വ്യാഴാഴ്‌ച, നവംബർ 17, 2011

പരികല്‍പനം.........
പരിണാമസിദ്ധാന്തത്തിന്റെ
പാരമ്പര്യവാദത്തിനടിയില്‍
നഗ്നമാക്കപ്പെട്ട കാലത്തിന്റെ
നെഞ്ചളവളന്ന് തിണര്‍ത്ത്
ഇടുപ്പളവുകളില്‍ മയങ്ങിമറന്ന്
രോമക്കാടുകളില്‍ വഴിതെറ്റി
സന്ധ്യനേരം വീടണഞ്ഞ്
നിലക്കണ്ണാടിക്കുമുന്നില്‍
ഉടുപ്പുകളഴിച്ചുമാറ്റി
സ്വന്തം അളവുകള്‍
താരതമ്യം ചെയ്തവര്‍
ഞെളിഞ്ഞു തുളുമ്പുമ്പോള്‍
ഉടലളവുകളില്‍ വെറുതേ
വഴുതിവീഴാനായിനി
മക്കളെ പെറേണ്ടെന്ന്
പ്രതിജ്ഞയെടുക്കുന്നുണ്ട്
ഒരുകൂട്ടം അമ്മമാര്‍ ..........

12 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഉടലളവുകളില്‍ വെറുതേ
വഴുതിവീഴാനായിനി
മക്കളെ പെറേണ്ടെന്ന്
പ്രതിജ്ഞയെടുക്കുന്നുണ്ട്
ഒരുകൂട്ടം അമ്മമാര്‍ ..........

AMBUJAKSHAN NAIR പറഞ്ഞു...

It is true

yousufpa പറഞ്ഞു...

ശെരിയാ..ഇപ്പോഴത്തെ റിയാലിറ്റി ഷോകളും മറ്റു മെയ്പ്രദർശന രീതികളും കണുമ്പോൾ തോന്നിപ്പോകുന്നത്.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കാലഗതി നന്നായി വരച്ചു.

ജന്മസുകൃതം പറഞ്ഞു...

നന്നായി

പ്രയാണ്‍ പറഞ്ഞു...

thanks friends......രാജാവിന്റെ നഗ്നതയെ ചോദ്യം ചെയ്യാന്‍ വേണ്ട നിഷ്ക്കളങ്കത കുഞ്ഞുങ്ങള്‍ക്കുപോലും നഷ്ടപ്പെട്ടിരിക്കുന്നു.

ശ്രീനാഥന്‍ പറഞ്ഞു...

ഉടലളവുകളില്‍ വെറുതേ
വഴുതിവീഴുന്ന, അതിൽ അഭിമാനിക്കുന്ന, അതിനു മത്സരിക്കുന്ന കുട്ടികളെ ചൊല്ലി സങ്കടപ്പെടുകയാണല്ലേ കവിത? ഇഷ്ടമായി. പക്ഷേ അമ്മമാർ പോലും ഇതിനൊത്തു തുള്ളുന്ന ഒരു കാലത്തല്ലേ നാം?

പ്രയാണ്‍ പറഞ്ഞു...

ശ്രീനാഥന്‍ അങ്ങിനെയല്ലാതെ ചില അമ്മമാരും ഉണ്ട്.........

എന്‍.ബി.സുരേഷ് പറഞ്ഞു...

jeevitham monotonous aavumpol, virasamaavumpol, desperate aavumpol. pinninganeyallaathe..............

Unknown പറഞ്ഞു...

ഉടലളവുകളില്‍ വെറുതേ
വഴുതിവീഴാനായിനി
മക്കളെ പെറേണ്ടെന്ന്
ഏതു കാലത്താണ് ഈ
അമ്മമാര്‍ പ്രതിജ്ഞയെടുക്കണം
അത് കൂടി പറയണം

Admin പറഞ്ഞു...

good... best wishes..

Echmukutty പറഞ്ഞു...

ചില അമ്മമാരുടെ പ്രതിജ്ഞ അല്ലേ?