പിഞ്ഞിനരച്ചതെങ്കിലും
അലക്കി വെളുപ്പിച്ചൊരു
ചിരിയും ചുമലിലിട്ട്
പടിക്കലെതിരേറ്റതൊരു
കുഞ്ഞ് തുമ്പക്കുടമായിരുന്നു.
കാറ്റുപറിച്ചെറിഞ്ഞൊരു
കാക്കപ്പൂവിനെയോര്‍ത്ത്
കണ്ണുനിറച്ചു കണ്ണാന്തളിയും
വാക്കുപാളിയ കാക്കാലത്തിയുടെ
തെളിവില്ലാച്ചിരിയുമായി
മുറുക്കിത്തുപ്പിയ തെച്ചിപ്പെണ്ണും
ഇല്ലാത്ത ധൈര്യത്തെ
മുന്‍പേ നടത്തി
ഒരുപൂവിരുപൂമുപ്പൂവൊരുപൂവായി
തുടുത്തൊരു തേവിടിശ്ശിപ്പൂവും
വയ്യാവേലിക്കപ്പുറത്തുനിന്നും
കൈനീട്ടി വേലിയേരിയും
പതിവുതെറ്റിക്കാതെ
മഞ്ഞളാടി മുക്കുറ്റിയും
ഓരംപറ്റി ഓണപ്പൂവും
മുളളുറക്കി തൊട്ടാവാടിയും
അവരില്‍ പ്രണയമഴചാറി
ഇക്കിളികൂട്ടുന്ന ആകാശവും
അവര്‍ക്കൊപ്പമെത്തി
നാടുണര്‍ത്തിയ മാവേലിയും
എന്നെത്തിയെന്നോ
എന്നിനി തിരികെയെന്നോ
ചോദ്യമില്ലാതെ.................
പ്രവാസത്തിന്റെ നോവ്
20 അഭിപ്രായങ്ങൾ:
സ്നേഹം നിറഞ്ഞ ഓണാശംസകള്‍ .......
ഭൂവിലോണമാണെന്നു-
മീമട്ടില്‍ പൂവിരിഞ്ഞു
സുഗന്ധം പരന്നാല്‍...
ചേച്ചിക്കും കുടുംബത്തിനും
എന്റെ ഹൃദയം നിറഞ്ഞ
ഓണാശംസകള്‍.....
ഓണാംശംസകൾ നേരുന്നു...
ഓണ സ്മൃതികള്‍ പോലെ മനോഹരം ഈ ഓണക്കവിതയും ...")
മനസ് നിറഞ്ഞ ഓണാശംസകള്‍ :)
ഓണാംശംസകൾ
താങ്കള്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ
ഓണാശംസകള്‍ ..
ഓണാശംസകള്‍ :)
ഒരു നൊമ്പരത്തി പൂവ് പോലെ വീണ്ടും അല്ലെ? നല്ല എഴുത്ത്.....
ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍...
എന്നെത്തിയെന്നോ എന്നു തിരികെയെന്നോ എന്നൊന്നും ഞാനും ചോദിക്കുന്നില്ല, പ്രവാസത്തിന്റെ നോവ് പൂക്കാലത്ത് മാത്രമെത്തുന്ന പൂക്കളായ പൂക്കളിലൊക്കെ പടരുന്നത് കവിതയിലറിയുന്നു. പുഴയിൽ, സാന്ധ്യരാഗങ്ങളിൽ നേർത്ത വിഷാദഛവി പോലെ. പ്രസന്ന, ഓണം പൊലിച്ചിരിക്കുന്നു, ഓണം വിതുമ്പുന്നു ഈ വരികളിൽ.
സ്നേഹം നിറഞ്ഞ ഓണാശംസകള്‍!
പ്രവാസത്തിന്റെ നോവ് ....കുറെയൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നു.
ഓണാശംസകള്‍
ഓപ്പോളെ..ഓണാശംസകൾ..
ഓണാശംസകൾ..
ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
nalla kavitha
പ്രവാസികളാണ് പക്ഷെ നാട്ടിലുള്ളതിനേക്കാള്‍ അധികം ഓണമൊക്കെ കൊണ്ടാടുന്നതെന്ന് തോന്നുന്നു ചേച്ചി. അന്നേ ദിവസം എല്ലാവരും ഒത്തുകൂടുന്നു. ഒരുമിച്ച് സദ്യക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നു.. അങ്ങിനെ അങ്ങിനെ.. നാട്ടില്‍ എല്ലാം ഒരു മുറിച്ചുമരിനുള്ളില്‍ ഒതുക്കപ്പെടുന്നു..
ചേച്ചിക്കും കുടുംബത്തിനും ഓണാശംസകള്‍
പ്രവാസിയുടെ നെഞ്ചിനകത്തുള്ള പ്രതീക്ഷയുടെ സ്വപ്നലോകം മനോഹരമായി വരച്ചുകാണിച്ചു.ഓണാശംസകള്‍
എല്ലാവര്‍ക്കും എന്റെ സ്നേഹം.......:)
ഈ വരികളിൽ എല്ലാമുണ്ടല്ലോ...നന്നായി അഭിനന്ദനങ്ങൾ.
എച്മു വൈകിവന്ന വസന്തമായല്ലോ.. പൂവിടാന്‍ നേരത്ത് കിട്ടീല്ല....:)
കവിത സുന്ദരം. :)
വൈകിയ ഓണാശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ