ഇടക്കിടെ പടികടന്നോടിവരാറുണ്ട്
കഥ മറന്നൊഴുകിയൊരു പുഴ
തിടുക്കത്തില്‍ വാതില്‍തള്ളിത്തുറന്ന്
കാല്‍നനച്ച് പൂമുഖം നിറഞ്ഞ്
മീനുകള്‍മുത്തമിട്ട് ഓളങ്ങള്‍ ഇക്കിളിയിട്ട്
പെരുകി ഉത്തരം മുട്ടി ശ്വാസംമുട്ടിച്ച്
മൂലോടുകളിലൂടെ കവിഞ്ഞിറങ്ങി
പാത്തികളിലൂടെ ഒഴുകിപ്പരന്ന്
കാടിന്റെ കുളിരും മരുവിന്റെ ഉഷ്ണവും
കാട്ടാറിന്റെ കവിതയും കടല്‍ച്ചൊരുക്കും
അയലോരങ്ങളില്‍ ഊത്താലടിച്ച്
.............................................
പൊടുന്നനെ കഥ മുറുകുമ്പോള്‍
പുഴ പതിയെ ഊര്‍ന്നിറങ്ങും
പതിയിരുന്നുപെരുകിയ വിള്ളലുകളിലൂടെ
തോര്‍ന്ന് തോര്‍ന്ന് ഇല്ലാതാവുമ്പോള്‍
നനവിന്റെ മണം മാത്രം ബാക്കിയാവുമ്പോള്‍
ജീവിച്ചുപോകാനിടക്കൊരിത്തിരി
നോട്ടമിറ്റിച്ചുതരണേയെന്ന്
ചുണ്ടുകോട്ടി പിടയുന്നുണ്ടാവും
ആരും കാണാതെ ഒളിച്ചിരുന്ന
ഒറ്റാലുകളില്‍കിടന്ന്‍ ചില മിന്നായങ്ങള്‍ ........
13 അഭിപ്രായങ്ങൾ:
പുഴയും കാലവും മനസ്സിലൂടെ ഒഴുകിപ്പരന്ന്, പിൻവാങ്ങി, പാടുകൾ മാത്രം അവശേഷിപ്പിക്കുമ്പോൾ , പ്രാണവായു കിട്ടാതെ തിളങ്ങിപ്പിടയുന്നചില പരൽ ഓർമകളെ ഓർമിപ്പിച്ചു. ഇഷ്ടമായി ഈ വരികൾ.
എന്നത്തെ പോലെ ഈ കവിതയ്ക്കുമുണ്ടൊരു അഴക്.
"ജീവിച്ചുപോകാനിടക്കൊരിത്തിരി
നോട്ടമിറ്റിച്ചുതരണേയെന്ന് "
പ്രാർത്ഥന
ഇഷ്ടപ്പെട്ടു .
ആശംസകള്‍
nalla kavitha. ippol katha murukiya kaalam.. praanavaayu kitathe thilangipidayunnu paralmeenukal.
ബ്ലോഗര്‍ ശ്രീനാഥന്‍
yousufpa
Kalavallabhan
ചെറുവാടി
മുകിൽ thanks friends..........:)
"ജീവിച്ചുപോകാനിടക്കൊരിത്തിരി
നോട്ടമിറ്റിച്ചുതരണേയെന്ന് " അതെ, അതു മതി...
വരികൾ ഇഷ്ടമായി
ഇഷ്ടമായി
Echmukutty
ലീല എം ചന്ദ്രന്‍. thanks ........
nice
നന്നായി...നല്ല കവിത...
ജീവിച്ചുപോകാനിടക്കൊരിത്തിരി
നോട്ടമിറ്റിച്ചുതരണേയെന്ന്
ചുണ്ടുകോട്ടി പിടയുന്നുണ്ടാവും
ആരും കാണാതെ ഒളിച്ചിരുന്ന
ഒറ്റാലുകളില്‍കിടന്ന്‍ ചില മിന്നായങ്ങള്‍ .
Best wishes
കണ്ണന്‍
omar khayam
the man to walk with
thanks ............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ