ബുധനാഴ്‌ച, ഫെബ്രുവരി 13, 2013

അമ്മ.....




കലണ്ടറിലെ ചതുരങ്ങളിലൂടെ
ഒഴുകിനടന്ന അമ്മയുടെ വിരല്‍
നക്ഷത്രച്ചൂടില്‍ പൊള്ളിനിന്നു..
നിന്റെ നാളിലാണ് ഗ്രഹണം
അമ്മ യുടെ കണ്ണുകള്‍ ഭയം
ഗ്രഹണമായി നിറഞ്ഞ് പാമ്പിന്
പാലും മുട്ടയും തിരയുന്നു.

***

ബാല്‍ക്കണിയില്‍ നിന്നും തിരക്കിട്ടെത്തി
ചോറുതിരയുമ്പോള്‍ അമ്മയുടെ കണ്ണില്‍
അതേ തെറ്റുചെയ്യുന്ന കുട്ടിയുടെ ഭാവം.
ദിവസവും തെക്കോട്ടും വടക്കോട്ടും
സമയം തെറ്റാതെ പറക്കുമ്പോള്‍
മിണ്ടാന്‍ നിക്കാത്ത കണ്ടൂന്ന് നടിക്കാത്ത
കാക്കയിന്ന് ബാല്‍ക്കണിയിലേക്കു നീണ്ട
ആലിന്‍ കൊമ്പിലിരുന്ന് കഥ പറയുന്നു.
ഞാനെന്റെ അസൂയക്ക് മരുന്ന്‍ തിരയുന്നു.

***

പഴകിയ ടെറിക്കോട്ടണ്‍ ഷര്‍‍ട്ടില്‍ നിന്നും
ചില്ലറകളായ് സൂക്ഷിച്ചുവെച്ച
ഓര്‍മ്മത്തുട്ടുകള്‍ കുടഞ്ഞിടുന്നുഅമ്മ
കഴുകിത്തേച്ചു മിനുക്കിവെച്ചിട്ടും
അച്ഛനിപ്പോഴിതിടാറില്ലെന്ന് പരിഭവം.
നിനക്കുടുപ്പുതുന്നാമെന്ന് ചിരിക്കുന്നു.
നീ വലുതായല്ലോയെന്ന് വിയര്‍ക്കുന്നു.
അമ്മു എവിടെയെന്ന് തളരുന്നു.
അച്ഛന്റെ കണ്ണുണ്ടല്ലോയെന്നാശ്വസിക്കുന്നു.
അമ്മൂനെ പ്പോലെ ആകാശത്തും ഭൂമിയിലും
നേരോം കാലോം നോക്കാതെ ഒറ്റക്കും തെറ്റക്കും
നടക്കേണ്ടിവരുന്ന പെങ്കുട്ടികളെയെല്ലാം
കാത്തോളണേയെന്നൊരു നോട്ടം
നോവില്‍ പൊതിഞ്ഞു ഞാനുമെറിയുന്നുണ്ട്
ആകാശത്തിരിക്കുന്ന അച്ഛനായി........

 3/10/11

26 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

കാത്തോളണേയെന്നൊരു നോട്ടം
നോവില്‍ പൊതിഞ്ഞു ഞാനുമെറിയുന്നുണ്ട്
ആകാശത്തിരിക്കുന്ന അച്ഛനായി........

നീര്‍വിളാകന്‍ പറഞ്ഞു...

നന്നായി....

Unknown പറഞ്ഞു...

മുഴുവനായും പിടികിട്ടീല്ല.
കൂട്ടി വായിച്ച് പിടികിട്ടിയത് പറഞ്ഞാല്‍ ചിലപ്പോള്‍ അബദ്ധമാകും. അതിനാല്‍ മിണ്ടുന്നില്ലാ..!

ചില വരികള്‍ മനോഹരം.

അജ്ഞാതന്‍ പറഞ്ഞു...

മികച്ച സൃഷ്ടി...എനിക്ക് ഒരുപാടിഷ്ടപ്പെട്ടു...ആദ്യം മുതല്‍ അവസാനം വരെ വരികളില്‍ മറഞ്ഞിരിക്കുന്ന നൊമ്പരം നന്നായി..

രമേശ്‌ അരൂര്‍ പറഞ്ഞു...

എവിടെയും പെണ്‍കുട്ടികളെക്കുറിച്ചുള്ള അവരുടെ അരക്ഷിതത്വത്തെക്കുറിച്ചുള്ള വേവലാതികളാണല്ലോ മുഴങ്ങുന്നത്!!
ഇവിടെയോരമ്മ, അച്ഛന്‍ പോലുമില്ലാത്ത മകള്‍ക്ക് ഗ്രസിക്കാനിരിക്കുന്ന ഗ്രഹണത്തില്‍ നിന്ന് രക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു ..
..മരണം ഒറ്റയ്ക് ആകാശത്തു അലയാന്‍ വിട്ട മറ്റൊരു മകളുടെ ആത്മാവിനു പോലും പെണ്ണായത് കൊണ്ട് രക്ഷ കിട്ടുമോ എന്നാശങ്കപ്പെടുന്ന അമ്മ മനസ് .. മുന്നേ മറഞ്ഞു പോയി ബലിക്കാക്കയായ് പറന്നു വന്നു കുടുംബത്തിനു കൂട്ടിരിക്കുന്ന അച്ഛനോട് അവളെ കാത്തോളണേ എന്നാവലാതി പറയുന്ന ഒരമ്മ മനസ്

എല്ലാം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു ..

ശ്രീനാഥന്‍ പറഞ്ഞു...

‘പെൺകുട്ടിയുടെ അമ്മ‘ വരികളിൽ ഭീതിയായി നിറഞ്ഞിരിക്കുന്നു. മറ്റൊരു ലോകത്തിരുന്ന് അച്ഛന്റെ പ്രാർത്ഥന. പെട്ടെന്ന് ഓർത്തത് രണ്ടു ദിവസം മുൻപ്, മുഖമിരുണ്ട് വേവലാതിപ്പെട്ടിരുന്ന സഹപ്രവർത്തകയെ ആണ് . വെറും രണ്ടു മണിക്കൂറ് ദൂരത്തുനിന്ന്, വീട്ടിൽ എത്താൻ ഉച്ചക്ക് രണ്ട് മണിക്കു പുറപ്പെടുന്ന പെൺകുട്ടിയെ ഓർത്ത് അവർ വിറച്ചിരിക്കുകയായിരുന്നു! നമ്മുടെ നാട്ടിലെ അമ്മമാർക്കൊക്കെ ഭ്രാന്ത് വരുമോ എന്ന് ഭയമാകുന്നു.

ശ്രീ പറഞ്ഞു...

അമ്മയും അച്ഛനും നിറഞ്ഞു നില്‍ക്കുന്നു, വരികളില്‍.

വളരെ ഇഷ്ടമായി...

the man to walk with പറഞ്ഞു...

ലും ഒറ്റക്കും തെറ്റക്കും
നടക്കേണ്ടിവരുന്ന പെങ്കുട്ടികളെയെല്ലാം
കാത്തോളണേയെന്നൊരു നോട്ടം..

ishtaayi

Best Wishes

Kalavallabhan പറഞ്ഞു...

"അമ്മൂനെപ്പോലെ ആകാശത്തും ഭൂമിയിലും
രാവും പകലും ഒറ്റക്കും തെറ്റക്കും
നടക്കേണ്ടിവരുന്ന പെങ്കുട്ടികളെയെല്ലാം
കാത്തോളണേയെന്നൊരു നോട്ടം
നോവില്‍ പൊതിഞ്ഞു ഞാനുമെറിയുന്നുണ്ട്
ആകാശത്തിരിക്കുന്ന അച്ഛനായി........"
ഈ “വേവലാതി” തന്നെയാണ്‌ എനിക്കും തോന്നിയത്. ഞാനും അത് അക്ഷരങ്ങളിലാക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലോ ?

Pranavam Ravikumar പറഞ്ഞു...

ഇഷ്ടമായി!

പ്രയാണ്‍ പറഞ്ഞു...

നീര്‍വിളാകന്‍
മഞ്ഞുതുള്ളി
ശ്രീ
the man to walk with
Ravikumar
വളരെ സന്തോഷം

നിശാസുരഭി വക്കുപൊട്ടിയ ഓര്‍മ്മകള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്ന ഒരമ്മ .......കൂടുതലൊന്നും ആലോചിച്ച് തലപുകക്കേണ്ട...:)

രമേശ്‌ അരൂര്‍ അമ്മയുടെ മനസ്സില്‍ അമ്മുവിന്നും അച്ഛന്റെ കൈപിടിച്ചു നടക്കുന്ന കുഞ്ഞാണെന്നാണ് ഞാനുദ്ദേശിച്ചത്, ഇപ്പോഴത്തെ അമ്മുമാര്‍ ആകാശത്തും ഭൂമിയിലും ഒരുപോലെ ദൂരങ്ങള്‍ അളക്കാതെ യാത്രചെയ്യുന്നവരല്ലെ.രമേശിന്റെ കാഴ്ച്ചയും വളരെ വ്യത്യസ്തമായിരിക്കുന്നു.

ശ്രീനാഥന്‍ ശരിയാണ്..വട്ടുപിടിക്കുമെന്നു തോന്നിയിരുന്നു ഒരിക്കല്‍ ... പക്ഷെ നാട്ടിലുള്ളവര്‍ക്ക് മണിക്കൂറുകളുടെ വേവലാതിയെങ്കില്‍ ഞ്ങ്ങളെപ്പോലുള്ളവര്‍ക്ക് ദിവസങ്ങളുടെ വേവലാതിയാണ്.

Kalavallabhan വായിച്ചു ഒരച്ഛന്റെ വേവലാതി........ശരിക്കു പറഞ്ഞാല്‍ എല്ലാ അച്ഛന്മാര്‍ക്കും സഹോദരന്മാര്‍ക്കും ഇതുപോലൊരു മനസ്സുണ്ടെങ്കില്‍ ഇങ്ങിനെയുള്ള സംഭവങ്ങളൊന്നും നടക്കില്ല.......... അപ്പോള്‍ മാത്രമെ മറ്റേതൊരു പെണ്‍കുട്ടിയും ഇതുപോലൊരച്ഛന്റെയോ സഹോദരന്റെയോ കണ്ണിലെ കൃഷ്ണമണിയാണെന്നതോര്‍മ്മ വരുള്ളു.നന്നായി പ്രതിഫലിപ്പിച്ചു.

Jithu പറഞ്ഞു...

ഇഷ്ടപ്പെട്ടു .......

yousufpa പറഞ്ഞു...

ഈ അമ്മമനസ്സ് ഒത്തിരി ഇഷ്ടായി.

mk kunnath പറഞ്ഞു...

ഇഷ്ടമായി......!!
പഴകിയ ടെറിക്കോട്ടണ്‍ ഷര്‍‍ട്ടില്‍ നിന്നും
ചില്ലറകളായ് സൂക്ഷിച്ചുവെച്ച
ഓര്‍മ്മത്തുട്ടുകള്‍ കുടഞ്ഞിടുന്നു അമ്മ
കഴുകിത്തേച്ചു മിനുക്കിവെച്ചിട്ടും
അച്ഛനിപ്പോഴിതിടാറില്ലെന്ന് പരിഭവം.
നിനക്കുടുപ്പുതുന്നാമെന്ന് ചിരിക്കുന്നു.
നീ വലുതായല്ലോയെന്ന് വിയര്‍ക്കുന്നു.
അമ്മു എവിടെയെന്ന് തളരുന്നു.
അച്ഛന്റെ കണ്ണുണ്ടല്ലോയെന്നാശ്വസിക്കുന്നു.
അമ്മൂനെപ്പോലെ ആകാശത്തും ഭൂമിയിലും
നേരോം കാലോം നോക്കാതെ ഒറ്റക്കും തെറ്റക്കും
നടക്കേണ്ടിവരുന്ന പെങ്കുട്ടികളെയെല്ലാം
കാത്തോളണേയെന്നൊരു നോട്ടം
നോവില്‍ പൊതിഞ്ഞു ഞാനുമെറിയുന്നുണ്ട്
ആകാശത്തിരിക്കുന്ന അച്ഛനായി........

ശരിക്കും മനസ്സു നോവിക്കുന്ന വാക്കുകള്‍ .. ചിന്തകളുമതുപോലെ..!!

mk kunnath പറഞ്ഞു...

ഇതില്‍ ആത്മകഥാംശം ഉണ്ടെന്‍ ഞാന്‍ വിശ്വസിക്കുന്നു......!!
:)

http://mazhamanthram.blogspot.com

പ്രയാണ്‍ പറഞ്ഞു...

ജിത്തു
യൂസഫ്പാ
മനു
എവിടെയെത്തിയത്തില്‍ വളരെ സന്തോഷം....
അമ്മയെന്ന വാക്കില്‍ ആത്മാംശം ഉണ്ടാവാതിരിക്കാന്‍ പറ്റില്ലല്ലോ മനു......

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പഴകിയ ടെറിക്കോട്ടണ്‍ ഷര്‍‍ട്ടില്‍ നിന്നും
ചില്ലറകളായ് സൂക്ഷിച്ചുവെച്ച
ഓര്‍മ്മത്തുട്ടുകള്‍ ..



nalla kavitha

മുകിൽ പറഞ്ഞു...

അമ്മമനസ്സുകൾക്കു വിഭ്രാന്തിയുടേയും വിലാപത്തിന്റേയും ദഹനത്തിന്റേയും കാലമാണ്...

Unknown പറഞ്ഞു...

എനിക്കും അസൂയ മൂത്ത് വരുന്നു ...മറു മരുന്ന് കിട്ടുമോ എന്തോ

Unknown പറഞ്ഞു...

കാത്തോളണേയെന്നൊരു നോട്ടം
നോവില്‍ പൊതിഞ്ഞു ഞാനുമെറിയുന്നുണ്ട്
ആകാശത്തിരിക്കുന്ന അച്ഛനായി........!!

നോവ്!!!

Echmukutty പറഞ്ഞു...

aareyaanu kaathukolluvaan elppikkendathu?

pedichu pedichu pediyaayi dahikkunna raappakalukal.......

varikal nallathu.

പ്രയാണ്‍ പറഞ്ഞു...

ദിനേശ്
മുകിൽ
Ranjith
Echmukutty
ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.
ശരിയാണ് എച്മു അത്തരം ദഹനങ്ങളില്‍ നിന്നും മനസ്സ് തിരിക്കാനാണ് പലപ്പോഴും കുറേ പൊട്ടത്തരങ്ങളുമായി ബ്ലോഗില്‍ ചുറ്റിത്തിരിയുന്നത്.

റഷീദ് കോട്ടപ്പാടം പറഞ്ഞു...

നോവില്‍ പൊതിഞ്ഞു ഞാനുമെറിയുന്നുണ്ട്
ആകാശത്തിരിക്കുന്ന അമ്മക്കായി...

സീത* പറഞ്ഞു...

നോവിൽ പൊതിഞ്ഞൊരു നോട്ടം ഞാനും.....

ഭാനു കളരിക്കല്‍ പറഞ്ഞു...

ഈ കവിതയും ഒന്ന് രണ്ടു കഥകളും വായിച്ചു. സാമൂഹിക പ്രതിബന്ധതയുള്ള എഴുത്ത്. സലാം.

വീണ്ടും വരാം.

നളിനകുമാരി പറഞ്ഞു...

ഒറ്റക്കും തെറ്റക്കും
നടക്കേണ്ടിവരുന്ന പെങ്കുട്ടികളെയെല്ലാം
കാത്തോളണേയെന്നൊരു നോട്ടം
നോവില്‍ പൊതിഞ്ഞു ഞാനുമെറിയുന്നുണ്ട്
ആകാശത്തിരിക്കുന്ന അച്ഛനായി........
aakaashathirikkunnavar kakkunnathukondalle naamellaam ivide sasukham vilasunnathu ennoru chintha enikkum undu.