ഒരു ചെറു തിരി
ഒരു പൊടി കനല്
ഒരു കവിളൂത്ത്
പെരുകുന്ന കനലിന്
പൊരിയുന്ന ചൂട്....
ആടിയുലച്ച കാറ്റില്‍
ആകെ ചുമന്ന്
ആളി പടര്‍ന്ന്
കത്താന്‍ തുടങ്ങി.....
വെള്ളം പാര്‍ന്നപ്പോള്‍
വല്ലാത്ത നീറ്റം.
വെന്തു പോയിരിക്കുന്നു.
പുകഞ്ഞു കൊണ്ടിരിക്കുന്നു.
പുകയുടെ മണം
പൂ കൊണ്ട് മൂടി....
കനലിന്റെ തിളക്കം
ചിരി കൊണ്ട് തളര്‍ത്തി .....
ഇതു നീയറിയേണ്ടതല്ല....
എന്റെ നെഞ്ചിന്‍പൊരിച്ചില്‍
വേവലിന്റെ കടച്ചില്
എന്റെ മാത്രം സ്വന്തം....
8 അഭിപ്രായങ്ങൾ:
'എന്റെ നെഞ്ചിന്‍പൊരിച്ചില്‍
വേവലിന്റെ കടച്ചില്
എന്റെ മാത്രം സ്വന്തം....' കമന്റടിച്ച് കൂടുതല്‍ സെന്റിയാക്കല്ലെ...എന്നും സന്തോഷായിട്ടിരിക്കാമെന്നതിന് ഗാരന്റിയൊന്നുമില്ലല്ലൊ.
ഈശ്വരാ... ഇത് ഒരു ‘പൊടി‘ അല്ലല്ലോ..!
ഹൊ....
എന്തുമാത്രം....
വേദനയാണു...
നെഞ്ചിന്റേ ആളിക്കത്തലുകളേ...
ആരും അറിയാതെ...
ഊതിക്കെടുത്താന്‍...
നിങ്ങളുടേ വരികള്‍ക്ക്...
ആളുകളെ അസ്വസ്തമാക്കനുള്ള
കഴിവുണ്ട്...
കനലായെരിഞ്ഞു വെളിച്ചം പകരട്ടെ വാക്കുകള്‍...!
ആശംസകള്‍...
നന്ദി അഭിപ്രായങ്ങള്‍ക്ക്...
ഹെന്റെ ദൈവേ .. ഇതിനും മാത്രം വേദനയോ ? എനിക്കില്ലല്ലോ ഇത്രേം വേദന :)
വെള്ളം പാര്‍ന്നപ്പോള്‍
വല്ലാത്ത നീറ്റം....
ശരിയാണ്
ഇങ്ങനെ കത്തി കൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും വരും....
വെറുതെ വെള്ളം ഒഴിക്കാന്‍..
എന്നിട്ട് പറയും
“സാരമില്ല” എന്ന്
ചില സമയങ്ങളില്‍ ഏറ്റവും നീറുന്ന വാക്ക്
എന്റെ ദുഖ:ത്തില്‍ പങ്കുകൊണ്ട എല്ലവര്‍ക്കും നന്ദി.....ഉള്ളില്‍ നിന്നു വന്നതുകൊണ്ടാവും നിങ്ങളെയും ഇത്ര വിഷമിപ്പിച്ചത്......പക്ഷെ എഴുതിക്കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് ശാന്തമായി...
കപ്പിലാന്....ഇയാളുടെ അനാവശ്യമായ ദുഖ:ത്തെപ്പറ്റി....ഏതോ ഒരു തറ മുകളിലൊരു കൂര വേണമെന്ന് വിചാരിച്ചപ്പോളെക്ക് പണിയാന്‍ പാകത്തില്‍ തല കൊണ്ടുവെച്ചതെന്തിനാണ്.ബൂലോകത്തെ കാര്ന്നോര്(എനിക്കല്ല... ഇവിടെ ഞാനാ കാര്‍ന്നോത്തി)
ഇങ്ങനെ സില്ലിയാവന് പാടില്ല.പിന്നെ ദുഖ:ങ്ങളുണ്ടാവുമ്പോഴല്ലെ സുഖത്തെ നമ്മള് തിരിച്ചറിയുള്ളു.
സൊ അടുത്ത പോസ്റ്റെന്താ.....
ആടിയുലച്ച കാറ്റില്‍
ആകെ ചുമന്ന്
ആളി പടര്‍ന്ന്
കത്താന്‍ തുടങ്ങിയിരിക്കുന്നു താങ്കളുടെ കവിതകൾ
ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ