ചിലന്തിവല........11/13/09
മടുപ്പിന്റെ കുത്തൊഴുക്കില്‍
കുടുങ്ങിപ്പോയ ചിലന്തിവലയില്‍
കെട്ടഴിക്കുന്ന വലക്കണ്ണികള്‍
എന്നത്തേയും പോലെ
ഊരാക്കുടുക്കാവുമെന്നറിഞ്ഞിട്ടും
ഒരിക്കലെങ്കിലും വലവിട്ട്
പുറത്തിറങ്ങണമെന്ന
വ്യാമോഹത്തില്‍ വീണ്ടും
കള്ളികള്‍ അങ്ങോട്ടുമിങ്ങോട്ടും
അടുക്കിപ്പെറുക്കുമ്പോള്‍
ഒരിക്കല്‍പോലും വലയില്‍
കുടുങ്ങില്ലെന്നു നടിക്കുന്നവരുടെ
പരിഹാസം കണ്ടില്ലെന്നു നടിച്ച്
വീണ്ടും തുടക്കത്തിലെത്തി
ആദ്യമെന്ന പോലെ
അടുക്കിത്തുടങ്ങുമ്പോള്‍
സെക്കന്റുകള്‍ പെറ്റുകൂട്ടിയ
നിമിഷങ്ങളും മണിക്കുറുകളും
വാശിയോടെ നെയ്തുമുറുക്കുന്നു
അഴിക്കാന്‍ പറ്റാത്ത മറ്റൊരു വല.
അക്കക്കളി................10/9/09
കലണ്ടറിലെ അക്കങ്ങളുടെ
ചതുരങ്ങള്‍ ചാടിചാടി
പിന്നോക്കം പോവാന്‍
നല്ല രസമാണ്....
ഇന്നലെയും മിനിയാന്നും
നാലാന്നാളും ചാടി
മുന്നോട്ടെത്തുമ്പോള്‍
ചില അക്കങ്ങളുടെ
പിറകില്‍ നിന്ന്
സ്നേഹത്തോടെ നീളുന്ന
എന്നോ കൈവിട്ട
ചില കൈകള്‍.....!
അക്കമ്പക്കം പറഞ്ഞ്
അക്കുത്തിക്കുത്ത് കളിച്ച്
നേരം വൈകുമ്പോള്‍
ഇന്ന് നീട്ടിവിളിക്കും......
മടിച്ച് മടിച്ച് തിരികെ
പോരുമ്പോഴും നീട്ടിയ
കൈകള്‍ അതേപോലെ......
ഒരു വിരല്‍സ്പര്‍ശത്തിന്റെ
ത്വരിത സാധ്യതയിലാണ്
ഇന്നലെ അച്ഛന്റെ
മടിയില്‍ കയറിയിരുന്നത്....!
ചേച്ചിയുടെ പുസ്തകം
കത്രികകൊണ്ട് വെട്ടിയത്......
അച്ഛന് തല്ലാന്‍ വന്നപ്പോള്‍
അമ്മയുടെ വയറ്റിലൊളിച്ചത്
അവിടന്നു പുറത്തിറങ്ങാന്‍
വയ്യെന്ന് മടിച്ചിരുന്നപ്പോള്‍
ഇന്നുവന്ന് ചെവിക്കു പിടിച്ചത്....
നാളെയും പോകണം......
നാളെ, മറ്റന്നാള്‍,നാലാന്നാള്
അക്കക്കള്ളികളില്‍ ചാടി ചാടി
അക്കങ്ങള്‍ ഇല്ലാതാവുന്ന
ഒരു ദിവസം നോക്കി.........
സുഡോക്കു........9/9/09
അക്കങ്ങളെ നേര്‍രേഖയിലാക്കുന്ന
കളി കളിച്ചപ്പോഴാണറിഞ്ഞത്
ഓരോ അക്കത്തിനും കള്ളികള്‍ക്കും
അതിന്റേതായ സ്വകാര്യതയുണ്ട്....!
തലങ്ങനെയും വിലങ്ങനെയും
നീണ്ടുപോകുന്ന നേര്‍രേഖകളില്‍
ഒരെണ്ണം അസ്ഥാനത്തായാല്‍
ഒന്നാകെ അഴിച്ചുപണിയണം......!
ചില അക്കങ്ങള്‍ അവസ്ഥിതമായപ്പോള്‍
സ്വയം ചിലത് സമചതുരങ്ങളിലൊതുങ്ങി.
കൂട്ടാനും കിഴിക്കാനും നില്‍ക്കാതെ
സമവാക്യങ്ങളില്‍ മയങ്ങിവീഴാതെ
മറ്റുള്ളവരുടെ ഹരണഗുണനങ്ങളില്‍
ഒരു പങ്കുപറ്റാന്‍ മത്സരിക്കാതെ
തനതു ശാഠ്യത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍
ഭ്രാന്തമൗനം കലഹിച്ച കടല്‍ച്ചൊരുക്കില്‍
18 അഭിപ്രായങ്ങൾ:
കളിച്ച്കളിച്ച് കവിതയായത്........:)
ഇതൊക്കെയൊന്നു മനസ്സിലാക്കിയെടുക്കാന്‍ സമയം വേണം പ്രയാണ്‍. :)
ആശംസകള്‍
ചിലന്തിവല....:- ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണം അല്ലെ ........ചില ഇടതു വല പോട്ടുന്നുവെങ്കിലും നന്നായിരിക്കുന്നു
അക്കക്കളി................:- ശരിക്കും പിന്നോട്ട് ചാടി ........എന്ത് രസം .....ഹായ് ....ചാടി ചാടി പോയപ്പോള്‍ അവസാനം ആ ശൂന്യത ....വല്ലാതെ ..
സുഡോക്കു.:---------ഇന്നത്തെ കാലം ................അത് അല്ലെ വരച്ചു വെക്കുന്നു ?
അതേ കവിത കാര്യമായി
ചിലന്തിവലയിലിരുന്ന് കലണ്ടറിലെ അക്കങ്ങളിലൂടേ പുറകോട്ടു പോകുന്നോ അതോ സുഡോക്കു കളിക്കുന്നോ, മടുപ്പിന്റെ രാജകുമാരിയാകുന്നുണ്ട് കെട്ടോ! മൂന്നു കവിതകളും നല്ല രൂപകങ്ങളായി മാറിയിട്ടുണ്ട്.
മൂന്നു കവിതകളും നന്നായിരിക്കുന്നു...
സുഡോക്കു: ശെരിക്കും ഇഷ്ടപ്പെട്ടു
kollaam
വളരെ ഇഷ്ടമായി ..പ്രത്യേകിച്ച് രണ്ടാമതെത്
ആശംസകള്‍
എല്ലാത്തിലും ഒരു വലിയ തത്വം ഉണ്ടല്ലോ
ചേച്ചി കവിതകള്‍ ഇഷ്ടമായി. എന്തുകൊണ്ടാണ് ഈ മൂന്ന് കവിതകളും ഒറ്റ പോസ്റ്റാക്കിയതെന്ന് മനസ്സിലായില്ല..
മൂന്ന് കവിതയും ഇഷ്ട്ടപ്പെട്ടു...ആശംസകള്‍
ചെറുവാടി മനസ്സിലാക്കാനൊന്നുമില്ല.... കുറച്ചു നേരമിരുന്ന് സ്പൈഡര്‍ സോളിറ്റയറും സുഡോക്കുവുമൊക്കെ കളിച്ചാല്‍ മതി തനിയെ വട്ടു പിടിച്ചോളും.
MyDreams നല്ല അവലോകനം........... കവിതകള്‍ 'ഇഷ്ടമായി' എന്നു പറഞ്ഞതില്‍ വളരെ സന്തോഷം.
മടുപ്പിന്റെ രാജകുമാരി.......... കൊള്ളാമല്ലൊ ശ്രീനാഥന്‍....:)
Jishad, Ravikumar, Vishnupriya, the man to walk with,ജംഷി ,Aneesa, പാലക്കുഴി വന്നതിന്നും നല്ലവാക്കുകള്‍ക്കും വളരെ സന്തോഷം
മനോരാജ് ഇതെല്ലാം മുന്‍പിട്ട പോസ്റ്റുകളാണ്........... അതില്‍ കൂടുതലിഷ്ടമായത്(?) വായിച്ചിട്ടില്ലാത്തവര്‍ക്കായി വീണ്ടുമിടുകയായതിനാല് ഒരേപോലെയുള്ളത് ഒന്നിച്ചിട്ടെന്നെയുള്ളു.
കൊള്ളാം, കവിതകൾ.
ആശംസകൾ ചേച്ചീ!
jayan, umesh thanx for d comments.
ഇത് മൂന്നും കൂടി ഒരുമിച്ചിട്ടാൽ താങ്ങാൻ പറ്റണില്ല.
നന്നായിട്ടുണ്ട് മൂന്നു കവിതകളും.
എന്നാലും സുഡോക്കു അധികം ഇഷ്ടമായതു പോലെ.........
എനിക്ക് ചോദിക്കാനുള്ളത് മനോരാജ് ചോദിച്ചു.അതിന് കൊടുത്ത ഉത്തരം കൊണ്ട് ഞാനും തൃപ്തിപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ