'ഉറക്കത്തിലും നിന്റെ
കണ്ണുകളില്‍ മഴക്കോള്...'
കണ്ണുകളില്‍ മഴക്കോള്...'
കവിളിലൂടൊഴുകിയ
കൈകളാല്‍
നീയത് തിരിച്ചറിഞ്ഞു.....
നെഞ്ചിലെ വേനലില്‍
ആവിയായ് പൊങ്ങിയ
കനവുകള്‍
കണ്പോളകളില്
മേഘനിറവായ് തിങ്ങിയത്
അതുകണ്ട് മയിലുകള്‍
ഉറക്കെ കരഞ്ഞത്
അസമയത്തെ മൂടലില്‍
കിളികള്‍ കലപിലകൂട്ടി
ചേക്കേറിയത്
നീയുമറിഞ്ഞതല്ലേ.........
പെററുകൂട്ടിയ മോഹങ്ങള്‍ക്ക്
നെഞ്ചിന് ചൂടില്‍
പൊരുന്നയിരുന്നപ്പോള്‍
പേര്‍ത്തും വന്ന പേററുനോവ്
നമ്മളറിഞ്ഞില്ല.....
പറക്കമുററിയ മോഹങ്ങള്‍
നമ്മളറിഞ്ഞില്ല.....
പറക്കമുററിയ മോഹങ്ങള്‍
പറന്നകലാന്‍
ചിറകുവിരിക്കുമ്പോള്‍
ചിറകുവിരിക്കുമ്പോള്‍
ഇത്തിരി പതറും ഒത്തിരിപോറും
പിന്നെ എല്ലാം പഴയതുപോലെ...
മുട്ടുകാലിലിഴഞ്ഞ് വീണ്ടും
പതുക്കെ നടക്കാന്‍ പഠിക്കും....
അത് സ്വാഭാവികം മാത്രം ....
10 അഭിപ്രായങ്ങൾ:
പറക്കമുററിയ മോഹങ്ങള്‍
പറന്നകലാന്‍
ചിറകുവിരിക്കുമ്പോള്‍
ഇത്തിരി പതറും ഒത്തിരിപോറും
പിന്നെ എല്ലാം പഴയതുപോലെ...
ഇത്തിരി പതറും ഒത്തിരിപോറും
പിന്നെ എല്ലാം പഴയതുപോലെ...
മുട്ടുകാലിലിഴഞ്ഞ് വീണ്ടും
പതുക്കെ നടക്കാന്‍ പഠിക്കും....
അത് സ്വാഭാവികം മാത്രം ....
നന്നായിട്ടുണ്ട് .. എനിക്കൊരു സംശയം ഇതെന്നെകുറിച്ചാണോ എന്ന് ഈ അവസാന വരികള്‍ :)
നന്ദി ശ്രീ....
ഈ വരികള്‍ക്കിടയിലെ വായന ഒരു ബൂലോക പ്രതിഭാസമാണ് കാപ്പില്സ്....പക്ഷെ ബാക്കിള്ളോര്ക്ക് ചവിട്ടിക്കേറി കൂവാന്‍ തോള് കാണിച്ചുകൊടുക്കണ്ട ആവശ്യമില്ല ....
ആ "മയിൽ" കവിതയുടെ മൂഡിന് ചേർന്നതാണോ എന്നൊരു സംശയം.മേഘം കണ്ട് മയിൽ ആനന്ദനൃത്തമല്ലേ ചെയ്യുക?
കാപ്പിലാന്:-സംശയം വേണ്ടാ. ഇത് എന്നെക്കുറിച്ചാണ്.
പറക്കാന്‍ പഠിക്കുന്ന മുറക്കു പറന്നകലട്ടെ മോഹങ്ങള്‍.
മയിലുകള്‍ നൃത്തമാടിയില്ലല്ലൊ പാവത്താനെ..എങ്കില്‍ ഞാനും കൂടെ രണ്ട് സ്റ്റെപ്പ് വെച്ചേനെ.... ഉറക്കെ കരയുകയാണ് ചെയ്തത്.മയിലിന്റെ കരച്ചില് കേട്ടിട്ടുണ്ടോ?.....ഉണ്ടെങ്കില്‍ ഈ ചോദ്യം വരില്ല...
ചങ്കരാ...അതുതന്നെയാണ് ഞങ്ങളും വിചാരിച്ചത്.....എന്നാലും...അമ്മമനസ്സല്ലെ ...
പറക്കമുററിയ മോഹങ്ങള്‍
പറന്നകലാന്‍
ചിറകുവിരിക്കുമ്പോള്‍
ഇത്തിരി പതറും ഒത്തിരിപോറും
ഒരമ്മയുടെ കണ്ണിലുടെ വായിക്കുമ്പോ മനസ്സിലാകുന്നുണ്ട് ഈ പതറലും പോറലും :)
വല്ല്യമ്മായി വന്നതിനും മനസ്സിലാക്കാന്‍ ശ്രമിച്ചതിനും നന്ദി.....
Very well written. All the very best!
നെഞ്ചിലെ വേനലില്‍
ആവിയായ് പൊങ്ങിയ
കനവുകള്‍
കണ്പോളകളില്
മേഘനിറവായ് തിങ്ങിയത്
ഈ മഴക്കോള് ഒത്തിരി ഇഷ്ടപ്പെട്ടു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ