വെള്ളിയാഴ്‌ച, ഡിസംബർ 11, 2009

എല്ലാം എന്റെ തെറ്റ്........

അവര്‍ പറയുന്നു
എല്ലാം നിന്റെ തെറ്റ്........
പിച്ചിയില്‍ ചെമ്പരുത്തി.........!

ഈ തുടുത്ത നിറം
തുടക്കത്തിലെ കഴുകി
വെളുപ്പിക്കണമായിരുന്നു.

വിടരുന്ന ഇതളുകള്‍
കുഞ്ഞായിരുന്നപ്പോഴെ
വെട്ടിയൊതുക്കണമായിരുന്നു.

ഇടം വലം തിരിയാതെ
നേര്‍ വഴിയിലോടാനൊരു
മുഖകവചം തീര്‍ക്കണമായിരുന്നു.

ലോകം മുഴുവന്‍ നിന്റെ
കാല്‍ക്കലെന്ന പാഴ്സ്വപ്നം
കാണാന്‍ പഠിപ്പിക്കണമായിരുന്നു


സീതയോ സാവിത്രിയോ
ഒരു മീരയെങ്കിലുമോ
ആവാനൊരുക്കണമായിരുന്നു.

ഇനിയും വൈകിയിട്ടില്ലത്രെ
നിന്റെ ചിറകുകളിലെ
തൂവല്‍ കരിച്ചു കളയാന്‍,

ഒരച്ചുതണ്ടിനു ചുറ്റും കറക്കി
നിന്റെ സ്വപ്നങ്ങളില്‍ വിടര്‍ന്ന
നിറങ്ങളൊഴുക്കിക്കളയാന്‍..............

11 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

തെറ്റും ശരിയും ഒക്കെ ആപേക്ഷികമല്ലേ

Typist | എഴുത്തുകാരി പറഞ്ഞു...

കുറച്ചു നാളായിട്ടു് നിറങ്ങളോടാണല്ലോ പ്രിയം.

വരവൂരാൻ പറഞ്ഞു...

വിടരുന്ന ഇതളുകള്‍
കുഞ്ഞായിരുന്നപ്പോഴെ
വെട്ടിയൊതുക്കണമായിരുന്നു.

ഈ തുടുത്ത നിറം
തുടക്കത്തിലെ കഴുകി
വെളുപ്പിക്കണമായിരുന്നു

അതെ എല്ലാം തെറ്റു തന്നെ. ഈ സാഹചര്യങ്ങളും ഈ തെറ്റും ഇനി ആവർത്തിക്കാതിരിക്കട്ടെ...നല്ല എഴുത്ത്‌

പ്രയാണ്‍ പറഞ്ഞു...

ശരിയാണ് കണ്ണനുണ്ണി..........
നിറങ്ങളോട് പ്രിയമില്ല്ലെങ്കില്‍ എന്തു ജീവിതമാണ് എഴുത്തുകാരി........
മറ്റൊരാളുടെ ജീവിതത്തിലെ നിറങ്ങള്‍ കഴുകിക്കളയാന്‍ നമുക്കെന്തവകാശം വരവൂരാന്‍.........

ആഗ്നേയ പറഞ്ഞു...

ലോകം മുഴുവന്‍ നിന്റെ
കാല്‍ക്കലെന്ന പാഴ്സ്വപ്നം
കാണാന്‍ പഠിപ്പിക്കണമായിരുന്നു

സീതയോ സാവിത്രിയോ
ഒരു മീരയെങ്കിലുമോ
ആവാനൊരുക്കണമായിരുന്നു
രണ്ടും കൂടെ നടക്കോ പ്രയാൺ?സ്വപ്നങ്ങൾ പടർന്നിളകി മങ്ങാതിരിക്കട്ടേ..:-)

the man to walk with പറഞ്ഞു...

ഇഷ്ടായി ..എന്നാലും ഒരു വിഷാദം ..

വയനാടന്‍ പറഞ്ഞു...

ഒരു വിഷാദം അങ്ങനെ വിട്ടുമാറാതെ ചുറ്റിത്തിരിയുന്നു....

പ്രയാണ്‍ പറഞ്ഞു...

ആഗ്നേയ അതുതന്നെയാണെന്റെ പ്രശ്നം,the man to walk with, വയനാടന്‍ ശരിയാണ്... എനിക്കുതന്നെ മടുത്തു തുടങ്ങി...:)

വിനുവേട്ടന്‍ പറഞ്ഞു...

ഈ ഭൂമി തന്നെ അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുകയല്ലേ? ഭ്രമണം ചെയ്യുകയാണെങ്കിലും ഒരു നിശ്ചിത പഥത്തില്‍ കൂടി മാത്രമല്ലേ ചരിക്കുന്നുള്ളൂ...

Rajendran Pazhayath പറഞ്ഞു...

allavrum egane nerasharayal mattum engane varum
chila achuthndu 'karangunathinte' oppum move cheyunnu

പ്രയാണ്‍ പറഞ്ഞു...

വിനു ഇതിന്നുത്തരം ഞാന്‍ പിന്നെ പറയാം...........
chila achuthndu 'karangunathinte' oppum move cheyunnu
രാജേന്ദ്രന്‍ ഇതു കലക്കി കേട്ടോ.....