ബുധനാഴ്‌ച, നവംബർ 17, 2010

വിണ്ടും ചിലത്.മുലകളുടെ ഫോട്ടോസെഷന്‍
2/6/09

ഇന്ന് നിന്റെ മുലകളുടെ

ഫോട്ടോ സെഷന്‍

ഇന്നലെ ഒരുപാട്

അമര്‍ത്തിയും തടവിയും

കാലങ്ങളായി കാത്തുസൂക്ഷിച്ച

എന്റെ മാതൃത്വത്തിന്റെ

അവസാന നനവും

അവര്‍ പിഴിഞ്ഞെടുത്തു .

"നാളെ നിന്റെ വറ്റാത്ത

മാതൃത്വത്തിന്റെ ഫോട്ടോസെഷന്‍."

അവര്‍ കുറിച്ചു തന്നു....

രാത്രിയുടെ അയഞ്ഞ

നിശ്ശബ്ദതയില്‍

ഹൃദയങ്ങളുടെ ദ്രുതതാളങ്ങള്‍

പരസ്പരം അറിഞ്ഞിട്ടും

കണ്ണുകള്‍ ഉടക്കാതിരിക്കാന്‍

ഉറക്കം നടിച്ചപ്പോള്‍

പുലരി വഴിതെറ്റി ദൂരേക്ക്

പോയി കൊണ്ടിരുന്നു.

എപ്പോഴൊക്കെയോ

പൊട്ടക്കുളത്തിലെ

ഒറ്റമുലച്ചികള്‍ കണ്മുന്നില്‍

മുടിയഴിച്ചിട്ട് നൃത്തമാടി.....

ഫോട്ടോസെഷന്‍.....

ചാഞ്ഞും ചെരിഞ്ഞും

ഇരുത്തിയും കിടത്തിയും

മുകളില്‍ നിന്ന് താഴേക്കും

താഴെ നിന്ന് മുകളിലേക്കും

ഒരു ലോഞ്ച്റി ഷൂട്ടു പോലെ.....

കഴിഞ്ഞപ്പോള്‍ കണ്ണില്‍

നോക്കാതെ അവര്‍ പറഞ്ഞു

വൈകീട്ട് പറയാം....

വൈകുന്നേരം ഫലം

വെള്ളക്കടലാസില്‍

അച്ചടിച്ച് വന്നു...

മാമ്മൊഗ്രാഫി &യുഎസ്ജി

ആര്‍ നെഗറ്റീവ്.

പൊട്ടക്കുളത്തിന്റെ വക്കില്‍

മുടിചിക്കിയുണക്കിയിരുന്ന

ഒറ്റമുലച്ചികള്‍ കൂട്ടത്തോടെ

മുറുമുറുത്തുകൊണ്ട്

പായലിനടിയിലെ

സ്വകാര്യതയിലേക്ക്

ഊളിയിടുന്നത് ഞാനറിഞ്ഞു.

പോകുമ്പോള്‍ അവര്‍

വീണ്ടും കാണാമെന്ന് പറഞ്ഞോ.......


തോന്നിയതായിരിക്കും.....

14 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

തോന്നിയതായിരിക്കും.....

Echmukutty പറഞ്ഞു...

anganeyaavatte.

aazamsakal

ലീല എം ചന്ദ്രന്‍.. പറഞ്ഞു...

വേണ്ടാതെ ഓരോന്ന് തോന്നി മനോ വിഷമം ഏറ്റു വാങ്ങല്ലേ...
അത് നെഗറ്റീവ് തന്നെ ആയിരിക്കട്ടെ.

the man to walk with പറഞ്ഞു...

AAshamsakal

ഹരീഷ് തൊടുപുഴ പറഞ്ഞു...

നെഗറ്റീവ് തന്നെ ആയിരിക്കട്ടെ..

Abdul Jishad പറഞ്ഞു...

തോന്നിയതായിരിക്കും.....

റഷീദ്‌ കോട്ടപ്പാടം പറഞ്ഞു...

കവിത നന്നായി.
ആശംസകള്‍!

വില്‍സണ്‍ ചേനപ്പാടി പറഞ്ഞു...

തീവ്രമായ ആവിഷ്ക്കാരം.
തോന്നിയതായിരിക്കും
എന്ന് വായനക്കാരനെ കൊണ്ടുപറയിക്കുന്ന
കവിത

ചെറുവാടി പറഞ്ഞു...

:)
ആശംസകള്‍

യൂസുഫ്പ പറഞ്ഞു...

അതെ നാളെ, കീമോയ്ക്ക് വിധിക്കും.പിന്നെ,മനസ്സിലുറപ്പിച്ചു?. നന്നായി അവതരിപ്പിച്ചു.

jayarajmurukkumpuzha പറഞ്ഞു...

assalayittundu...... aashamsakal..........

പ്രയാണ്‍ പറഞ്ഞു...

ഹ ഹ...........ഇതെഴുതിയ കാലം നോക്കിയില്ലല്ലെ............... അന്നുപേടിച്ചെങ്കിലും കുട്ടിക്കാലത്തെ പേടിസ്വപ്നമായിരുന്ന ഒറ്റമുലച്ചികളെ ഇപ്പൊ സ്വപ്നം കാണാറില്ല. നല്ല കുറെ കൂട്ടുകാരെ കിട്ടിയതില്‍ വളരെ സന്തോഷം തോന്നുന്നു. വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും സ്നേഹം മാത്രം

ഉല്ലാസ് പറഞ്ഞു...

ഇഷ്ടപ്പെട്ടു.

MyDreams പറഞ്ഞു...

ellam oru thonal aanu