ചൊവ്വാഴ്ച, മേയ് 05, 2009

വിരലടയാളങ്ങള്‍...


ഹൃദയം പൊതിഞ്ഞ്
വിരലടയാളങ്ങള്‍...
ചിലത് തൂവല്‍ പോലെ
ചിലത് നിലാവ് പോലെ
പിന്നെച്ചിലത്...
ഉരത്തില പോലെ
ചോര പൊടിപ്പിച്ച്
പുതിയവ പതിയാനായ്
തിരക്ക് കൂട്ടുമ്പോള്‍
പഴയവ പതുക്കെ
ഇളക്കി നോക്കി.
ചിലത് തൊട്ടപ്പോഴേ
ഇളകിപ്പോന്നു.മറ്റു ചിലതിന്
മധുരമുള്ള നൊമ്പരം...!
ചിലത് മുറിവേല്‍പ്പിച്ച്
വേരാഴ്ന്ന്......
അലിഞ്ഞുചേരും മുന്‍പ്
എടുത്തുമാറ്റാതെ വയ്യ..
ഇടക്ക് രുചിക്കാന്‍
സ്ഫടികഭരണിയില്‍
ഉപ്പിലിടാതെ വയ്യ...
അല്ലെങ്കില്‍ നാളെ
ഒരു പണിമുടക്കുണ്ടായാല്‍
ഇവ നിങ്ങളുടെ നേര്‍ക്ക്
വിരല്‍ ചൂണ്ടിയാലോ....


2 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ചിലത് തൊട്ടപ്പോഴേ
ഇളകിപ്പോന്നു.
മറ്റു ചിലതിന്
മധുരമുള്ള നൊമ്പരം...!
ചിലത് മുറിവേല്‍പ്പിച്ച്
വേരാഴ്ന്ന്......

കാപ്പിലാന്‍ പറഞ്ഞു...

എല്ലാം ഉപ്പിലിട്ടു വെയ്ക്ക് വല്ലപ്പോഴും ജം ജം കഴിക്കുമ്പോള്‍ കൂടെ കൂട്ടാം :)