ബുധനാഴ്‌ച, ഒക്‌ടോബർ 13, 2010

ദേവൂട്ടി

"ന്നാലും ന്റെ കുഞ്ചാത്തലേ..........." "ഞാമ്പറഞ്ഞതല്ലെ ദേവൂട്ട്യേ ന്നെങ്ങനെ വിളിക്കണ്ടാന്ന്..........."

"അതല്ലാന്നേയ്.......കഷ്ടായിട്ടൊ ന്ങ്ങള് ചെയ്തത്......."

"ഞാന്പ്പൊ എന്താ ചെയ്തേ.....?"

"കുഞ്ചാത്തല് ന്റെ കഥ എഴുതീല്ല്യേ.......?"

"അതെവിടുന്നാ ദേവൂട്ടിയറിഞ്ഞത്..........നീയെന്റെ ബ്ലോഗ് വായിച്ചോ" ഒരു വായനക്കാരിയെ കിട്ടിയതിന്റെ സന്തോഷം എനിക്കടക്കാന്‍ പറ്റിയില്ല.

"നിക്കങ്ങിനത്തെ ദുശ്ശീലങ്ങളൊന്നുംല്ല്യ........നല്ല കുടുമ്മത്തിലാണേയ് ഞാന്‍ ജനിച്ചത്.
ജീവിക്കാനിത്തിരി കഷ്ടായ്തോണ്ടാ ഈപ്പണി ചെയ്യണത്...."

"അപ്പൊ നീയെവിടുന്നാ ഇതറിഞ്ഞേ........" നിരാശ പുറത്തുകാട്ടാതെ ഞാന്‍ ചോദിച്ചു.

" ഇവിടത്തെ കുട്ട്യാത്തോലാ ന്നോട് പറഞ്ഞത്........"അതുശരി . അപ്പോള്‍ അമ്മു പറ്റിച്ച പണിയാണ്.

"ന്നാലും കഷ്ടംണ്ട്ട്ടൊ.......... ന്റെ കുട്ടിക്ക് ആലോചനകള് വര്ന്ന്ണ്ടേയ്..........."

" അതിനിപ്പം ഞാനെന്താ ചെയ്തേ ദേവൂട്ട്യേ........?"

"ന്ങ്ങള് ന്റെ നാറാണേട്ടനെ കള്ളൂടിയന്‍ന്ന് വിളിച്ചില്ലെ.........അതോറ്റെ വായിച്ചട്ട് ആലോചന വേണ്ടാന്ന് വെയ്ക്കോന്നാ ന്റെ പേടി........"

"കള്ളും കുടിച്ച് അങ്ങാടീക്കൂടി നാലുകാലില്‍ നടക്കുന്ന നിന്റെ നാറാണേട്ടന്‍
കള്ളുകുടിയനാന്നറിയാന്‍ ന്റെ ബ്ലോഗ് വായിക്കണോ ദേവൂട്ടീ......?"

"ന്നാലും ന്ങ്ങള് എഴുത്യേത് വായിച്ചാ വിശ്വാസാവില്ലെ ............."

" ന്റെ ദേവൂട്ടീ അതു കഥയല്ലെ............"

" വായിക്കണോര്‍ക്ക് അത് കഥന്നെ.....ന്നെ അറീണോര്‍ക്ക് അത് ന്റെ കഥല്ലെ കുഞ്ചാത്തലേ....." "ന്റെ ബ്ലോഗൊന്നും ആരും വായിക്കാറില്ല്യട്ടൊ .....നിയ്യ് പേടിക്കണ്ടാ......."

"ന്നാലും ഇന്യെഴുതുമ്പൊ നാറാണേട്ടനെപ്പറ്റി നന്നായി എഴുതണം ട്ടൊ...... ന്ങ്ങളെഴുതീത് വെറും കഥ്യാണ്ന്നും സത്യത്തില് ഓര് നല്ലോരാന്നും എഴുത്യാ മതി...... ന്റെ മോളെപ്പറ്റീം എഴ്തണം.......... ഓളിപ്പം സൊപ്നൊന്നും കാണാറില്ല്യാത്രേ..........."

"ഇന്നന്നെ എഴുതിക്കോളൂട്ടോ ........ദേവൂട്ടിപെണങ്ങിപ്പോയാ നെന്നെ ഞാന്‍ ഡെല്‍ഹിക്ക് വിടില്ല്യ.........നിക്ക് വയ്യ ഒറ്റക്ക് പണ്യൊക്കെ ചിയ്യാന്‍........" ഏടത്ത്യമ്മ ദേവൂട്ടീടെ ഭാഗം പറയാന്‍ വന്നു.

"അതെന്താ വല്ല്യാത്തല് അങ്ങിനെ പറേണേ....... ഇതേപ്പം നന്നായത്
..... ന്റെ കഥ്യെഴുതീച്ച്ട്ട് അയിനെ ഡെല്ലീല്‍ക്കയക്കാണ്ടിക്ക്യേ........ മൂപ്പരെന്താ നിരീക്ക്യാ.............. കുഞ്ചാത്തലെഴുതിക്കൊളൂട്ടൊ..... ന്നേം ന്റെ നാറാണേട്ടനേം മോളേം ഒക്കെപ്പറ്റി എഴുതിക്കോളൂ............. ന്നാലും ത്തിരി നന്നാക്കിയെഴുത്യാ മതീട്ടൊ.

12 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഞാനും സ്വപ്നം കാണാന്‍ തുടങ്ങീന്ന് കൂട്ടിക്കോളൂ......ഗന്ധര്‍വനും പാമ്പുമൊന്ന്വല്ല ....ദേവൂട്ടിയെ..........അങ്ങിനെയൊക്കെ എഴുതിയതിന്റെ കുറ്റബോധമാവും ദേവൂട്ടിയുടെ നിഷ്ക്കളങ്കതയ്ക്ക് ഇങ്ങിനെയൊരു ചാര്‍ത്തെഴുതാന്‍ തോന്നിയത്..........ഇതെന്റെ (വര) ഭാവനയിലെ ദേവൂട്ടിയാണേ.........

yousufpa പറഞ്ഞു...

മ്മടെ കുഞ്ഞാത്തോല് ആഡ്യത്തള്ളെ തറവാട്ടീന്നെന്ന്യാ സംശ്യല്യ.വര ഗംഭീരായിട്ട്ണ്ട് ട്ടോ..

the man to walk with പറഞ്ഞു...

ellavarem kurachu nannaaki ezhuthikkoloo pinne prashnamndaavanda..

:)

Echmukutty പറഞ്ഞു...

ഒരു മാധവിക്കുട്ടി ടച്ച് വന്നല്ലോ..........കൊള്ളാം. നന്നായിട്ടുണ്ട്.

Unknown പറഞ്ഞു...

നീയെന്റെ ബ്ലോഗ് വായിച്ചോ" ഒരു വായനക്കാരിയെ കിട്ടിയതിന്റെ സന്തോഷം എനിക്കടക്കാന്‍ പറ്റിയില്ല.

എന്തേ ഇങ്ങിനെ പറീണ്‌ ഇത്ര നല്ല എഴുത്ത് ആരാ ഗൌനിക്കാതിരിക്ക്യ

ശ്രീനാഥന്‍ പറഞ്ഞു...

കുഞ്ഞാത്തോലേ, അസ്സലായി. എച്ചുമുക്കുട്ടി പറഞ്ഞ പോലെ ഒരു മാധവിക്കുട്ടി ലൈൻ. ദേവൂട്ടിക്കും തൻ കണവൻ പൊൻകണവൻ! പിന്നെ എഴുത്തിനേക്കാൾ നന്നായി വര. സത്യമായിട്ടും മനോഹരം!

Jishad Cronic പറഞ്ഞു...

നന്നായിട്ടുണ്ട്...

പ്രയാണ്‍ പറഞ്ഞു...

യൂസഫ്പാ വളരെ സന്തോഷം.

the man to walk with ശരിയാണ്
വെറുതെയെന്തിനാ..........:)

Echmukutty അതില്ലാതാവണമെങ്കില്‍ നാടുമാറേണ്ടി വരും . ഇപ്പൊ ഞാനും വള്ളുവനാട്ടുകാരിയാണേ.

പാലക്കുഴി ഈ ഇന്‍സെക്യൂരിറ്റി എല്ലാര്‍ക്കുമുള്ളതല്ലെ.....:)

ശ്രീനാഥന്‍ അതെല്ലാ ദേവൂട്ടിമാര്‍ക്കും അങ്ങിനെയല്ലെ........... എഴുതാന്‍ തുടങ്ങിയപ്പോള്‍ വര നിന്നു. ഇനി എഴുത്തു നിര്‍ത്തി വര തുടങ്ങിയാലോ എന്നൊരാലോചനയുണ്ട്.

thanks Jishad.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

gambheeramayi, chithrangalum super.... aashamsakal.....................

ഒഴാക്കന്‍. പറഞ്ഞു...

ആ ഭാഷ ക്ഷ പിടിച്ചു

പ്രയാണ്‍ പറഞ്ഞു...

jayarajan , ozhaakkan thanks............:)

Anees Hassan പറഞ്ഞു...

"ഞാന്പ്പൊ എന്താ ചെയ്തേ.....?"
......

......അറിയില്ലേ

ഒരു നല്ല കഥ എഴുതി