ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2009

ഞാന്‍........?


ആദ്യമായി ഞാനെന്നെ
തിരിച്ചറിഞ്ഞത്
നിന്റെ കണ്ണുകളിലാണ്....!
ജന്മങ്ങളായി ഞാനവിടെ
ഉണ്ടായിരുന്നെന്ന്
നിന്റെ കണ്ണുകളിലെ തിളക്കം.....
മറ്റുള്ളവര്‍ക്കായി
മാറിമാറിയണിഞ്ഞ
നിറക്കൂട്ടുകള്‍ എന്നില്‍നിന്ന്
പിണങ്ങിപ്പിരിയുമ്പോള്‍
അവര്‍ക്കൊപ്പമെത്താന്‍
ശരീരം പെരുപ്പിച്ച്
കിതച്ചു മടുക്കുമ്പോള്‍
ഞാനോടിയെത്തുന്നു.
നിന്റെ കണ്ണുകളില്‍
നിന്റെ നെഞ്ചിലെ ചൂടില്‍
എന്റെ മുടിയിലൂടൊഴുകുന്ന
നിന്റെ വിരലുകളില്‍
ഞാനെന്നെ തിരയുന്നു....!
നിന്റെ കണ്ണുകളിലാദ്യം കണ്ട
എനിക്കെന്നോ നഷ്ടമായ
പഴയ ദാവിണിക്കാരിയെ....

3 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഞാനെന്നെ തിരയുന്നു....!
എനിക്കെന്നോ നഷ്ടമായ
പഴയ ദാവിണിക്കാരിയെ....

കണ്ണനുണ്ണി പറഞ്ഞു...

തെരഞ്ഞിട്ട് കണ്ടെത്തിയോ.. പഴയ ധാവണിക്കാരിയെ

grkaviyoor പറഞ്ഞു...

നഷടങ്ങളുടെ കണക്കു നോക്കുമ്പോള്‍ ദാവ്ണിയില്‍ നിന്നും സാരിയും ചുടിദാരില്‍ നിന്നും ജീന്‍സിലും ടോപ്പിലും വന്നു നില്കുന്നു നിന്‍റെ ലോകം കാലം എത്രമാറിയിരിയിക്കുന്നു കണ്മഷി അണിഞകണ്ണുകളില്ല എല്ലാം മാറിയിരിക്കുന്നു ഒരു കനവായി മാറി
ഇനിഞാന്‍ എന്ത് പറയാന്‍ നല്ല പോസ്റ്റ്‌