എന്റെ കവിളിലെ കണ്ണീരിന്ന്
നിന്റെ വിരല്‍ സ്പര്ശത്തില് സായുജ്യം .
നിന്റെ വിരലിലൂടെ ഒലിച്ചിറങ്ങി
അത് നിന്നില്‍ അലിഞ്ഞു ചേര്‍ന്നു ...
കൂടെ എന്റെ നൊമ്പരങ്ങളും .....
ആകാശത്ത് പുതിയ
നക്ഷത്രങ്ങളെ
കാട്ടിത്തന്നപ്പോള്‍
നീയത് കണ്ടത് എന്റെ
കണ്കളിലായിരുന്നു .
എന്റെ കണ്ണുകളിലമര്ന്ന
നിന്റെ ചുണ്ടുകളില്‍
നിന്റെ പ്രണയം കനക്കുന്നത്
കനവിലെന്നപോലെ ഞാനറിഞ്ഞു ....
പൊന്‍വെയില്‍ ചിരിയില്‍
നനുക്കെ പെയ്യുന്ന ആകാശം
എത്ര സുന്ദരമെന്ന്
നീ പറഞ്ഞപ്പോള്‍
ഞാനുമറിയാതെ ശരിവെച്ചു.
നമുക്കിന്നെന്തിനീ
കരിമേഘത്തള്ളലുകളും
ഇടിമിന്നല്‍ തേരോട്ടവും....
9 അഭിപ്രായങ്ങൾ:
വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ ലഹരിയില്‍.....
ആകാശത്ത് പുതിയ
നക്ഷത്രങ്ങളെ
കാട്ടിത്തന്നപ്പോള്‍
നീയത് കണ്ടത് എന്റെ
കണ്കളിലായിരുന്നു .
പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ഭാവങ്ങളില്‍ ഒന്ന്...നന്നായിട്ടോ....
എന്റെ കവിളിലെ കണ്ണീരിന്ന്
നിന്റെ വിരല്‍ സ്പര്ശത്തില് സായുജ്യം .
നിന്റെ വിരലിലൂടെ ഒലിച്ചിറങ്ങി
അത് നിന്നില്‍ അലിഞ്ഞു ചേര്‍ന്നു ...
ഇതാണ് , ഈ നാല് വരികളിലാണ് പ്രണയം .ഇത് തന്നെയാണ് പ്രണയം .ആശ്വസിപ്പിക്കാന്‍ ,കൂടെകൂട്ടാന്‍ ഒരാളുണ്ടാകുക .എനിക്കിഷ്ടപ്പെട്ടൂ .
എന്റെ കണ്ണുകളിലമര്ന്ന
നിന്റെ ചുണ്ടുകളില്‍
നിന്റെ പ്രണയം കനക്കുന്നത്
കനവിലെന്നപോലെ ഞാനറിഞ്ഞു ..
കൊള്ളാം വരികൾ നന്നായിട്ടുണ്ട്
പ്രണയം അല്ലെങ്കിലും എന്നും അങ്ങനെയല്ലേ, പ്രണയത്തില്‍ സുന്ദരമല്ലാത്തതെന്തുണ്ട്?
പിന്നെ, ഏതു പുസ്തകമാ വായിക്കുന്നതു്?
കണ്ണനുണ്ണി:
കാപ്പിലാന്:
കാന്താരിക്കുട്ടി:
എഴുത്തുകാരി:
നന്ദി വന്നതിന്നും വരികള്‍ ഇഷ്ടപ്പെട്ടതിന്നും
ഇപ്പൊള്‍ വായിച്ചു കൊണ്ടിരിക്കുന്നത് മീരസാധു...:)
പൊന്‍ വെയില് ചിരിയില്‍
നനുക്കെ പെയ്യുന്ന ആകാശം
എത്ര സുന്ദരം..
പ്രണയവും..
സാര്‍ത്ഥകമായ പ്രണയം..നല്ല കവിത
മനോഹരം, പ്രണയത്തിന്റെ ലഹരി നിറഞ്ഞ വരികള്‍ :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ