കുറച്ചു ദിവസമായി വിരുന്നുകാരുടെ (അല്ല വീട്ടുകാരുടെ)തിരക്ക് കാരണം ബഹളമായിരുന്നു ജീവിതം. കുട്ടികള്‍ പഠിത്തമെന്നൊക്കെ പറഞ്ഞ് ദൂരങ്ങളിലായതിനാല് അവര്‍ വരുമ്പോഴോ ഇതുപോലെ അടുത്ത ആരെങ്കിലും വരുമ്പോഴോ ഉള്ള ഈ മാററം ഞങ്ങള്‍ വല്ലാതെ ഇഷ്ടപ്പെടുന്നു. എന്റെ വട്ടുകള്‍ സഹിച്ച് ബോറടിച്ചിരിക്കുന്ന ഒരാള്‍ക്ക് രക്ഷപെടാനുള്ള ഒരു സന്ദര്‍ഭം കൂടിയാണ്.
അങ്ങിനെ എല്ലാരും പോയല്ലോ എന്ന് പറഞ്ഞ് മുഖത്തോട് മുഖം നോക്കിയിരിക്കുമ്പോഴാണ് ഒരു കുട്ടര് കേറിവരുന്നത്. ഒരു ചക്കിയും അതിനൊത്ത ഒരു ചങ്കരനും. അവര്‍ക്ക് കുറച്ച് ദിവസം താമസിക്കാനൊരിടം വേണമത്രേ .ചക്കിയാണെങ്കില്‍ ഇന്നോ നാളെയോ എന്ന് തികഞ്ഞു നില്ക്കുന്നു.
നിങ്ങള്‍ ഒററക്കല്ലേ .....കുട്ടികളൊന്നും ഇവിടെയില്ലല്ലോ.....ഇത്രയും വലിയ വീട്ടില്‍ ഒരിത്തിരി സ്ഥലം .... തന്നാല്‍ എന്താ ....എന്നൊക്കെയാണ് നാട്യം .
ഞങ്ങളുടെ മുഖത്തെ സഹകരണ മനോഭാവം കണ്ടിട്ടാവാം രണ്ടാളും താമസത്തിന് വട്ടം കൂട്ടാനുളള ഉത്സാഹമായി. എല്ലാ വീടിനും ഒരു സ്പെഷ്യല്‍ കോര്‍ണര്‍ ഉണ്ടാവുമെന്നാണ് എന്റെ വിശ്വാസം.അതിനോട് ചേര്‍ന്നാണ് എന്റെ നിത്യഹരിത വനം. നമ്മുടെ കൂട്ടുകാര്‍ നേരെ അങ്ങോട്ടാണ് വെച്ചടിച്ചത്. അവിടെയുള്ള ഒരൊഴിഞ്ഞ ചട്ടിയില്‍ അവര്‍ ചുള്ളിക്കമ്പുകൊണ്ട് പെട്ടന്ന് കൂടൊരുക്കി. ചങ്കരനാണ് കമ്പു കൊണ്ടുവരനുള്ളയാള്. ഒരുക്കാനുള്ളയാള് ചക്കിയും. സന്ധ്യക്ക് നോക്കിയപ്പോള്‍ ഒരു മുട്ടയുമിട്ടിരിക്കുന്നു. എനിക്കാണെങ്കില്‍ സന്തോഷം അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഉറങ്ങുന്നതിനുമുമ്പ് ഒരു പത്തുതവണയെങ്കിലും ഞാന്‍ ചെന്നു നോക്കിയിട്ടുണ്ടാവും. പൊതുവെ പെറ്റുകള്‍ എനിക്കിഷ്ടമാണെങ്കിലും അവയെ അടച്ചിട്ടു വളര്‍ത്തുന്നത് എനിക്കിഷ്ടല്ല. അതുപോലെത്തന്നെയാണ് പൂവുകള്‍ പൊട്ടിക്കുന്നതും. എന്റടുത്ത് വന്നു കൂടുവെച്ച അരിപ്രാവുകളോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നി. രാവിലെ കണ്ണു തിരുമ്പി നോക്കിയപ്പോള്‍ ഒരു മുട്ട കൂടി.ഇപ്പോള്‍ ഇതാ ഒരാഴ്ചയായി.ദിവസം തുടങ്ങുന്നത് ഇപ്പോള്‍ പ്രാവുകളോടുള്ള പുന്നാരത്തിലാണ്..... അവസാനിക്കുന്നതും .കുഞ്ഞാവ വന്നോ കിളിയേ എന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട്.....രണ്ടുദിവസം കഴിഞ്ഞാല്‍ നാട്ടില്‍ പോവുകയാണ്.....അപ്പോഴേക്ക് മുട്ടവിരിയുമോ ആവോ...?പ്രസവ ശുശ്രൂഷക്ക് വേണ്ടി ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യേണ്ടിവരുമോ എന്നാണ് എന്റെ വട്ടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നയാള്‍ ചോദിക്കുന്നത്.ഞാനാണെങ്കില്‍ പറ്റുംച്ചാല് എന്നും........

12 അഭിപ്രായങ്ങൾ:
രണ്ടുദിവസം കഴിഞ്ഞാല്‍ നാട്ടില്‍ പോവുകയാണ്.....അപ്പോഴേക്ക് മുട്ടവിരിയുമോ ആവോ...?
vannu..vindum varam...
നല്ല ചിത്രങ്ങള്‍....പ്രയാന്‍ ജി....
കാണുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു
കുറച്ച് ദിവസമായി വന്നിട്ട്..
വന്നപ്പോള്‍ സന്തഷമായി പ്രായാണ്ജി..
വെയിറ്റ് ചെയ്യൂ മുട്ട വിരിഞ്ഞിട്ടൊക്കെ പോയാമതീന്നേ
എന്നാ ആ ഫോട്ടേയും ഞങ്ങള്‍ക്ക് കാണാമായിരുന്നു...
ഗോപക്ക് നന്ദി വന്നതിന്ന്.
കണ്ണനുണ്ണി അപ്പോള്‍ നേരില്‍ കാണുമ്പോഴോ....
ചിതല് ഇലക്ഷന് ഡ്യൂട്ടിയായിരുന്നോ...തിരിച്ചെത്തിയതില്‍ സന്തോഷം.കുഞ്ഞിക്കിളിയുടെ ഫോട്ടോ ഭാഗ്യമുണ്ടെങ്കില്‍ വന്നിട്ടു കാണാം.
മാര്‍വാടികളുടെ ഇടയില്‍ പെട്ട് പൊട്ടന് കൊട്ട് കേള്‍ക്കാന്‍ പോയ പോലെ എന്ന മട്ടില്‍ ജീവിക്കുകയായിരുന്നു..അപ്പോള്‍ ഞാനും കണ്ടെത്തി കുറെ കുരുവികളെയും, പ്രാവുകളെയും..മതിലില്‍ ഒരു പാത്രത്തില്‍ വെള്ളവും, ഇത്തിരി ബജ്രയും ആദ്യ കൈക്കൂലി..ദാ ഇപ്പോള്‍ രാവിലെ തന്നെ അവകാശവും ചോദിച്ച് ജനലിലും, ,വാതിലിലും തൂങ്ങികിടപ്പാണ്..ഹം..മാര്വാടിയറിയില്ലേലും ഫ്രണ്ട്സിനെ കിട്ടുമെന്ന് ഞാന്‍ തെളിയിച്ചു..ഇതു വായിച്ചപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്..പോസ്റ്റ് ഗംഭീരം...
ചക്കിയേയും ചങ്കരനേയും സ്നേഹന്വേഷണങ്ങൾ അറിയിക്കുമല്ലോ.കുഞ്ഞുടുപ്പും ബേബി സോപ്പുമൊക്കെയായി വരുന്നുണ്ട് ഞങ്ങൾ.മുട്ടകൾ വിരിഞ്ഞാലുടൻ പോസ്റ്റുമല്ലോ. യാത്രയൊക്കെ പിന്നീടുമാകാം. ക്യാൻസൽ ചെയ്തു കള റ്റിക്കറ്റൊക്കെ....
ഇപ്പോൾ വിരിഞ്ഞു കാണും. വന്നിട്ടു വിവരം അറിയിക്കണം ഫോട്ടോയും
Prasava shushrushakkulla orukkangal koodiyayikkotte. Manoharam.. Ashamsakal...!!!
ഗൗരിനാഥന്‍,
പാവത്താന്‍,
വരവൂരാന്‍,
സുരേഷ്കുമാര്‍
നന്ദി വന്നതിന്ന്...മുട്ടവിരിഞ്ഞിട്ടുണ്ട്...ഫോട്ടോസ് എടുത്തുകൊണ്ടിരിക്കുന്നു.
നാട്ടില്‍ പോയി തിരിച്ചെത്തിയോ? അമ്മയും കുഞ്ഞു വാവകളുമൊക്കെ പറന്നു പോയില്ലേ? ഇടക്കൊരു വിസിറ്റിനു് വരാറുണ്ടോ?
കുറച്ചുനാള്‍ മുന്‍പ് ഇവിടേയും വന്നിരുന്നു ഇതുപോലെ വിരുന്നുകാര്.ഞാനും പോസ്റ്റിട്ടിരുന്നു.
കൊള്ളാം മുട്ടവേഗം വിരിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ