ങുന്ന
ഇരുള്‍പ്പുറങ്ങളില്‍
നിഴല്‍ പെരുകുന്ന
ശീത തടങ്ങളില്‍
വരണ്ടുവറ്റിയ
മനപ്പാടങ്ങളില്‍
പഞ്ചകാമനയുടെ
പതിവുസഞ്ചാരമായി
എന്നും നീ വിരുന്നു പാര്‍ക്കുക....
*********
ഒരു പുഴയെ തടുത്തുനിര്‍ത്താമെന്ന വ്യാമോഹത്തില്‍
കൈനീട്ടുന്നുണ്ട് ഞാന്‍
വിരലുകള്‍ക്കിടയിലൂടെ ഓടിയിറങ്ങിയെന്നിട്ടും
പുഴ നിന്റെ മുന്നിലെത്തിച്ചിണുങ്ങുന്നു.
കെട്ടിനില്‍ക്കുന്നവെള്ളം ചീഞ്ഞു നാറിത്തുടങ്ങുമെന്ന്
കെട്ടഴിച്ചുവിടും നീയിടക്കിടെ .
കുടുങ്ങിക്കിടന്ന ഇലകള്‍ മുള്ളുകള്‍ മരങ്ങള്‍ ചീഞ്ഞുതുടങ്ങിയതെന്തൊക്കെയോ
കിട്ടിയ വഴികളിലൂടെ നുരച്ചും പതച്ചും
ഒഴുകിത്തുടങ്ങും പതുക്കെ....
വീണ്ടും നീകാണാതെ
വിരലുകള്‍ മുറുക്കെചേര്‍ത്തു പിടിച്ച് തടുത്തുനോക്കും ഞാന്‍.
എന്നിട്ടും
തടുത്തുനിര്‍ത്താനാവാതെ ഒരുതുള്ളി
ഇറങ്ങിയോടുന്നുണ്ടതു നിന്നോടു പറയാന്‍.
15 അഭിപ്രായങ്ങൾ:
എന്റെ പൂക്കാലമേ.....
എന്നിട്ടും
തടുത്തുനിര്‍ത്താനാവാതെ ഒരുതുള്ളി
ഇറങ്ങിയോടുന്നുണ്ടതു നിന്നോടു പറയാന്‍
ഇനിയുമെഴുതുക..
ശുഭാശംസകൾ....
aa oru thulliye maathram thaduthu nirthaanaavilla,lle?
വരണ്ടുവറ്റിയ
മനപ്പാടങ്ങളില്‍
പഞ്ചകാമനയുടെ
പതിവുസഞ്ചാരമായി
എന്നും നീ വിരുന്നു പാര്‍ക്കുക....
വിരല്‍ കൊണ്ട് പുഴയെത്തടുത്ത് നിര്‍ത്തൂ
കഴിയും
മനോഹരം ഭാവന.
നന്നായിട്ടുണ്ട്, ചേച്ചീ
എന്നിട്ടും
തടുത്തുനിര്‍ത്താനാവാതെ ഒരുതുള്ളി
ഇറങ്ങിയോടുന്നുണ്ടതു നിന്നോടു പറയാന്‍.
വിരൽ കൊണ്ടു തടുത്തു നിർത്താൻ പറ്റുന്ന വിധമായി പുഴ അല്ലെ?
നല്ല ഭാവന...!
ആശംസകളോടെ...
സ്വപ്നത്തില്‍ വിരിയുന്ന പൂകള്‍ക്ക് ഹൃദയത്തില്‍ ഒരു പോന്തോട്ടം പണിയുക കൂടെ ഒരു കൊച്ചു അരുവിയും ....അത് മതി പിന്നെ ഒരു പുഴയല്ല ഒരു സാഗരം തന്നെ സിരകളിലൂടെ മാത്രം ഒഴുകും
നല്ല ഭാവനയാണല്ലോ .... അഭിനന്ദനങ്ങള്‍.
@ Sougandhikam: സന്തോഷം.
@ മുകിൽ: ഒരു രക്ഷേം ഇല്ല...
@ ajith: അതൊരു മിഥ്യാധാരണ മാത്രം..:)
@ശ്രീ: സന്തോഷം ഡാ
@ ജന്മസുകൃതം: എന്നൊരു വ്യാമോഹം.....
@വിജീഷ് കക്കാട്ട്: വിജീഷ്.....
@ MyDreams: പണിതുകൊണ്ടിരിക്കുന്നു......:)
@ Echmukutty : ഈ കമന്റുവര്ഷത്തില് കുളിര്‍ത്തിരിക്കുന്നു
പ്രയാണ്‍: കവിത വളരെ നന്നായിട്ടുണ്ട്.
നല്ല കവിത, വ്യത്യസ്ത ഭാവന.
ഇഷ്ടം ആയി...
മനസ്സില്‍ പൂകാലം നിറച്ചു കൊണ്ടൊരു യാത്ര...
അരുവികളില്‍ കൈ നിറയെ വെള്ളം കോരി
ചോര്‍ന്നു പോവുന്ന തെളി വെള്ളത്തിലേക്ക്
നോക്കി തടഞ്ഞു നിര്താനുവുമൊ നിന്നെ എന്ന്
ഓര്‍ത്തു എത്ര കാലം വേണം എങ്കിലും ശ്രമിച്ചു
കൊണ്ടേയിരിക്കാം അല്ലെ??
എന്ത് നല്ല ഭാവന....അഭിനന്ദനങ്ങള്‍..
വരണ്ടുവറ്റിയ
മനപ്പാടങ്ങളില്‍
പഞ്ചകാമനയുടെ
പതിവുസഞ്ചാരമായി
എന്നും നീ വിരുന്നു പാര്‍ക്കുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ