ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2011

പ്രതിയാനം........


സിന്ദൂരപ്പൊട്ട് മായ്ച്ച്
സന്ധ്യയുടെ മുഖംമൂടി
അഴിച്ചുവെച്ച്
രാത്രി നെടുവീര്‍പ്പി ട്ടു .
ആകാശമോഹങ്ങള്‍ക്കൊപ്പം
മാറിമാറിയണിഞ്ഞ
പൊയ്മുഖങ്ങളില്‍ സ്വന്തം
മുഖം നഷ്ടമായിരിക്കുന്നു.
നിസ്സംഗതയോടെ ആകാശവും
ഇരുള്‍ വാരിപ്പുതച്ച് ഭൂമിയും
തണുത്തുറഞ്ഞ് രാത്രിയും.
പുലരിയുടെ സിന്ദൂര മണിഞ്ഞ
മുഖകവചവും കൊണ്ട്
വീണ്ടുമാകാശമെത്തും മുന്‍പ്
ആത്മസാല്‍ക്കരണത്തിനായി
ചിലയാമങ്ങള്‍ മാത്രം.
ഇരുള്‍പ്പുതപ്പിനുള്ളില്‍
ഭൂമിയുടെ ചൂടിലമരുമ്പോള്‍
രാത്രിയണിഞ്ഞ പൊയ്മുഖങ്ങള്‍
ഓരോന്നോരോന്നായ് തനിയെ
അടര്‍ന്ന് വീണുകൊണ്ടിരുന്നു.

12 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

പ്രപഞ്ചത്തിന്റെ സ്ഥായിയായ ഭാവം രാത്രിയാണെന്ന തിരിച്ചറിവില്‍ ..........

yousufpa പറഞ്ഞു...

ഇരുട്ടുണ്ടെങ്കിലേ വെളിച്ചമുള്ളൂ..,പ്രപഞ്ചമുള്ളൂ.....ഇഷ്ടപ്പെട്ടു.

ജന്മസുകൃതം പറഞ്ഞു...

ഇരുള്‍പ്പുതപ്പിനുള്ളില്‍
ഭൂമിയുടെ ചൂടിലമരുമ്പോള്‍
രാത്രിയണിഞ്ഞ പൊയ്മുഖങ്ങള്‍
ഓരോന്നോരോന്നായ് തനിയെ
അടര്‍ന്ന് വീണുകൊണ്ടിരുന്നു.

പൊയ്മുഖങ്ങളെല്ലാം അഴിഞ്ഞു വീഴട്ടെ......

ശ്രീനാഥന്‍ പറഞ്ഞു...

രാത്രി,സന്ധ്യ, ഭൂമി,പുലരി, ആകാശം- ചേർത്തുവച്ച് ഒരു ജീവിതചിത്രമായി. ഇഷ്ടമായി. പിന്നെ, സ്ഥായി ഒരു ഫിഫ്റ്റി-ഫിഫ്റ്റി രാവും പകലും അല്ലേ?. ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവുമുണ്ട് എന്നല്ലേ?.

Unknown പറഞ്ഞു...

ഓരോ തിരിച്ചരിവിലും ഒരുപാട് നെടുവീര്‍പ്പുകള്‍

പ്രയാണ്‍ പറഞ്ഞു...

yousufpa ശരിയാണ്..... പക്ഷേ അതിനൊരു വിളക്കുവേണ്ടേ...?

ലീല എം ചന്ദ്രന്‍.അടര്‍ന്ന് വീണുകൊണ്ടിരിക്കയാണ്.പലരുടേയും.....

ശ്രീനാഥന്‍ എല്ലാം സൂര്യന്റെ കരുണയാലല്ലെ...

MyDreams അതുമാത്രം ബാക്കി.

Echmukutty പറഞ്ഞു...

രാത്രി വേണം...പകലറിയാൻ...

M N PRASANNA KUMAR പറഞ്ഞു...

നെറുകയിലൊരു ചെണ്ട് മല്ലിപ്പൂവാല്‍ പിച്ചവയ്ക്കും പകല്‍
നെറികേട് മേലെ തുഴയെറിഞ്ഞഴലേറിയകലുംപോള്‍
ചിരി വിഴുങ്ങിച്ചീര്‍ത്തോരിരുളിന്‍ മുടിക്കെട്ടി-
ലിരുള്‍ പകല്‍ ഭേദമില്ലാത്ത മാനമേ ശ്വേതപുഷച്ചിരി കണ്ടുവോ ?

പ്രയാണ്‍ പറഞ്ഞു...

Echmukutty സത്യം........:)

M N PRASANNA KUMAR wah! നല്ലൊരു കവിതക്ക് നന്ദി....:)

Unknown പറഞ്ഞു...

പകലില്‍ അണിഞ്ഞ പൊയ്മുഖങ്ങള്‍..
അടര്‍ന്നു വീഴുന്നു..

ആ ഫോട്ടോയും അങ്ങട്ട് ‘ചൂണ്ടി’ അല്ലെ..!

പ്രയാണ്‍ പറഞ്ഞു...

നാട്ടീപ്പോയി പൌര്‍ണ്ണമാസിവരെ കാത്തിരുന്ന്‍ ചന്ദ്രന്‍ തെങ്ങിന്‍മേകേറുന്നതും നോക്കി പാതിരാവരെയിരുന്ന് ഒരുപോട്ടം പിടിച്ചപ്പോ അതിനെ ചൂണ്ടി തൊട്ടു പീഡിപ്പിച്ചൂന്നൊന്നും പറയാതെ നിശക്കോച്ചേ...:)

Unknown പറഞ്ഞു...

അപ്പ ഇത്തിരി കഷ്ടപ്പെട്ടൂന്ന്..!