വെള്ളിയാഴ്‌ച, നവംബർ 04, 2011

തുലാമഴക്കുളിരില്‍.......


പൊടുന്നനെയൊരു തുലാമഴയില്‍
നനഞ്ഞുകുതിര്‍ന്നപ്പോള്‍
നിന്നെയാണോര്‍മ്മവന്നത്.
നിന്റെ പ്രണയവും....
കൊടും വേനലിലേക്ക്
നിനച്ചിരിക്കാതെയൊരു
പെയ്തുനിറയലാണല്ലൊ അതും.
മഴപെയ്തുതോരുമ്പോള്‍
വറ്റിവരളുന്നുണ്ട് ഭൂമി
ഒടുങ്ങാത്ത ദാഹവുമായി...

അങ്ങിനെയൊരു മഴക്കുളിരില്‍
നുരഞ്ഞുപതഞ്ഞ് മയങ്ങുമ്പോഴും
മനസ്സില്‍ നീറിയെരിഞ്ഞു നിറഞ്ഞത്
ജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു.
വ്യര്‍ത്ഥമായൊരഹംബോധത്തെ
ചുട്ടുകരിച്ചൊരാ സൂര്യനെ...

ഒരു തലോടലില്‍ മഞ്ഞുപോലെ സ്വയം
ഉരുകിയൊലിക്കാന്‍വേണ്ടിമാത്രം വീണ്ടും
ഉരുക്കെന്ന് തണുത്തുറയുന്നുണ്ട് ഞാന്‍
എന്നെയും നിന്നെയും ഉപേക്ഷിച്ച്
നമ്മള്‍ നമ്മളാവുമെന്ന മോഹത്തില്‍.

13 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട് ചേച്ചീ...

Kattil Abdul Nissar പറഞ്ഞു...

നന്ന്.
തുടക്കം ഏറെ നന്ന്

കലാധരന്‍.ടി.പി. പറഞ്ഞു...

..പൊടുന്നനെയൊരു തുലാമഴയില്‍
നനഞ്ഞുകുതിര്‍ന്നപ്പോള്‍
നിന്നെയാണോര്‍മ്മവന്നത്.
നിന്റെ പ്രണയവും...
ഈ വരികള്‍ പ്രണയത്തില്‍ നനഞ്ഞു കുതിര്‍ന്ന ഒരാള്‍ക്ക്‌ എഴുതാന്‍ കഴിയുന്ന അത്ര മനോഹരം
അടുത്ത ആറു വരികള്‍ ഇല്ലെങ്കില്‍ എന്താ കുഴപ്പം ? വിശദീകരിച്ചു പറഞ്ഞാലേ തൃപ്തി വരികയുള്ളോ.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വരികള്‍

ശ്രീനാഥന്‍ പറഞ്ഞു...

ആദ്യവരികൾ മനോഹരം. ഇടിമിന്നലിന്റെ അകമ്പടിയോടെ ആർത്തലച്ച് പൊടുന്നനെ പെയ്തിറങ്ങിയ പ്രണയമഴയുടെ കുളിരുണ്ട് അതിൽ. നന്നായിട്ടുണ്ട്. അവസാനവരികൾ പക്ഷേ ക്ലീഷേ ആയോ എന്നു സംശയം.

പ്രേം I prem പറഞ്ഞു...

വളരെ നന്നായിരിക്കുന്നു, .ആശംസകള്‍

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

ഇഷ്ടായീ....

മുകിൽ പറഞ്ഞു...

oru thulaamazha feel cheyyunnu...
snehathode,

പീബീ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്

പൊട്ടന്‍ പറഞ്ഞു...

വറ്റി വരളുന്ന ഭൂമി ഓരോ മഴയ്ക്ക് ശേഷവും വീണ്ടും മഴക്കായ്‌ കാത്തിരിക്കും
വളരെ നന്നായി!!!!!

mydreams dear പറഞ്ഞു...

തുലാമഴക്കുളിരില്‍ തണുത്തുറയുന്നുണ്ട് ഞാനും പക്ഷേ ഉള്ളില്‍ അഗ്നി പടര്‍ത്തുന്ന ചൂടില്‍ ഉരുകി ഒലിക്കുന്നുമുണ്ട്

Bindhu Unny പറഞ്ഞു...

മഴയും പ്രണയവും! മനോഹരം! :)

Echmukutty പറഞ്ഞു...

മഴ. പ്രണയം....
നമ്മൾ ആവാൻ കഷ്ടപ്പെടുന്ന ഞാനു നീയും..