ചൊവ്വാഴ്ച, ഡിസംബർ 16, 2008

....കറുപ്പിനഴക്.... വീണ്ടും കറുപ്പിനഴക്.....

കാക്ക...പലതവണ കുളിച്ചിട്ടും കൊക്കായില്ല.....

മൂക്കു ചപ്പിയ കറുപ്പിനെ വെളുപ്പാക്കിയ

ഗായകനെ ഓര്‍ത്ത് വാങ്ങിയ

ഷെഹനാസിന്റെ ലേപനവും ഫലിയ്ച്ചില്ല.

മടുത്ത കാക്ക ഒന്നുകൂടി കറുത്തു മിനുത്ത

ചിറകുകള്‍ നീട്ടി പറന്നുയര്‍ന്നു.

അത്തിമരത്തിന്റെ കൊമ്പില്‍

നീര്‍കാക്കയെ പോലെ ചിറകു വിരുത്തി

ആലിന്റെഉച്ചിയിലിരിയ്ക്കുന്ന കൊക്കിനെ

ഓട്ടക്കണ്ണിട്ടു നോക്കി അവന്‍ പാടി

കറുപ്പിനഴക്....വീണ്ടും കറുപ്പിനഴക്....

ഭാവനയെപോലെ ചിറകുകള്‍ മേലോട്ടുയര്‍ത്തി

പിന്‍ഭാഗം മെല്ലെ ഇളക്കി കൊണ്ട്.

മീരാജാസ്മിന് ഭാവപ്രകടനം കൂടുതലാണ്...

കാക്കയിലെ ക്രിറ്റിക്ക് ഉണര്‍ന്നു.

പാടത്തും പറമ്പിലും തേരാപാരാ പണിതിട്ടും

കറുക്കാതെ പറന്നുയര്‍ന്ന കൊക്കിനസൂയ.....

എനിയ്ക്കും മോഹമായ് കറുക്കാന്‍ കാക്കപോല്‍..

കൂട്ടുവരുമൊ കൂട്ടുവരുമോ കാക്കക്കുറുമ്പാ നീ....

പോരേപൂരം ......കാക്കയാരാമോന്‍

പാര്‍ലറില്‍നിന്നും കിട്ടി നെരോലാക് വാട്ടര്‍പ്രൂഫ്.

നേരില്‍ കാക്കയ്ക്ക് ലാഭം നൂറു ശതമാനം.

കറുക്കാന്‍ തേച്ചത് പാണ്ടായില്ലെന്ന് കൊറ്റിയും.

കാക്കയും കൊറ്റിയും ചേര്‍ന്നു പാടി

കറുപ്പിനഴക്....വീണ്ടും കറുപ്പിനഴക്...

എനിയ്ക്കും മോഹമായ് ഉറയ്ക്കെ പാടുവാന്‍

......കറുപ്പിനഴക്.... വീണ്ടും കറുപ്പിനഴക്........


6 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

ആലിന്റെ ഉച്ചിയിലിരിയ്ക്കുന്ന കൊക്കിനെ
ഓട്ടക്കണ്ണിട്ട്നോക്കി അവന്‍ പാടി
കറുപ്പിനഴക്.... വീണ്ടും.... കറുപ്പിനഴക്

ശ്രീ പറഞ്ഞു...

കൊള്ളാം
:)

ഭൂമിപുത്രി പറഞ്ഞു...

സർക്കാസ്റ്റിക്ക് പാരഡി

Prayan പറഞ്ഞു...

കൂട്ടു വന്നതിനു നന്ദി.....

'മുല്ലപ്പൂവ് പറഞ്ഞു...

:)

Prayan പറഞ്ഞു...

ഹലോ മുല്ലപൂവേ...:)