വ്യാഴാഴ്‌ച, ഓഗസ്റ്റ് 20, 2009

പറഞ്ഞുപോയ വാക്ക്പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍
അറിയാതെ മുറിഞ്ഞുവീണതാണാ വാക്ക്....
ഞാനതറിഞ്ഞില്ലെങ്കിലും നീ കേട്ടു.
അതു കടല്‍ പോലെ അഗാധമാണെന്നും
അതില്‍ ശ്വാസം മുട്ടിക്കുന്ന നീരാഴികളും
ഒന്നാകെ വിഴുങ്ങുന്ന സ്രാവുകളുമുണ്ടെന്നു നീ....!
എന്നാലും വെറുമൊരു വാക്കല്ലെയെന്നു ഞാന്‍.
അറിയാതെ പിറന്ന ആര്‍ക്കും വേണ്ടാത്ത
അപ്പോള്‍ത്തന്നെ ഞെരിച്ചുകൊന്ന ജഡം......
പറഞ്ഞു തീര്‍ന്നതും പറയാനിരിക്കുന്നതും
കേള്‍ക്കാന്‍ കൊതിക്കുന്നതുമായ വാക്കുകള്‍ക്കിടയില്‍
ഈ മരിച്ചുപോയ വാക്കിനെന്തു പ്രസക്തി?
വായവിട്ട വാക്കിന് മരണമില്ലെന്ന്,
വാക്ക് വാക്കായിരിക്കുമെന്ന് നിന്റെ വാശി.....
അതാണ് പണ്ടുള്ളവര്‍ പറയുന്നത്,
വാക്കെറിയുമ്പോള്‍ അളന്നെറിയണമെന്ന്.

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

അതാണ് പണ്ടുള്ളവര്‍ പറയുന്നത്,
വാക്കെറിയുമ്പോള്‍ അളന്നെറിയണമെന്ന്.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

സത്യം.
:)

പ്രയാണ്‍ പറഞ്ഞു...

So fast.....!

ചാണക്യന്‍ പറഞ്ഞു...

“അറിയാതെ പിറന്ന ആര്‍ക്കും വേണ്ടാത്ത
അപ്പോള്‍ത്തന്നെ ഞെരിച്ചുകൊന്ന ജഡം......“-

........ഞാൻ പോണൂ......

പ്രയാണ്‍ പറഞ്ഞു...

പോകല്ലെ പോകല്ലെന്നൊന്നും ഞാന്‍ പറയില്ല ഞാനും പോണു......ഉറക്കം വരുന്നു.

വരവൂരാൻ പറഞ്ഞു...

പറഞ്ഞു തീര്‍ന്നതും പറയാനിരിക്കുന്നതും
കേള്‍ക്കാന്‍ കൊതിക്കുന്നതുമായ വാക്കുകള്‍ക്കിടയില്‍
ഈ മരിച്ചുപോയ വാക്കിനെന്തു പ്രസക്തി?

എങ്കിലും പറഞ്ഞുപോയതല്ലേ... കേൾക്കണമെന്നുണ്ടാവും

ഹരീഷ് തൊടുപുഴ പറഞ്ഞു...

അതാണ് പണ്ടുള്ളവര്‍ പറയുന്നത്,
വാക്കെറിയുമ്പോള്‍ അളന്നെറിയണമെന്ന്.


സത്യം..

അജ്ഞാതന്‍ പറഞ്ഞു...

vaakkukalkkuvendi parathunna
nimishathil,
vaayavitta vaakkinu maranamillennu
naamariyum....
vaakkine jadamaakkaan kazhiyillenna
sathyavum....
-geetha-

Shaivyam...being nostalgic പറഞ്ഞു...

അതാണ് പണ്ടുള്ളവര്‍ പറയുന്നത്,
വാക്കെറിയുമ്പോള്‍ അളന്നെറിയണമെന്ന്.
ഒരു പഴയ/പുതിയ ചൊല്ല് മനസ്സിലാക്കാനായി

പ്രയാണ്‍ പറഞ്ഞു...

അനില്‍, ചണക്യന്‍ , വരവൂരാന്‍, അജ്ഞാത(പാവം നല്ലൊരു പേരുള്ളത് വെച്ചെഴുതിക്കൂടെ... അതും ഇങ്ങിനെ ഗീതേന്നൊക്കെ എടുത്തെഴുതുമ്പോള്‍),ഹരീഷ് , ശൈവ്യം നന്ദി വന്നതിന്ന്.

-geetha- പറഞ്ഞു...

madhavan enna achan cholli vilicha
ee naamam thanneyaanu changaathee
enikkettam priyam...ariyappedaathaval
ennu bodhippichathaanu keto...
thiruthunnu,vaayavitta aakkinu
maranamilla ennarinjukondu !!!!!

പ്രയാണ്‍ പറഞ്ഞു...

ഇയാള്‍ ഇതു പറയാന്‍ വരുമെന്നെനിക്കറിയാമായിരുന്നു.ചെറിയൊരു പ്രകോപനത്തിലൂടെ ഇത്രയും ഇയാളെക്കൊണ്ട് സംസാരിപ്പിക്കാന്‍ കഴിഞ്ഞതില്‍ നിന്നും മനസ്സിലായിക്കാണുമല്ലൊ നമ്മള്‍ പുറത്തു വിടുന്ന വാക്കുകള്‍ക്ക് മുഴുവനായും നമ്മള്‍ കാരണമല്ല എന്ന്.പിന്നെ പേര്..... ഇവിടെ നമ്മള്‍ കൊടുക്കുന്ന പേരില്‍ വിശ്വസിക്കുന്നവരാരുണ്ട് ? എല്ലാവരും ഒരര്‍ത്ഥത്തില്‍ അജ്ഞാതര്‍ തന്നെയല്ലെ....അഥവാ കുറച്ചുനേരത്തേക്ക് കണ്ടിട്ടുണ്ടെങ്കില്‍ പോലും കണ്ടത് മുഖം മൂടിയല്ലെന്നാരറിഞ്ഞു.....

VEERU പറഞ്ഞു...

humm...!!!