ഒരു വേനലിനിപ്പുറം
പെയ്തു നിറയുന്ന
ഓരോ മഴയിലും
തളിര്‍ത്തു തുടങ്ങുന്നത്
പച്ചയായ ജീവിതമാണ്.
കാലുകളില്‍ ചുറ്റി
പിണഞ്ഞു കയറി
മഴപ്പെരുക്കത്തിനൊപ്പം
വളര്‍ന്നു വലുതായി
ഓരോ ഉള്ളറകളിലും
കയറിത്തിരഞ്ഞതു
ഒളിച്ചിരിക്കുന്ന
പൊട്ടികളെയെല്ലാം
തൂത്തെറിയും.
തളിരിലത്തണുപ്പാല്‍
ശുദ്ധികലശം നടത്തും.
ആകെ പച്ചച്ചു
പൂക്കളും കായ്കളും
കാല്ക്കല് വെച്ച്
ജീവിതമൊരുക്കും.
ഇനിയുമൊരു വേനല്‍
തിളക്കും വരെ
മഴയെ മറന്ന്
നമ്മള് തിരക്കിട്ടു
ജീവിച്ചുകൊണ്ടിരിക്കും. ..........
11 അഭിപ്രായങ്ങൾ:
ഒരു വേനലിനിപ്പുറം .............
ചിലേടത്ത് വേനല്‍ മാത്രമേയുള്ളു
ഇനിയുമൊരു വേനല്‍ തിളക്കും വരെ...!
ഒളിച്ചിരിക്കുന്ന
പൊട്ടികളെയെല്ലാം
തൂത്തെറിയും." ഈ പൊട്ടി എന്താ ?
"ഇനിയുമൊരു വേനല്‍
തിളക്കും വരെ
മഴയെ മറന്ന്
നമ്മള് തിരക്കിട്ടു
ജീവിച്ചുകൊണ്ടിരിക്കും. ....."
ഒരു മഴ തുള്ളിയെ മറന്നാല്‍ അതിന്റെ കുളിര് വീണ്ടും നമ്മളെ മഴ ഓര്‍മ്മിപ്പിക്കും
ശരിയാണ്...
അതെ, അങ്ങനെ തന്നെയാണ്.....
ഇനിയുമൊരു വേനല്‍
തിളക്കും വരെ..
ഇനിയുമൊരു വേനല്‍
തിളക്കും വരെ
മഴയെ മറന്ന്
നമ്മള് തിരക്കിട്ടു
ജീവിച്ചുകൊണ്ടിരിക്കും. .........
മഴയെ മറക്കാതെ പറ്റില്ലെന്ന് തന്നെ തോന്നുന്നു
അതാണു മനുഷ്യസ്വഭാവം. നല്ല കവിത.
ആളോള് പ്രകൃത്യോട് കുരുത്തക്കേട് കാട്ടുമ്പൊ പ്രകൃതി നമ്മോട് കെറുവിക്ക്യാ..അല്ലേല്‍, ഈ കർക്കിടകത്തില്‍ പെയ്തൊഴിയേണ്ട മഴ മ്മളെ ങ്ങനെ പറ്റിക്കോ ഓപ്പേ..?
അതോണ്ടാ ഞാൻ രണ്ടു വരി എഴുതിയത്.
“മഴയത്ത് ചൂടാൻ കുടയെടുത്തു
വെയിലിനു ഞാനത് കടം കൊടുത്തു“.
കവിത നന്നായി. ഓണാശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ