വെള്ളിയാഴ്‌ച, നവംബർ 19, 2010

വിണ്ടും ചിലത്.



എന്റെ മനസ്സ്.....! 7/27/09



വായിച്ചിട്ടും പേജുകള്‍
മറിയാതിരിക്കുമ്പോള്‍
വരക്കുന്ന ചിത്രങ്ങള്‍
മുഴുമിക്കാതിരിക്കുമ്പോള്‍
എഴുതുന്ന കവിതകള്‍
മുഖം തരാതിരിക്കുമ്പോള്‍
ഞാന്‍ തിരയുന്നു .....
എന്റെ മനസ്സ്.....!

ശവാസനത്തില്‍
കണ്ണുകളിറുകെയടച്ചിട്ടും
ആകാശത്തു പറക്കുന്ന
കൊറ്റിക്കുട്ടങ്ങളുടെ
പിറകെ പായുമ്പോള്‍
മൂക്കിന്‍ തുമ്പത്തെ
ഏകാഗ്രതയില്‍
തളച്ചിടാന്‍ നോക്കവെ
അടുക്കളപ്പാത്രങ്ങളുടെ
ആഴങ്ങളിലൊളിച്ചിരുന്ന്
വാങ്ങാന്‍ മറന്ന
കറിക്കുട്ടുകള്‍ക്കിടയില്‍
കളിയാക്കി ചിരിച്ച്
അലക്കാനിട്ട വസ്ത്രങ്ങളുടെ
മുഷിവുനാറ്റവുമായി
എന്റെ മനസ്സ്.....!

പുസ്തകം തുറന്നാല്‍
ചിത്രങ്ങളിലെ മഴവില്ലായി
ചിത്രങ്ങള്‍ക്കു മുന്നില്‍
കഥാപാത്രങ്ങളുടെ കൂടെ
ഊരുതെണ്ടാനിറങ്ങി
കവിതയുടെ ജീവതന്തുവില്‍
തൂങ്ങി ഊഞ്ഞാലാടി
വിളിച്ചാല്‍ വരാതെ
എന്നെപ്പോലും മറന്ന്.....!

വേറുതെയിരിക്കാന്‍
പറഞ്ഞാല്‍ നേരെ
നാട്ടിലെത്തി അമ്മയുടെ
മടിയില്‍ മുഖം പൂഴ്ത്തി
മക്കളുടെ കളിക്കൊട്ടകള്‍ക്ക്
പിറകിലൊളിച്ച്
അവന്റെ മൂളിപ്പാട്ടുകള്‍ക്ക്
നിര്‍ത്താതെ ചുവടുവെച്ച്
എന്റെ മനസ്സ്.....
എനിക്ക് മാത്രം പിടി തരാതെ!

20 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

എന്റെ മനസ്സ്.....
എനിക്ക് മാത്രം പിടി തരാതെ!

കിരണ്‍ പറഞ്ഞു...

ഉം കൊള്ളാം ...

ഉല്ലാസ് പറഞ്ഞു...

നല്ല കവിത ചേച്ചീ.

Sidheek Thozhiyoor പറഞ്ഞു...

നന്നായി..വീണ്ടും ചിലത് കാണാന്‍ വരാം...

ശ്രീനാഥന്‍ പറഞ്ഞു...

വായിച്ചിട്ടും പേജുകള്‍
മറിയാതിരിക്കുമ്പോള്‍ ...

ശരിക്കും അനുഭവപ്പെട്ടു, വല്ലാതെ നിർവികാരമായി, നിശ്ചലമാകുന്ന മനസ്സ്- മുഷിഞ്ഞു പോകുന്ന മനസ്സ്-ജീവിതക്കാഴ്ചകളിലേക്ക് മുൻപിന്നില്ലാതെ ഓടിയിറങ്ങുന്ന മനസ്സ്- പ്രിയസാന്നിദ്ധ്യങ്ങളിലേക്ക് അഭയങ്ങളിലേക്ക് ഓടിപ്പോകുന്ന മനസ്സ്! വളരെ നന്നായി.

Echmukutty പറഞ്ഞു...

ella mnassukaleyum ee varikalil ethichallo.

nannaai.

Jishad Cronic പറഞ്ഞു...

നല്ല കവിത

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നല്ല വരികള്‍. ഇഷ്ടപ്പെട്ടു.

ഒഴാക്കന്‍. പറഞ്ഞു...

കൊള്ളാം

Unknown പറഞ്ഞു...

വായിച്ചിട്ടും പേജുകള്‍
മറിയാതിരിക്കുമ്പോള്‍
വരക്കുന്ന ചിത്രങ്ങള്‍
മുഴുമിക്കാതിരിക്കുമ്പോള്‍
എഴുതുന്ന കവിതകള്‍
മുഖം തരാതിരിക്കുമ്പോള്‍
ഞാന്‍ തിരയുന്നു .....
എന്റെ മനസ്സ്.....!

തുടക്കം നനന്നായി പിന്നെ എന്തോ കവിക്ക് മനസു നഷ്ട്ടപ്പെട്ടത്‌ പോലെ തോനി

പ്രയാണ്‍ പറഞ്ഞു...

കിരണ്‍ ,ഉല്ലാസ്, സിദ്ധീക്ക് തൊഴിയൂര്‍, Jishad, ചെറുവാടി ,ഒഴാക്കന്‍ , സന്തോഷം............:)

ശ്രീനാഥന്‍,Echmukutty അതിനെ ഒന്നു പിടിച്ചുകെട്ടാനൊരു വഴി ഇതുവരെ കിട്ടിയില്ല............:)

MyDreams ശരിയാണ്............ അതുതന്നെയല്ലെ ഈകവിത....:)

പദസ്വനം പറഞ്ഞു...

നല്ല ഒന്നാംതരം മനസ്സ്...
"എന്റെ മനസ്സ്.....
എനിക്ക് മാത്രം പിടി തരാതെ!"

നന്നായി പകര്‍ത്തി...
ഭാവുകങ്ങള്‍...

അനീസ പറഞ്ഞു...

ഭാവുകങ്ങള്‍...

Unknown പറഞ്ഞു...

ചെറുവരികളില്‍ നന്നായി വരച്ചുവെച്ചിരിക്കുന്നു,
കവിത ഇഷ്ടപ്പെട്ടു.

the man to walk with പറഞ്ഞു...

vallatha sangathiyaanu ee manassu..

ishtaayi

Thommy പറഞ്ഞു...

Nice imagination

Pranavam Ravikumar പറഞ്ഞു...

നല്ല ചിന്തകള്‍... അത് വരികളായി മാറിയപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.. ആശംസകള്‍

Unknown പറഞ്ഞു...

ചിലപ്പോള്‍ വല്ലാതെ കൈ വിട്ടു പോവും മനസ്സ്. ...
എല്ലാം കഴിഞ്ഞു ഒരിടത്തുമെത്താതെ തിരികെ വരുമ്പോള്‍ എവിടെ ഒക്കെ കടന്നു ചെന്നു എന്ന് പോലും തിരിച്ചറിയാന്‍ ആവാതെ വല്ലാതെ അത്ഭുതപ്പെടാറുണ്ട്

yousufpa പറഞ്ഞു...

മുഷിയാതൊരു മനസ്സ് എന്നുമുണ്ടായിരുന്നെങ്കിൽ.

പ്രയാണ്‍ പറഞ്ഞു...

പദസ്വനം,Aneesa ,നിശാസുരഭി, the man to walk with, Thommy, Ravikumar, Ravikumar a.k.a. Kochuravi Ravikumar a.k.a. Kochuravi, ഒറ്റയാന്‍,യൂസുഫ്പ
എല്ലാവര്‍ക്കും മുഷിയാത്ത പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു മനസ്സാശംസിക്കുന്നു...........:)