വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

ഗൂഗിളില്‍ ..................


ഗൂഗിളില്‍കയറി ആകാശത്തേക്കുനോക്കിയപ്പോള്‍
ഒരു കറുത്തമേഘം കനത്തു പതുങ്ങി..................
പുറംവാതിലിന്നടുത്ത് ഒളിച്ചിരുന്ന്
നടുവിലേക്കൊരൊറ്റച്ചാട്ടത്തിനാണവനെ പിടിച്ചത്.
തൃശൂരിലേക്കാണത്രെ !!!!!
അടുത്താഴ്ച്ച പെയ്യണം പോലും.
"നിനക്കു വരുമ്പോള്‍ കൊണ്ടുപോവാനാണ്........."
ഇന്നലെ വിളിച്ചപ്പോഴാണ് അമ്മ അടുത്താഴ്ച്ച
ഉണക്കാനുള്ള കൊണ്ടാട്ടത്തിന്റെ കാര്യം പറഞ്ഞത്.
അമ്മയോടുപറയണം
ഇനി ഗൂഗിളില്‍ കയറി ആകാശത്തേക്കുനോക്കി
രണ്ടാഴ്ച്ചദൂരത്തില്‍ അവനില്ലാത്തപ്പോള്‍
മുളകു വാങ്ങിയാല്‍ മതിയെന്ന്.
കാലം മാറിയതറിയാത്തവന്‍.

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഗൂഗിളില്‍കയറി ആകാശത്തേക്കുനോക്കിയപ്പോള്‍
ഒരു കറുത്തമേഘം കനത്തു പതുങ്ങി..................

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

എല്ലാം ഗൂഗിള്‍ അല്ലേ. ഇത് നല്ല രസായിട്ടുണ്ട് ,

faisu madeena പറഞ്ഞു...

ഗൂഗിളിന്റെ ഒരു കാര്യം

ശ്രീനാഥന്‍ പറഞ്ഞു...

എല്ലാ അമ്മമാർക്കും ഒരു ഗൂഗിൾ പരിശീലനം കൊടുത്താലോ, കൊണ്ടാട്ടം ഉണക്കൽ മാത്രമല്ല, എത്ര വസ്ത്രങ്ങളാ അവരലക്കുന്നത് ദിവസവും, ഉച്ചക്ക് ധൈര്യായി ഒന്നു മയങ്ങണമെങ്കിലോ, നന്നായിട്ടുണ്ട് കെട്ടോ!

the man to walk with പറഞ്ഞു...

Google kollalo...

Best wishes

Jishad Cronic പറഞ്ഞു...

ഞാന്‍ ഗൂഗിളില്‍ നോക്കി പക്ഷെ കണ്ടില്ല... :)

Unknown പറഞ്ഞു...

ഗൂഗിള്‍.......

അനീസ പറഞ്ഞു...

ഇപ്പോളത്തെ situationu നല്ല match ഉണ്ട് post , പക്ഷെ കവിത എന്ന് പറയാന്‍ പറ്റില്ല

പ്രയാണ്‍ പറഞ്ഞു...

ചെറുവാടി, faisu,ശ്രീനാഥന്‍, the man to walk with ,ജിഷാദ് ,പാലക്കുഴി ,Aneesa വന്നതില്‍ സന്തോഷം.കാര്യം രാവിലെ ഗൂഗിളില്‍ കയറിയതിന്റെ ബാക്കിയാണെങ്കിലും തമാശക്കെഴുതിയതാണ്.....ജിഷാദ് സത്യമായും അപ്പൊ ഒരു മേഘം തൃശൂര്‍ക്ക് പോകുന്നുണ്ടായിരുന്നു. ഇനി ഞാന്‍ കണ്ടുപിടിച്ചദ്വേഷ്യത്തില്‍ തിരിച്ചുപോയോന്നറിയില്ല.........:) എല്ലാര്‍ക്കും കുറച്ച് ഗൂഗില്‍ പരിശീലനം കിട്ടുന്നതു നല്ലതാണ്.രാവിലെ പുറത്തിറങ്ങുമ്പോള്‍ കുടയെടുക്കണോയെന്നെങ്കിലും ചെക്ക് ചെയ്യാലോ.

Echmukutty പറഞ്ഞു...

ആ അതു ശരിയാ. ഗൂഗിൾ പരിശീലനം ആവാം.

Unknown പറഞ്ഞു...

കാലം മാറിയതറിയാത്തവന്‍.
കോലം കെട്ടാനറിയാത്തവന്‍.

Pranavam Ravikumar പറഞ്ഞു...

അല്ലെങ്കിലും അങ്ങനെയാ.. ഗൂഗിളില്ലാതെ ജീവിതമുണ്ടോ?? രാവിലെ എണീറ്റ്‌ പേപ്പര്‍ വായന മുതല്‍ ഉറങ്ങുമ്പോള്‍ കേള്‍ക്കുന്നാ പാട്ടുവരെ ഗൂഗിളെ ശരണം....കവിത നന്നായിരിക്കുന്നു

പ്രയാണ്‍ പറഞ്ഞു...

Echmukutty,MyDreams ,Ravikumar .................:)