വെള്ളിയാഴ്‌ച, ഡിസംബർ 05, 2008

............ആര്‍ക്കു വേണ്ടി?.........

വര്‍ത്തമാനപത്രവുമായുള്ള രണ്ട് മണിയ്ക്കൂര്‍ മല്ലിടലിനു ശേഷം ദിവസം അവസാനിയ്ക്കുന്നത് കുറെ നെടുവീര്‍പ്പുകളും തുളുമ്പാന്‍ വെതുമ്പുന്ന കണ്ണ്കളുമായാണ്. ഒരു മാറ്റം പ്രതീക്ഷിച്ച് പത്രം കയ്യിലെടുത്താലും മാറ്റമില്ലാത്തത് മാറ്റത്തിനാണെന്ന തിരിച്ചറിവില്‍ വായന അവസാനിയ്ക്കുന്നു.
ഇന്ന് വളരെ നേരത്തോളം ആ ഫോട്ടോ നോക്കി ഞാനിരുന്നു പോയി.അവസാനം മഞ്ഞു മൂടിയപ്പോളാണ് കണ്ണുകള്‍ തുളുമ്പി നില്‍ക്കയാണെന്നും ഈ ഉത്തരേന്ത്യന്‍ തണുപ്പിലും ഞാന്‍ വിയര്‍ക്കുകയാണെന്നും എനിയ്ക്ക് മനസ്സിലായത്.
.
കാഴ്ച്ചയും കേള്വിയും കയ്യിലെ വിരലുകളും പിന്നെ ജീവിതം തന്നെയും നഷ്ടമായ കുല്‍ദീപിന്റെ
ഫോട്ടോയായിരുന്നു അത്.ഇങ്ങിനെ എത്രയൊ പേര്‍ എന്നല്ലെ....പക്ഷെ ഇല്ല....ഇങ്ങിനെ ഒരാള്‍ മാത്രം
രണ്ടായിരത്തിയഞ്ചിലെ ബോംബ് ബ്ലാസ്റ്റ് കുല്‍ദീപിന്റെ ജീവിതം മാറ്റിമറിച്ചു. താന്‍ ഡ്രൈവറായിരുന്ന ബസ്സിലെ അന്‍പതില്‍പരം യാത്രക്കാരെ രക്ഷിയ്ക്കാന്‍ ബോംബിരിയ്ക്കുന്ന ബാഗ് പുറത്തേയ്ക്ക് വലിയ്ച്ചെറിയാനുള്ള ധൈര്യം കാണിച്ചു. പക്ഷെ കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്.ആര്‍ക്കു വേണ്ടി?...........

എല്ല ചികിത്സാചിലവുകളും വാഗ്ദാനം ചെയ്ത ഗവണ്മെന്റ് കൊടുത്തത് കാല്‍ഭാഗം മാത്രം.തന്റെ കണ്ണ് കൊണ്ട് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മകനടക്കം ഒരു കുടുബം നടത്തികൊണ്ടു പോകണം.. .. ചികിത്സയുടെ ഭാരിച്ച ചിലവ് വേറെ....കുല്‍ദീപ് ഇന്ന് ദല്‍ഹി ട്രാന്‍ന്‍സ്പോര്‍ട് കോര്‍പ്പറേഷനിലും മന്ത്രാലയത്തിലും കയറിയിറങ്ങുയാണ് സഹായമഭ്യര്‍ത്തിച്ചു കൊണ്ട്....
അന്നു തന്നെ സരോജനി നഗറിലും പഹാര്‍ഗഞ്ചിലമായി അറുപതുപേര്‍ ബ്ലാസ്റ്റില്‍ മരിച്ചിരുന്നു.കുല്‍ദീപ് അന്‍പതോളം പേര്‍ക്ക് ജീവിതം ദാനം നല്‍കി....സ്വന്തം ജീവിതം ബലി നല്‍കി കൊണ്ട്.....ഇപ്പോള്‍ കുല്‍ദീപിനു തോന്നുന്നുണ്ടാവില്ലെ ...
............ആര്‍ക്കു വേണ്ടി?.........

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

"............ആര്‍ക്കു വേണ്ടി?........."ആ ചോദ്യം ഉത്തരമില്ലാതെ വീണ്ടും വീണ്ടും ചോദിക്കുന്നു"............ആര്‍ക്കു വേണ്ടി?........."
"............ആര്‍ക്കു വേണ്ടി?........."

പ്രയാണ്‍ പറഞ്ഞു...

ഇതിലെ പോയതിനു നന്ദി.......

കറുത്തേടം പറഞ്ഞു...

പാവങ്ങളെ കൊന്നൊടുക്കിയാല്‍ ദൈവത്തിങ്കല്‍ എത്താനാവുമെന്ന മിത്യാധാരണ എങ്ങനെയാണ് ഇവരില്‍ കുത്തി വെച്ചത്...
സന്ദീപും, കര്‍ക്കരെയും, സലാസ്കരുമെല്ലാം ഓര്‍മകളിലൂടെ ജീവിക്കും.
ജയ് ഭാരത്‌ മാതാ കി ജയ്...