ചൊവ്വാഴ്ച, മാർച്ച് 17, 2009

മാറ്റത്തിനു വേണ്ടി


രാത്രിയില്‍ മെഴുകുതിരി കത്തിച്ച്

ഇരുട്ടിനുവേണ്ടി പ്രാര്ത്ഥിച്ചത്

വിരുന്നു വരുന്ന ഇയ്യാംപാററകളുടെ

കൂടെ നൃത്തം ചെയ്യാനായിരുന്നു .

മറ്റൊരു വിളക്ക് നിന്റെ കണ്ണുകളില്‍

കത്തുന്നത് കാണാനായിരുന്നു.

പിന്നെ കണ്ണുമടച്ചുകിടന്നു

വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം

മാറില്‍ കമിഴ്ത്തി വെച്ച് അതിലെ

കഥാപാത്രങ്ങളോടൊത്ത്

പുസ്തകത്താളുകള്‍ക്കിടയില്‍

ഊരുതെണ്ടാനിറങ്ങാനായിരുന്നു....

പണ്ട് നീലപ്പൂക്കള്‍ മാത്രം

വിരിയിച്ച ഉത്തരക്കടലാസുകളില്‍

ചോരപ്പൂക്കള്‍ വിരിയിച്ചത്

രണ്ടാമതാവാറുള്ള കൂട്ടുകാരിയെ

ഒന്നാമതാക്കിയത് എല്ലാം ഒരു

മാറ്റത്തിനു വേണ്ടിയായിരുന്നു.

ഇന്ന് നടുക്കടലില്‍ പങ്കായം

വലിച്ചെറിഞ്ഞ് ഞാനിരിക്കുന്നു.

കുത്തൊഴുക്കില്‍ പെടുമ്പോഴാണല്ലൊ

പിടിവള്ളികളെ നാം തിരിച്ചറിയുന്നത്.

ശവം തീനികളെയും.......

7 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

കുത്തൊഴുക്കില്‍ പെടുമ്പോഴാണല്ലൊ

പിടിവള്ളികളെ നാം തിരിച്ചറിയുന്നത്.

വരവൂരാൻ പറഞ്ഞു...

രാത്രിയില്‍ മെഴുകുതിരി കത്തിച്ച്
ഇരുട്ടിനുവേണ്ടി പ്രാര്ത്ഥിച്ചത്
മറ്റൊരു വിളക്ക് നിന്റെ കണ്ണുകളില്‍
കത്തുന്നത് കാണാനായിരുന്നു
മാറില്‍ കമിഴ്ത്തി വെച്ച് അതിലെ
കഥാപാത്രങ്ങളോടൊത്ത്
പുസ്തകത്താളുകള്‍ക്കിടയില്‍
ഊരുതെണ്ടാനിറങ്ങാനായിരുന്നു....

പിന്നെ എന്തു പറ്റി പെട്ടെന്ന് ചിന്തകൾക്ക്‌ തിവ്രതയേറിയല്ലോ,കുത്തൊഴുക്കില്‍ പെട്ടുപോയല്ലോ

വരവൂരാൻ പറഞ്ഞു...

രാത്രിയില്‍ മെഴുകുതിരി കത്തിച്ച്
ഇരുട്ടിനുവേണ്ടി പ്രാര്ത്ഥിച്ചത്
മറ്റൊരു വിളക്ക് നിന്റെ കണ്ണുകളില്‍
കത്തുന്നത് കാണാനായിരുന്നു
മാറില്‍ കമിഴ്ത്തി വെച്ച് അതിലെ
കഥാപാത്രങ്ങളോടൊത്ത്
പുസ്തകത്താളുകള്‍ക്കിടയില്‍
ഊരുതെണ്ടാനിറങ്ങാനായിരുന്നു....

പിന്നെ എന്തു പറ്റി പെട്ടെന്ന് ചിന്തകൾക്ക്‌ തിവ്രതയേറിയല്ലോ,കുത്തൊഴുക്കില്‍ പെട്ടുപോയല്ലോ
ഇഷ്ടപ്പെട്ടു

പ്രയാണ്‍ പറഞ്ഞു...

വരവൂരാന്‍ ഇത് കവിതയാണ്..മുഴുവനും അതെ പോലെയെടുക്കണ്ട. എപ്പോഴും ഒരേ പോലെയെഴുതിയാല്‍ ബോറടിക്കില്ലെ.പിന്നെ ഞാന്‍ പ്രാര്‍ത്ഥിക്കാറില്ല. പ്രവര്‍ത്തിക്കാറെ ഉള്ളു.

ചിതല്‍ പറഞ്ഞു...

:)
ഇന്ന് നടുക്കടലില്‍ പങ്കായം

വലിച്ചെറിഞ്ഞ് ഞാനിരിക്കുന്നു.

---
കുത്തൊഴുക്കില്‍ പെടുമ്പോഴാണല്ലൊ

പിടിവള്ളികളെ നാം തിരിച്ചറിയുന്നത്.
ശ്രദ്ധിക്കുക ചിലപ്പോള്‍ തിരിച്ച് കയറാന്‍ പറ്റിയില്ല എന്ന് വരും

കാപ്പിലാന്‍ പറഞ്ഞു...

കവിതകള്‍ക്ക് തീവ്രത ഏറുന്നു ചേച്ചി :) . ഗ്രേറ്റ്‌ .

പ്രയാണ്‍ പറഞ്ഞു...

ചിതല്‍ എനിക്ക് നീന്താനറിയില്ലെന്ന് ഞാന്‍ പറഞ്ഞില്ലല്ലൊ.
കാപ്പിലാന്‍ ആളിക്കത്തുന്ന തീക്ക് അതിന്റെതായ ഭംഗിയുണ്ടല്ലൊ.