ഞായറാഴ്‌ച, ജൂലൈ 17, 2011

ശലഭഗീതം...........അറിയുന്നുനിന്നിളംവി
ഹ്വലതകള്‍ വെറും
പാതിവഴിയെത്തി
പതിയെ തിരിഞ്ഞോടു-
മൊരുകിനാപ്പൈതലിന്‍
ഇനിയും തുറക്കാത്ത
കുനുമിഴിക്കോണുകളില്‍
പതിയെമിടിക്കുന്ന
നെഞ്ചിന്‍ പിടച്ചിലില്‍
അയയാന്‍ മടിക്കുന്ന
കുഞ്ഞിളം വിരലിലും
വിരിയാന്‍ കൊതിക്കുന്ന
നറുമലര്‍ച്ചുണ്ടിലും
പൂംചിറകുവീശി
പ്പറക്കാന്‍ കൊതിക്കും
ശലഭമോഹങ്ങളില്‍
പതിയിരുന്നെറ്റും
തമോഗര്‍ത്ത ഭീതി.
***
ഇന്നില്‍ക്കുരുത്തതി-
ന്നേറെപ്രിയംചൊല്ലി
മണ്ണൂറിടുംനഞ്ച്
മാറില്‍നുരയും നഞ്ച്
കണ്ണുറങ്ങുണ്ണീടെ
കാതുറങ്ങുണ്ണിയീ
നാവുറങ്ങട്ടതില്‍
നാടുമുറങ്ങട്ടെ-
ന്നുണ്ണിക്കിടാങ്ങളെ
താരാട്ടിയൂട്ടവേ
അമ്മക്കുടംതിളച്ചാ-
വിയായ് മേഘമതു
പെയ്യാനിടംപേര്‍ത്തു
വിങ്ങുമൊരുതാപം
തന്നില്‍ക്കരിഞ്ഞിടും
കുഞ്ഞിളംപൂവിനായ്
ഉള്ളിലൊരു നാവോറു
ണര്‍ന്നതിന്നീരടി
പാടുവാനോര്‍ക്കെയീ
വീണക്കുടത്തില്‍നി-
ന്നൂര്‍ന്നിറങ്ങുന്നതൊരു
തേങ്ങലിന്നീണം..........

15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

കണ്ണുറങ്ങുണ്ണീടെ
കാതുറങ്ങുണ്ണിയീ
നാവുറങ്ങട്ടതില്‍
നാടുമുറങ്ങട്ടെ..........

Unknown പറഞ്ഞു...

എന്നില്‍ ഒരു ഭീതി പടര്‍ത്തുന്നു ഈ കവിത

Manoraj പറഞ്ഞു...

പൂര്‍ണ്ണമായി മനസ്സിലായില്ല..

വിജീഷ് കക്കാട്ട് പറഞ്ഞു...

പൂംചിറകുവീശി
പ്പറക്കാന്‍ കൊതിക്കും
ശലഭമോഹങ്ങളില്‍
പതിയിരുന്നെറ്റും
തമോഗര്‍ത്ത ഭീതി...

ഭീതി ഞാനും പങ്കുവയ്ക്കുന്നു

ശ്രീനാഥന്‍ പറഞ്ഞു...

ഒന്നാന്തരം ക്രാഫ്റ്റ്, ഞാനിങ്ങനെ ചൊല്ലി നോക്കുകയായിരുന്നു. കൃത്യമായ പദങ്ങൾ. മനോഹരമായ കവിത. അവൾ പാറി നടക്കട്ടേ, ചിത്രശലഭങ്ങൾ വേണ്ടേ ഈ ഭൂമിയിൽ., അവൾക്ക് വീഥിയൊരുക്കുക, അവളെ കൃഷ്ണമണി പോലെ കരുതുക, അവൾക്ക് വേണ്ടി ഉണർന്നിരിക്കുക.

the man to walk with പറഞ്ഞു...

Best wishes

yousufpa പറഞ്ഞു...

എനിയ്ക്കിഷ്ടായി കവിത. ഇപ്പൊന്നും ഇങ്ങൻത്തെ കവിതേ കിട്ടില്യ.

ഒരാശങ്കയും നല്ലൊരീണവും ണ്ട്.

Sidheek Thozhiyoor പറഞ്ഞു...

വിഹ്വലതകള്‍ മനസ്സിലാക്കാനാവുന്നു.

Pranavam Ravikumar പറഞ്ഞു...

വ്യതസ്ത ചിന്തയാണ്.. ആശംസകള്‍

ജന്മസുകൃതം പറഞ്ഞു...

കവിത വായിച്ച് ശ്വാസം നിലച്ചുപോയല്ലോ.
ശങ്കര്‍ മഹാദേവന് വേണ്ടി എഴുതിയതാണോ?
കവിത കൊള്ളാട്ടോ.

Unknown പറഞ്ഞു...

ആദ്യഭാഗം ജാനകിയുടെ ഭ്രൂണവിചാരമോര്‍മ്മിപിച്ചു.

രണ്ടാം ഭാഗത്താകെ തെറ്റിപ്പോകുന്നു ഞാന്‍ :-/

Unknown പറഞ്ഞു...

(ഇല്ല, അതും പിന്നേം പിന്നേം വായിച്ചു..)


നഷ്ടപ്പെടാതിരിക്കട്ടെ എന്ന് മാത്രം പറയട്ടെ..

പ്രയാണ്‍ പറഞ്ഞു...

MyDreams

Manoraj

വിജീഷ്

ശ്രീനാഥന്‍

the man to walk with

yousufpa

സിദ്ധീക്ക.

Ravikumar

ഉമേഷ്‌

ലീല എം ചന്ദ്രന്‍..

നിശാസുരഭി

എല്ലാര്‍ക്കും എന്റെ സ്നേഹം.

Kalavallabhan പറഞ്ഞു...

ഉള്ളിലൊരു നാവോറു
ണര്‍ന്നതിന്നീരടി
പാടുവാനോര്‍ക്കെയീ
വീണക്കുടത്തില്‍നി-
ന്നൂര്‍ന്നിറങ്ങുന്നതൊരു ....

ലീല എം ചന്ദ്രന്റെ കമന്റിഷ്ടമായി.

ബിഗു പറഞ്ഞു...

ശക്തമായ രചന. അഭിനന്ദനങ്ങള്‍