വെള്ളിയാഴ്‌ച, നവംബർ 12, 2010

വീണ്ടും ചിലത്.

കാക്ക 1/6/09കാക്കയ്ക്കിന്ന് ചോറു കൊടുക്കാന്‍ മറന്നു .

കണ്ണടക്കു മുകളിലൂടെ നോക്കി ചോറുമെടുത്ത്

അമ്മ കിഴക്ക്വോര്‍ത്തേക്ക് പാഞ്ഞു.

അറിയാതെ വന്നു പോയതാവം...

അമ്മയുടെ സ്വരത്തില്‍ കുറ്റബോധത്തിന്റെ

കഴുകിയാലും പോവാത്ത വഴുവഴുപ്പുകള്‍....

മുറ്റത്ത് തുണിയിടാന്‍ പോവുമ്പോഴൊക്കെ

അമ്മയുടെ കണ്ണ് തൈത്തെങ്ങിലാണ്.

വല്ലാത്തൊരു പ്രത്യാശയുള്ള നോട്ടം...

ആരെങ്കിലും കണ്ടാല്‍ തെറ്റു ചെയ്ത

സ്കൂള്‍ കുട്ടിയുടെ മുഖഭാവം...അല്ലെങ്കില്‍

ഞാനൊന്നുമറിഞ്ഞില്ലേയെന്ന്...

കിഴക്ക്വോര്‍ത്ത് അമ്മ കാക്കയോട്

പായ്യാരം പറഞ്ഞു കൊണ്ടിരുന്നു

വൈകി പോയതിന്റെ ക്ഷമാപണം...

മക്കളെത്തിയതിന്റെ പണിത്തിരക്ക്...

അമ്പത് കൊല്ലം കൂട്ടിരുന്ന അച്ഛന്

അത് മനസ്സിലാവാതെ വയ്യല്ലോ ...


തനിയാവര്‍ത്ത‍നം 1/1/09


കുളിരിന്റെ കംബളം തലവഴി മൂടിയെന്‍

ഇരവിന്റെ ദൈര്‍ഘ്യം പെരുക്കാന്‍ തുടങ്ങവെ

അണയുന്നു വീണ്ടും പ്രഭാതമെന്‍ ജാലക

പ്പഴുതിലൂടൊരുകൊച്ചു തൂവെയില്‍ത്തുണ്ടായി....

അഞ്ചരയായെന്നുറക്കെ അലാറമെന്‍

അന്തികെനിന്നു കരഞ്ഞു വിളിക്കവെ

സൂര്യ കിരണങ്ങളാം സൂചിതാഗ്രികള്‍

പാരമെന്‍ കണ്‍കളെ കുത്തി നോവിക്കവേ

പഥ്യങ്ങളില്ലാതെ പതിവു തെറ്റാതെ

പാടും പരാതിയുമൊന്നുമുരിയാതെ

ആവര്‍ത്തനത്തിന്റെ തിക്തകം മോന്തുവാന്‍

ആകെ പിടഞ്ഞെഴുന്നേറ്റു ഞാനെത്തുന്നു....

17 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

വായിക്കാത്തവര്‍ക്കു വേണ്ടി...........

ഉല്ലാസ് പറഞ്ഞു...

കൊള്ളാം

Unknown പറഞ്ഞു...

വൈകി പോയതിന്റെ ക്ഷമാപണം...

ആശംസകള്‍.....

Echmukutty പറഞ്ഞു...

കാക്കയെ കണ്ട് ഒരു വിഷാദം........
തനിയാവർത്തനവും ഇഷ്ടമായി.

Manoraj പറഞ്ഞു...

രണ്ടും വായിച്ചിട്ടില്ലായിരുന്നു. കാക്കയെന്നത് വളരെയിഷ്ടമായി.

ജന്മസുകൃതം പറഞ്ഞു...

കാക്കയെ കൂടുതല്‍ ഇഷ്ടായി...
ഇനിയും വരാം കേട്ടോ.

the man to walk with പറഞ്ഞു...

ishtaayi..

Best Wishes

Jishad Cronic പറഞ്ഞു...

നന്നായിരിക്കുന്നു...

yousufpa പറഞ്ഞു...

കാക്ക മനസ്സിൽ എവിടെയോ കുളത്തി.

ശ്രീനാഥന്‍ പറഞ്ഞു...

കിഴക്ക്വോര്‍ത്തേക്ക് -ന്റെ കുഞ്ഞാത്തോലേ, കാക്കകവിത അസ്സലായ്ട്ട്ണ്ട്!, അമ്മയുടെ മനസ്സ് തിര ക്കിനിടയിലൂടെ കാണാം.തനിയാവർത്തനത്തിൽ വൃത്തത്തിലാക്കാൻ ചില അഭ്യാസങ്ങൾ വന്നത് അൽ‌പ്പം പ്രശ്നമായിട്ടുണ്ട്!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannayittundu,...... abhinandanangal....j

റഷീദ് കോട്ടപ്പാടം പറഞ്ഞു...

നന്നായിരിക്കുന്നു.

ഒഴാക്കന്‍. പറഞ്ഞു...

കാക്കയെ ഇഷ്ടായി.

anju minesh പറഞ്ഞു...

kakka nannayi......idakkeppozho novippichu

Unknown പറഞ്ഞു...

കാക്ക ഇഷ്ട്ടപെട്ടു ...........
രണ്ടാമത്തെ എനിക്ക് ഒന്നും മനസിലായില്ല

പ്രയാണ്‍ പറഞ്ഞു...

ഉല്ലാസ്,ഒറ്റയാന്‍, Echmukutty, Manoraj, ലീല എം ചന്ദ്രന്‍.. ,the man to walk with ,Abdul Jishad ,യൂസുഫ്പ,ശ്രീനാഥന്‍, jayarajmurukkumpuzha, റഷീദ്‌ കോട്ടപ്പാടം,ഒഴാക്കന്, anju nair ,MyDreams വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെവളരെ സന്തോഷം ........ഒരു കാര്യം ഉറപ്പിച്ചു....... ഈ വട്ടത്തില്‍ വരുന്ന കവിത ഇനി നീളത്തിലാക്കീട്ടെ ഇടുള്ളൂന്ന്...........:)

Unknown പറഞ്ഞു...

വായിച്ചിട്ടില്ല,
ഇഷ്ടപ്പെട്ടു രണ്ടും