അവരിന്നും വിളിച്ചിരുന്നു
പെറുക്കിക്കൂട്ടണമത്രെ...........
പഴകിയ ഉടുപ്പുകള്‍
നിറം മങ്ങിയ പിഞ്ഞാണങ്ങള്‍
മക്കളുടെ കളിപ്പാട്ടങ്ങള്‍
ഉരുള്‍പൊട്ടിയ താഴ്വാരങ്ങളില്‍
ഉറങ്ങാന്‍ കിടന്നവര്‍
ഉടല്‍മാത്രം ബാക്കിയായവര്‍ .
കാറ്റുവന്നു പൊക്കിയെടുത്തപ്പോള്‍
ചിറകുമുളക്കാഞ്ഞവര്‍
താഴെവീണുപോയവര്‍ .
കരയില്‍ കുളിക്കാനിറങ്ങിയ
കടലിനൊപ്പം നീന്താനിറങ്ങിയവര്‍
അവരെ കാത്തു കണ്ണുകഴച്ചവര്‍.
ഭൂമിക്ക് കണ്ണോക്കുമായെത്തിയ
ആകാശത്തിനൊപ്പം കരഞ്ഞ് കരഞ്ഞ്
ചിരിക്കാന്‍ മറന്നുപോയവര്‍ .
ആരോ ചിലര്‍ വലിച്ചെറിഞ്ഞ
ഭൂതത്തിന്റെ അവശിഷ്ടങ്ങളാല്‍
ഭാവിയും വര്‍ത്തമാനവും
വേവിച്ചെടുക്കുന്നവര്‍
പെറുക്കി കൂട്ടുമ്പോള്‍
വേറെയും കിട്ടി ചിലവ.
പൊടിപിടിച്ചു കിടന്നവ
പറ്റെ ഉടഞ്ഞു പോയ ഒരു മനസ്സ്
കുത്തിക്കെട്ടിയ ഏടുകളിലെ
ചിതലരിച്ച ചില മോഹങ്ങള്‍
കണ്ണികള്‍ അടര്‍ന്ന തുടലുകള്‍പോലെ
ചുറ്റിവരിഞ്ഞ് കുറെ ഓര്‍മ്മകള്‍.
കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.
26 അഭിപ്രായങ്ങൾ:
കാ വാ രേഖ? യില്‍ വന്നതാണ്
ചുറ്റും കണ്ണോടിച്ചാല്‍ കാണുന്ന കാഴ്ചകള്‍ , ശബ്ദങ്ങള്‍
നല്ല വരികള്‍
കൊള്ളാം..
നിറം മങ്ങിയ പ്രതീക്ഷ.
നിശ്ചലമായ പ്രതീക്ഷകളിലുമൊരു പ്രതീക്ഷ... നല്ലവരികള്‍...
എല്ലാം കണ്ടും അറിഞ്ഞും കഴിയുന്നവർ
അവനവനാൽ കഴിവത് ചെയ്യുക...
നാം തന്നെയാണ് അവരും...!
very good..prayaan...
aashamsakal....
കണ്ണികള്‍ അടര്‍ന്ന തുടലുകള്‍പോലെ
ചുറ്റിവരിഞ്ഞ് കുറെ ഓര്‍മ്മകള്‍.
മുറിഞ്ഞ പ്രതീക്ഷകള്‍...
ശക്തമായ കവിത. കരുണ കാട്ടുമ്പോൾ ഉള്ള ആത്മനിന്ദ. കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.... ചാരിറ്റി എന്ന പേരിൽ മധ്യ-ഉപരിവർഗ്ഗം കാണിക്കുന്ന കരുണ- ‘തൊഴിലെടുക്കുവോർക്കു വേണ്ട അവരെറിഞ്ഞ തുട്ടുകൾ, കള്ളനെപ്പിടിച്ചു കളവു മുതൽ തിരിച്ചു വാങ്ങുവാൻ, തടവിൽ നിന്നു മനുജ ചേതനക്ക് മിക്തി നൽകുവാൻ...‘ ആരെങ്കിലും എവിടെയെങ്കിലും ഈ സംഘഗാനം ആലപിക്കുന്നുണ്ടോ?
കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.
നല്ല വരികള്‍
കവിത വളരെ തീവ്രം പ്രയാൺ, അഭിനന്ദനങ്ങൾ..
'കരയില്‍ കുളിക്കാനിറങ്ങിയ
കടലിനൊപ്പം നീന്താനിറങ്ങിയവര്‍'
ഇഷ്ടപ്പെട്ട വരികള്‍
'കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.'
ശരിയാണു. ഉള്ളില്‍ വലിയ ഭാരം തോന്നുന്നു..
അവരിന്നും വിളിച്ചിരുന്നു..
ചണ്ടിപണ്ടാരങ്ങൾ എന്നു പറഞ്ഞ് നാം പടിക്കപ്പുറത്ത് നിറുത്തപ്പെട്ടവർ..
കൊടുത്തു നോക്കൂ, തീർച്ചയായും വാങ്ങും, അവർക്കു് വാങ്ങാതിരിക്കാനാവില്ലല്ലോ!
തീവ്രമായ വരികള്‍... ഉള്ളിലെ ഭാരം കൂട്ടുന്നു പ്രയാണ്‍
കാ.വാ.രേഖയില്‍ വായിച്ചിരുന്നു.നല്ല കവിത
പഴകിയ വസ്ത്രം പോലും ഇവര്‍ക്കായി പങ്കുവെക്കാന്‍ മടിക്കുന്ന ചിലരുടെ ഇടയില്‍നിന്നും മനസ്സുനൊന്തെഴുതിയ വരികളാണിത്. കാ വാ രേഖ?യില്‍ മയങ്ങിക്കിടന്നിരുന്നതിനാല്‍ പുറത്തെടുക്കാന്‍ മടിച്ചിരിക്കയായിരുന്നു...... നിങ്ങളെല്ലാം കൂടി അതിനെ മിനുക്കിത്തന്നു....എന്റെ മനസ്സും ....:)
'ഉരുള്‍പൊട്ടിയ താഴ്വാരങ്ങളില്‍
ഉറങ്ങാന്‍ കിടന്നവര്‍
ഉടല്‍മാത്രം ബാക്കിയായവര്‍'
നമുക്ക് കഴിയും പോലെ സഹായിയ്ക്കാം. അല്ലേ?
നന്നായി ചേച്ചീ
manoharamayittundu........ aashamsakal.........
നല്ല വരികള്‍ ചേച്ചി..
Dear Prayan,
Good Morning!
Across the world The Joy Of Giving was celebrated from 2nd October-8th October.I wrote a post on this yesterday.If you have time,please read it.
We can always give a broad smile,a kind word,a loving look,a flower and our precious time to the needy and less fortunate!
Nice and strong lines!
Wishing you a beautiful day,
Sasneham,
Anu
സന്തോഷം...
ശ്രീ,
jayarajmurukkumpuzha
ഒരു ദുബായിക്കാരന്‍
anupama
ഞാന്‍ വായിക്കാം.
കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.
:)
ഉടല്‍ മാത്രം ബാക്കിയായവരെപ്പറ്റി ഉരിയാടാനൊന്നും ഇല്ലാ..
നല്ല കവിതയ്ക്കഭിനന്ദനങ്ങള്‍..
ഒന്നു കണ്ണോടിച്ചു. കുരുങ്ങി പോകുന്ന വരികള്‍.... ഇഷ്ട്ടം...:)
ആശംസകള്‍...
http://manusmrithikal.blogspot.com/
നല്ല വരികൾ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ