കള്ളക്കര്‍ക്കിടകത്തിനാല്‍
കീറിമുറിക്കപ്പെടാത്ത
ഒരു ചേമ്പില തിരഞ്ഞ്
അതില്‍ തത്തിനടക്കുന്ന
ഓര്‍മ്മച്ചെപ്പുകളിലെ
മുത്തുകള്‍ ഊറ്റിക്കളഞ്ഞ്
കടയോടെ നുള്ളിയെടുത്ത്
ഈര്‍ക്കിലത്തുണ്ടുകൊണ്ട്
ഇലക്കുമ്പിളൊരുക്കുമ്പോള്‍
സ്വപ്നത്തിലുണ്ടായിരുന്നത്
മേലേത്തൊടിയിലെ
കാലം തെറ്റാത്ത മണിത്തുമ്പയും
ചോരതുപ്പിയ തെച്ചിപ്പൂക്കളും
അതുകണ്ട് ചിരിച്ച അരിപ്പൂക്കളും
മൂക്കത്തു വിരല്‍വെച്ച് വേല്യേരിയും......
ദേശാടനത്തില്‍ നഷ്ടപ്പെട്ട
മേലേത്തൊടിയും കാടും തിരഞ്ഞ്
നഗരത്തിരക്കിലെ 'ഠാ'വട്ടത്ത്.....
ചവറുകൂനകള്‍ക്കരികില്‍
മണമില്ലാത്ത കടുംനിറങ്ങളില്‍
തേന്‍ വറ്റിയ പേരറിയാപ്പൂക്കളുടെ
കൂമ്പാരങ്ങള്‍ക്കിടയില്‍ കാവലായി
കലപില ചിലച്ച് തമിഴത്തികള്‍ .....
പൂമെത്തയിലുറക്കമുണരുന്ന
അവരുടെ കുഞ്ഞുങ്ങള്‍ ...!
പൂവാങ്ങി മടങ്ങുമ്പോള്‍ കയ്യില്‍
പടരാത്ത തേനിന്റെ
മധുരം നുകരാനൊരു ദാഹം....
കാലില്‍ കൊള്ളാത്ത മുള്ളിന്റെ
നോവു തിരയാനൊരു നീറ്റം.....
ഇലക്കുമ്പിള്‍ മൂക്കോടടുപ്പിച്ച് മണം
ആവോളം നുകരാനൊരു മോഹം.
ഒരിക്കല്‍ വായിച്ചതാണോ...... സാരമില്ല ഓര്‍മ്മ പുതുക്കാലോ..:)
13 അഭിപ്രായങ്ങൾ:
കോഴിക്കോട്ട് മാരിയമ്മങ്കോവിലിനു മുന്നിലെ പൂക്കാലത്തിന്റെ ഓര്‍മ്മയില്‍ ....
ഓണാശംസകള്‍......
ഓണം വന്നുവെന്ന് വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്ന ഓണപക്ഷികൾ...വേദനിപ്പിച്ചെങ്കിലും..നല്ല പോസ്റ്റ്
veendum onam...
ethra maariyirikkunnu alle jeevitham..
onaashamsakal
നന്നായി . ഇവിടെയും ഓണം വന്നല്ലോ .ആശ്വാസമായി . ഓണത്തിന് എന്തെല്ലാം പരിപാടികള്‍ ?
തിരുവോണത്തിന്റെ അന്ന് രവിലെയെ ഞാന്‍ ഹരിപാട് ഇതു...
പിന്നത്തെ ഒരാഴ്ച തകര്‍ക്കും......
അത് വരെ സെന്റി അടിച്ചു ഇരിക്യാ :)
ഈ പൂക്കളില്ലെങ്കില്‍ ഓണപ്പൂക്കളങ്ങളുമില്ല.തൊടിയില്‍ പൂക്കളുണ്ടെങ്കില്‍ പോലും അതു പൊട്ടിക്കാന്‍ ആരും മിനക്കെടുന്നില്ല. ഒരു കിറ്റു വാങ്ങിയാല്‍ ഒന്നു രണ്ടു ദിവസം ഇടാം, എളുപ്പമായല്ലോ.
mohathinte chirakileri njanum oru
yaathra poyi..
ilakkumbilil thumbayum thechiyum perariyunna pookkalum nirachu,aa manam
aavolam nukaraan,,,
kayyil padarunna theninte madhuram
mathivaruvolam aaswadikkaan ,,,
kaalil kollunna mullinte novariyaan....
yaathra orukkiyathinu orupaadu nandi.
onam gambheeramaakate !!!
വരവൂരാന്‍ മനസ്സു വേദനിച്ചുതന്യാണ് എഴുതിയത്... അത്വോണ്ടാവും.
the man to walk with കുറച്ചൊന്നുമല്ല വല്ലാതെ മാറി
കാപ്പിലാന്‍ നാട്ടിന്നുള്ള വിരുന്നുകാരുടെ തിരക്കാണ്.ഓണം അവരുടെ കൂടെ.
എല്ലാ ആശംസകളും കണ്ണാ..ഒരു സെക്കന്റും വെറുതെ കളയരുത്...നാട്ടീപോണതിനുമുമ്പെ ഒരു സെന്റിപോസ്റ്റുംകൂടി....
പൂ പൊട്ടിക്കാനൊക്കെ ആര്‍ക്കാസമയം അല്ലെ എഴുത്തുകാരി....
അജ്ഞാത(എനിക്കിയാളെന്നും അജ്ഞാതയാണ്)ആശംസകള്‍ക്ക് നന്ദി.
ഓണാശംസകൾ !!!!
ഓണശംസകള്‍ VEERU
ഓണാശംസകൾ
ഓണമെപ്പഴും ഗ്രിഹാതുരതയുടെ തൊഴുത്താണ്, അവിടെ മേയുവാന്‍ മലയാളികള്‍ ബാദ്ധ്യസ്ഥരാകുന്നു..
ഓര്‍മകളില്‍ പ്രണാമം..
ഓണാശംസകൾ !!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ