ഞായറാഴ്‌ച, ഫെബ്രുവരി 27, 2011

ചതുരംഗം.




നേര്‍ രേഖയിലായിരുന്നു നടത്തം
ചാടിക്കടക്കാനറിയില്ലായിരുന്നല്ലൊ.
കേട്ടതെല്ലാം കുഴിച്ചുമൂടി
കുതിരയെ ഒന്നും രണ്ടും
ചാടിക്കാനറിയാത്തവന്‍
ആനയും തേരും തിരിച്ചറിയാത്തവന്‍.
കളിയറിയാത്തവന്‍
കളത്തിലിറങ്ങരുതെന്ന്..
അവസാനം വരെ കളിച്ചത്
മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നു.
അവര്‍ക്കുവേണ്ടിത്തന്നെയാണ്
രാജാവിനു നേര്‍മുന്നില്‍ കെഞ്ചിയത്.
കാലുമടക്കി കാലാളെന്നൊരു തൊഴി.
വീണത് അടുത്ത കള്ളിയില്‍.
ഏങ്കോണിച്ചൊരു ചെക്ക്മേറ്റില്‍
പൊടിതട്ടി കളിയവസാനിപ്പിച്ചു.
ഇനിയാരും പറയില്ലല്ലൊ
കളിക്കാനറിയില്ലെന്ന്.........

15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നേര്‍ രേഖയിലായിരുന്നു നടത്തം.......

Umesh Pilicode പറഞ്ഞു...

നേര്‍ രേഖയിലായിരുന്നു നടത്തം.......

പദസ്വനം പറഞ്ഞു...

വെറുതെ പറ്റിച്ചു..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഇതൊരു വേറിട്ട അവതരണം.
ഇഷ്ടായി.
ആശംസകള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

മറ്റുള്ളവര്‍ക്ക് വേണ്ടി കളിച്ചു കളിച്ചു ഒടുവില്‍ സ്വയം കളി പഠിച്ചല്ലേ ....:)

Unknown പറഞ്ഞു...

അരൂര്‍ പറഞ്ഞതു തന്നെ ....എനിക്കും പറയാന്‍

Jithu പറഞ്ഞു...

:)

Pranavam Ravikumar പറഞ്ഞു...

വ്യതസ്തമായ ഒരു രചന..ഇഷ്ടപ്പെട്ടു

Echmukutty പറഞ്ഞു...

ഇങ്ങനെയും കളി പഠിയ്ക്കാമല്ലേ.......
നന്നായി.

നേരത്തെ വന്ന് അഭിപ്രായം എഴുതിയപ്പോ സ്വീകരിയ്ക്കാൻ മനസ്സില്ലാന്ന് പറഞ്ഞു. അപ്പോ പോയിട്ട് ഇപ്പോഴാ വന്നത്.

പ്രയാണ്‍ പറഞ്ഞു...

ഉമേഷ്‌ പിലിക്കൊട്
പദസ്വനം
ചെറുവാടി
the man to walk with
JITHU
Ravikumar
Echmukutty
വന്നതിന്നും വായിച്ചതിന്നും ഒരുപാട് സന്തോഷമുണ്ട്.

രമേശ്‌അരൂര്‍
പാലക്കുഴി
എപ്പോഴെങ്കിലും പഠിക്കണ്ടേ......:)

Echmukutty ചിലപ്പോള്‍ ബ്ലോഗും ഒന്നു കളിച്ചു നോക്കിയതാവും....:)

Unknown പറഞ്ഞു...

ഓഹോ എനിക്ക് കളിയും അറിയില്ല ..കളിക്കാരാന്നുമല്ല ........എങ്കിലും കളികാതെ വയ്യല്ലോ ....കാലാലായി പോയില്ലേ

yousufpa പറഞ്ഞു...

കളിയറിയാത്തവർക്ക് ലൈഫില്ല.

പ്രയാണ്‍ പറഞ്ഞു...

MyDreams
യൂസുഫ്പ
കളി പഠിക്കാതെ വയ്യാല്ലോ.......:)

ശ്രീനാഥന്‍ പറഞ്ഞു...

ഇത് നന്നായിട്ടുണ്ട്, നേർ രേഖയിൽ നടക്കുന്നവനു വേണ്ടിയല്ല കളിക്കളം. എങ്കിലും ഒത്തൊരു സാഹചര്യത്തിൽ കാലാളുകൾ ഏതു രാജാവിന്റേയും, രാജ്ഞിയുടേയും കളി അവസാനിപ്പിക്കും! കുതിരയെ 64 കളം ചാടിക്കുന്ന പ്രഗൽഭർ അമ്പരന്നു നിൽക്കുമ്പോൾ! ഏതായാലും പ്രയാൺ ചതുരംഗക്കളത്തിൽ നിന്ന് നിസ്സാരന്റെ പ്രസക്തി കണ്ടെടുത്തു!

പ്രയാണ്‍ പറഞ്ഞു...

thanks srinadhan....:)