ഒരു തുടം നെയ്യ്
ഒരു ചെറു തിരി
ഒരു പൊടി കനല്‍
ഒരു കവിളൂത്ത്
പെരുകുന്ന കനലിന്
പൊരിയുന്ന ചൂട്....
ആടിയുലച്ച കാറ്റില്‍
ആകെ ചുമന്ന്
ആളി പടര്‍ന്ന്
കത്താന്‍ തുടങ്ങി.....
വെള്ളം പാര്‍ന്നപ്പോള്‍
വല്ലാത്ത നീറ്റം.
വെന്തു പോയിരിക്കുന്നു.
പുകഞ്ഞു കൊണ്ടിരിക്കുന്നു.
പുകയുടെ മണം
പൂ കൊണ്ട് മൂടി....
കനലിന്റെ തിളക്കം
ചിരി കൊണ്ട് തളര്‍ത്തി .....
ഇതു നീയറിയേണ്ടതല്ല....
എന്റെ നെഞ്ചിന്‍പൊരിച്ചില്‍
വേവലിന്റെ കടച്ചില്‍
എന്റെ മാത്രം സ്വന്തം....
മഴക്കോള്‍...2/24/09
ഒരു ചെറു തിരി
ഒരു പൊടി കനല്‍
ഒരു കവിളൂത്ത്
പെരുകുന്ന കനലിന്
പൊരിയുന്ന ചൂട്....
ആടിയുലച്ച കാറ്റില്‍
ആകെ ചുമന്ന്
ആളി പടര്‍ന്ന്
കത്താന്‍ തുടങ്ങി.....
വെള്ളം പാര്‍ന്നപ്പോള്‍
വല്ലാത്ത നീറ്റം.
വെന്തു പോയിരിക്കുന്നു.
പുകഞ്ഞു കൊണ്ടിരിക്കുന്നു.
പുകയുടെ മണം
പൂ കൊണ്ട് മൂടി....
കനലിന്റെ തിളക്കം
ചിരി കൊണ്ട് തളര്‍ത്തി .....
ഇതു നീയറിയേണ്ടതല്ല....
എന്റെ നെഞ്ചിന്‍പൊരിച്ചില്‍
വേവലിന്റെ കടച്ചില്‍
എന്റെ മാത്രം സ്വന്തം....
മഴക്കോള്‍...2/24/09
'ഉറക്കത്തിലും നിന്റെ
കണ്ണുകളില്‍ മഴക്കോള്‍...'
കവിളിലൂടൊഴുകിയ
കൈകളാല്‍
നീയത് തിരിച്ചറിഞ്ഞു.....
നെഞ്ചിലെ വേനലില്‍
ആവിയായ് പൊങ്ങിയ
കനവുകള്‍
കണ്‍പോളകളില്‍
മേഘനിറവായ് തിങ്ങിയത്
അതുകണ്ട് മയിലുകള്‍
ഉറക്കെ കരഞ്ഞത്
അസമയത്തെ മൂടലില്‍
കിളികള്‍ കലപിലകൂട്ടി
ചേക്കേറിയത്
നീയുമറിഞ്ഞതല്ലേ.........
പെററുകൂട്ടിയ മോഹങ്ങള്‍ക്ക്
നെഞ്ചിന്‍ ചൂടില്‍
പൊരുന്നയിരുന്നപ്പോള്‍
പേര്‍ത്തും വന്ന പേററുനോവ്
നമ്മളറിഞ്ഞില്ല.....
പറക്കമുററിയ മോഹങ്ങള്‍
പറന്നകലാന്‍
ചിറകുവിരിക്കുമ്പോള്‍
ഇത്തിരി പതറും ഒത്തിരിപോറും
പിന്നെ എല്ലാം പഴയതുപോലെ...
മുട്ടുകാലിലിഴഞ്ഞ് വീണ്ടും
പതുക്കെ നടക്കാന്‍ പഠിക്കും....
അത് സ്വാഭാവികം മാത്രം ....
കണ്ണുകളില്‍ മഴക്കോള്‍...'
കവിളിലൂടൊഴുകിയ
കൈകളാല്‍
നീയത് തിരിച്ചറിഞ്ഞു.....
നെഞ്ചിലെ വേനലില്‍
ആവിയായ് പൊങ്ങിയ
കനവുകള്‍
കണ്‍പോളകളില്‍
മേഘനിറവായ് തിങ്ങിയത്
അതുകണ്ട് മയിലുകള്‍
ഉറക്കെ കരഞ്ഞത്
അസമയത്തെ മൂടലില്‍
കിളികള്‍ കലപിലകൂട്ടി
ചേക്കേറിയത്
നീയുമറിഞ്ഞതല്ലേ.........
പെററുകൂട്ടിയ മോഹങ്ങള്‍ക്ക്
നെഞ്ചിന്‍ ചൂടില്‍
പൊരുന്നയിരുന്നപ്പോള്‍
പേര്‍ത്തും വന്ന പേററുനോവ്
നമ്മളറിഞ്ഞില്ല.....
പറക്കമുററിയ മോഹങ്ങള്‍
പറന്നകലാന്‍
ചിറകുവിരിക്കുമ്പോള്‍
ഇത്തിരി പതറും ഒത്തിരിപോറും
പിന്നെ എല്ലാം പഴയതുപോലെ...
മുട്ടുകാലിലിഴഞ്ഞ് വീണ്ടും
പതുക്കെ നടക്കാന്‍ പഠിക്കും....
അത് സ്വാഭാവികം മാത്രം ....
14 അഭിപ്രായങ്ങൾ:
:)
നല്ല വരികള്‍ ......
ഇഷ്ടമായി
എല്ലാം സ്വാഭാവീകം മാത്രം....ലാളിത്യത്തിന്റെ സൃഷ്ടികൾ നന്നായി രസിക്കുന്നു.
:) ഇതാണ് വായിച്ചു കഴിഞ്ഞപ്പോള്‍ പറയാന്‍ തോന്നിയത്...
വായിച്ചു
thanks friends......Going for a weeks' vacation in Hyderabad from tomorrow.
ആദ്യകവിത വളരെ ഇഷ്ടമായി.
ഇഷ്ടമായി...
ഇത് നീയറിയേണ്ടതല്ല
എന്റെ നെഞ്ചിൻ പൊരിച്ചിൽ......
മുട്ടുകാലിലിഴഞ്ഞ് വീണ്ടും നടക്കാൻ പഠിയ്ക്കും......
വളരെ നന്നായി.
കവിത എന്നെ സമ്ബന്ധിച്ച് ബാലികേറാമലയാണ്..:)
:)
വെള്ളം പാര്‍ന്നപ്പോള്‍ =ഇത് എന്താ എന്ന് മനസിലായി പക്ഷേ ഇത് അതികം ആരും ഉപയോഗിച്ച് കണ്ടില്ല ...........
കവിത കൊള്ളാം .....പക്ഷേ ഇത് പോലെ വാകുകളെ മുറിച്ചു എഴുതുമ്പോള്‍ എന്തോ വായിക്കാന്‍ സുഖമില്ല ....പിന്നെ ഇത് പോലെ രണ്ടു വലിയ കവിതകള്‍ ഒന്നിച്ചു ഒരു ബ്ലോഗ് ആയി പോസ്റ്റ് ചെയ്യുനതിന്റെ ചേതോ വികാരം എന്താ എന്ന് അറിയില്ല അത് സ്വാഭാവികം മാത്രം ആണോ ?
ലളിതമായ വരികൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ