വ്യാഴാഴ്‌ച, സെപ്റ്റംബർ 09, 2010

അറീണോര്ണ്ടെങ്കീ പറേണം ട്ടോ.........

"എന്തേ ദേവൂട്ട്യേ നീ നൊണയണത്.............."

കയ്യിലെ പുകയില അണപ്പല്ലിനും കവിളിനുമിടലേക്ക് തിരുകിക്കൊണ്ട് കുഞ്ഞ്വാളമ്മ ചോദിച്ചു.

ഇതേ ചോദ്യം ഞാനും ഇന്നലെ ചോദിച്ചതാണല്ലൊ എന്ന് ഓര്‍ത്തപ്പോഴേക്കും ദേവൂട്ടി പറഞ്ഞു........
"ഈ കുഞ്ചാത്തോലും ഇതന്നേ ചോദിച്ചത്......"അവളുടെ കണ്ണുകളില്‍ ഒരു തീയാളിയത് ഞാന്‍ ശ്രദ്ധിച്ചു.

ദേവൂട്ടിയങ്ങിനെയാണ്.........അവളുടെ കാര്യങ്ങള്‍ ആരെങ്കിലും ചോദിച്ചാല്‍ ഹരം കേറും. പിന്നെ ചെയ്യുന്ന ജോലിയൊക്കെ മറന്ന് ഭര്‍ത്താവിനെയും സ്വന്തം ആങ്ങളമാരെയും ഉള്ള ഭാഷാപരിജ്ഞാനം വെച്ച് ചീത്ത പറയാന്‍ തുടങ്ങും. പണിനടക്കാതിരുന്നാല്‍ ഏടത്തിയമ്മയുടെ പ്രഷറ് കേറുമെന്നതിനാല്‍ ഞങ്ങള്‍ കഴിയുന്നതും ആ വിഷയം ഒഴിവാക്കാറാണ് പതിവ്.

" ദേവൂട്ടിന്നെ കുഞ്ചാത്തോല്‍ന്നൊന്നും വിളിക്കണ്ടാട്ടൊ........."ആ വിളിയെന്തോ എനിക്കിഷ്ടമല്ല.

"അതുശര്യാ....."കുഞ്ഞ്വാളമ്മ ഏറ്റുപിടിച്ചു.........." അകത്തടച്ചിരിക്ക്ണോര്യെല്ലെ
ആത്തോല്ന്ന് പറയ്യാ........ഈ കുട്ടി ലോകം മുഴുവനെ കറങ്ങീരിക്കുണു....... അതിനെ ആത്തോല്ന്നൊന്നും വിളിക്കണ്ട.."

"ഞാന്‍പ്പംന്താ വിളിക്യാ.."

"എനിക്കൊരു പേരില്ലെ.......അല്ലെങ്കീ ഏടത്തീന്ന് വിളിച്ചോളൂ......"

"ഇതേപ്പോ നന്നായ്യേ....... വല്ല്യാത്തോല് കേക്കണ്ട...."

"അതുപോട്ടെ നീയെന്താ നൊണയണേന്നു പറഞ്ഞില്ല്യാലോ...." കുഞ്ഞ്വാളമ്മ വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

"ഞാനിപ്പെന്തു നൊണയാനാ ഈ രാവിലെത്തന്നെ.......നിക്ക് റ്റെന്‍ഷനാ....."

"റ്റെന്‍ഷനോ...."

"അതേന്നേയ്.........ന്‍ക്ക് റ്റെന്‍ഷന്‍ വരുമ്പോ അറിയാണ്ടെ വന്നു പോവണതാ ആ ശബ്ദം...."

"അതെന്താപ്പൊ നെണക്കിത്ര റ്റെന്‍ഷന്‍........"

കുഞ്ഞ്വാളമ്മക്ക് കേട്ടേ അടങ്ങു. ഞാന്‍ ഏടത്തിയമ്മയെങ്ങാന്‍ വരുന്നുണ്ടോയെന്ന് നോക്കി. ദേവൂട്ടി സങ്കടക്കെട്ടഴിച്ചാല്‍
മലവെള്ളപ്പാച്ചിലുമാതിരിയാണ് ............ കുത്തൊഴുക്ക് കുറെനേരത്തേക്ക് തുടര്‍ന്നുകൊണ്ടേയിരിക്കും. ഭര്‍ത്താവിനെ വിട്ട് വീട്ടില്‍ വന്നിരിക്കുന്ന മകളും കള്ളുകുടിച്ച് ജീവിതം തുലച്ച നാരാണേട്ടനും വെള്ളപ്പാച്ചിലില്‍ ഉരുണ്ടും പെരണ്ടും ഒഴുകിക്കൊണ്ടേയിരിക്കും.

"എന്റെ മോളേയ് .. അവള് രാത്രീല് സൊപ്നം കാണ്വാണേയ്..........."

" അതെല്ലാരും കാണാറുള്ളതല്ലെ......... ഇന്നാള് രാത്രീല് ആ എടത്ത്വോറത്തമ്പലത്തിലെ ഉണ്ണിക്കണ്ണന്‍ സൊപ്നത്തില് വന്നിങ്ങനെ ചിരിക്യാ...."

"അതല്ല കുഞ്ഞ്യാളേമ്മേ ........ ഓള് കാണണത് ഗന്ധര്‍വനേം പാമ്പിനേം ഒക്ക്യാണേയ്....ക്ക് പേട്യാവ്ണ് ണ്ട്........"

"അയിന്പ്പെന്താ ചെയ്യാ ദേവൂട്ട്യേ..........."

"ആ പണിക്കരെക്കൊണ്ടൊന്നു നോക്കിച്ച്വേയ്...........ആ മാലാറമ്പിലെ........ മിടുക്കനാത്രേ...........ഗന്ധര്‍വന്റെ ബാധ അയ്യാള് ഒഴിപ്പിച്ചു.................ഇപ്പൊ കൊറച്ചീസായിട്ട് അയിനെ കാണാറില്ലാത്രെ..........പക്ഷേങ്കില് പാമ്പിനെ ഒഴിപ്പിക്കാനാ പാട്....."

"അതെന്തേ...?"

"അതിനാ പൂജ ചെയ്യണത്രേ............പണിക്കര് പറയ്യാ........... ആ സില്‍മാനടി ചെയ്ത പൂജേയ്..........."

"ന്ന്ട്ട് ദേവൂട്ടി എന്തു പറഞ്ഞു......"ഞാന്‍ ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു.

"ഞാനുണ്ടോ സമ്മതിക്ക്ണു.............ഇജ്ജമ്മത്ത് നടക്കില്ല്യാന്ന് പറഞ്ഞു..........."

" ഇന്യെന്താ ചിയ്യാന്റെ ദേവൂട്ട്യേ........" കുഞ്ഞാളമ്മേടെ വിഷമം ആത്മാര്‍ത്ഥമായിരുന്നു. അവരും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ് പണ്ട്.

" അതാപ്പം കഷ്ടായത്.......... പാമ്പുമ്മേക്കാട്ടക്ക് നാന്നൂറുറുപ്പ്യ വഴിപാടായി കൊടുത്താമതീത്രേ............. അങ്ങട് പോണോരേ തപ്പി നടക്ക്വാ.......... അറീണോര്ണ്ടെങ്കീ പറേണം ട്ടോ.........."

15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നാട്ടില്‍ പോയപ്പോള്‍ കിട്ടിയ ഒരു പ്ലോട്ട് ഒന്നു പൊലിപ്പിച്ചു നോക്കിയതാണ്......മാധവിക്കുട്ടി സ്റ്റൈലായിപ്പോയെന്നു തോന്നുന്നു. എന്തു ചെയ്യാനാ ഒരേ ഭാഷയായിപ്പോയില്ലെ...:)

Junaiths പറഞ്ഞു...

ആ സില്‍മാനടി ചെയ്ത പൂജേയ്

അത് മാത്രം

അറീണോര്ണ്ടെങ്കീ പറേണം ട്ടോ.

ഹഹഹ കൊള്ളാട്ടോ..കലക്കീട്ടിണ്ട്

the man to walk with പറഞ്ഞു...

:)
പക്ഷേങ്കില് പാമ്പിനെ ഒഴിപ്പിക്കാനാ പാട്....."


:)

Umesh Pilicode പറഞ്ഞു...

:-))

yousufpa പറഞ്ഞു...

ദാ പ്പോണ്ടായെ ഒരു വഴിയ്ക്കും ഇറങ്ങാന്‍ പറ്റില്യ. അപ്പോഴേക്കും ഓരോരുത്തര്‍ വരും ഓരോ മാരണം കൊണ്ട് .നിയ്ക്ക് സൌകര്യല്യാന്ന്‍ കൂട്ടിക്കോളൂ..
നന്നായിരിക്കുന്നു.ഈ സ്ലാന്‍ഗ് എനിയ്ക്കിഷ്ടമാണ് .

പ്രയാണ്‍ പറഞ്ഞു...

ജുനൈദ് ,the man to walk with,ഉമേഷ്‌ പിലിക്കൊട്, യൂസുഫ്പ വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷമുണ്ട്..............

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

"അതല്ല കുഞ്ഞ്യാളേമ്മേ ........ ഓള് കാണണത് ഗന്ധര്‍വനേം പാമ്പിനേം ഒക്ക്യാണേയ്....ക്ക് പേട്യാവ്ണ് ണ്ട്........"

മനോഹരമായ ഭാഷാപ്രയോഗം.
'ഫ്രോയിഡിയന്‍ തിയറിയും ഉള്‍കൊണ്ടീട്ടുണ്ടൊ..
ചെറുകഥ ഒരു അനുഭവമാണെങ്കില്‍
അതിമനോഹരമായിരിക്കുന്നു ഈ കഥ
എല്ലാ ഭാവുകങ്ങളും നേരുന്നു..

rafeeQ നടുവട്ടം പറഞ്ഞു...

ബ്ലോഗിലെത്തി. ഇഷ്ടപ്പെട്ടു. നല്ല സംവിധാനം. രചനകളിലേക്കു പിന്നെ വരാം..

ശ്രീ പറഞ്ഞു...

ശൈലി നന്നായിട്ടുണ്ട്

Rare Rose പറഞ്ഞു...

നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.:)

Sajeesh പറഞ്ഞു...

നന്നായിട്ടുണ്ട് ട്ടോ !!! എല്ലാം വായിക്കാറുണ്ട് പക്ഷെ പോസ്റ്റ്‌ ചെയ്യാന്‍ സമയം കിട്ടാറില്ല. എന്തുണ്ട് വിശേഷം സുഖം തന്നെ അല്ലെ? എന്നാണ് കുഞ്ഞനിയനെ കാണാന്‍ വരുന്നത് ?

വിദ്യയുടെയും പ്രശാന്തിന്റെയും കുട്ടിയെ ഞാന്‍ വിളിക്കുന്നത്‌ കുഞ്ഞനിയന്‍ എന്നാണ് :-D സാകെതിന്റെ കുഞ്ഞനിയന്‍ ആണല്ലോ അല്ലെ ?

സജീഷ്

പ്രയാണ്‍ പറഞ്ഞു...

ജൊയ് പാലക്കല്‍.......കഥ ഇഷ്ടമായെന്ന് പറഞ്ഞതില്‍ സന്തോഷം. ഫ്രോയിഡിന്റെ സ്വപ്നങ്ങളുടെ ഇന്റെര്‍പ്ര് ട്ടേഷന്‍ വായിച്ചിട്ടുണ്ട്......പക്ഷെ ഇതെഴുതുമ്പോള്‍ ഒന്നും ഒര്‍ത്തിരുന്നില്ല. ചെറിയൊരു സംഭവം ഇത്തിരി കൂട്ടി പറഞ്ഞെന്നെയുള്ളു.

റഫീക് സ്വാഗതം എന്റെ ലോകത്തിലേക്ക്..........:)

സന്തോഷം ശ്രീ,Rare Rose.

സജീഷ് കുഞ്ഞനിയനെ (ഇനി ഞാനായിട്ടു മാറ്റുന്നില്ല) കണ്ടിട്ടാണ് പോന്നത്. സാകേത് ഇത്രയും വലുതായല്ലെ...........കണ്ടതില്‍ സന്തോഷം.

വരവൂരാൻ പറഞ്ഞു...

കവിതകൾക്കിടയിൽ ഈ മാറ്റം ... പിന്നെ ഈ നാട്ടുഭാഷ സ്ലാഗ്‌... എല്ലാം ഇഷ്ടമായ്‌... ആശംസ്കൾ

Echmukutty പറഞ്ഞു...

ഇതും നന്നായി.
എനിയ്ക്ക് ഇഷ്ടപ്പെട്ടു.

Unknown പറഞ്ഞു...

നന്നായിരിക്കുന്നൂ