വെള്ളിയാഴ്‌ച, ജനുവരി 29, 2010

കരി......................


കരിഞ്ഞുപുകഞ്ഞിട്ടാവും
കരിക്കിത്ര ശാഠ്യം........!
തുടയ്ക്കുംതോറും പരന്ന്
തൊട്ടവിരലെല്ലാം കറുപ്പിച്ച്
താങ്ങിയ ചുമലെല്ലാം
അടയാളം വെച്ചങ്ങിനെ.........

എന്തെന്ന് ആരെല്ലാമോ.....
നിഴലാകാമെന്ന് വെറുതെ.
നീളാതെ കുറുകാതെ നിഴലോ!
നട്ടുച്ചയാവുമെന്ന് ആരോ.

കറുകറുത്ത കരിയില്‍
കര്‍പ്പൂരക്കുളിര്‍ചേര്‍ത്ത്
എണ്ണയില്‍ ചാലിച്ചപ്പോള്‍
വെണ്ണപോലെ മൃദു!

കറുത്തുകറുത്തിനിയതു
കണ്ണില്‍ത്തന്നെ കിടക്കട്ടെ,
കലിച്ചാലും കണ്ണീരിലൂടെ
കാണാനഴകല്ലെ..........

8 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

കലിച്ചാലും കണ്ണീരിലൂടെ
കാണാനഴകല്ലെ..........

ഹരീഷ് തൊടുപുഴ പറഞ്ഞു...

കറുത്തുകറുത്തിനിയതു
കണ്ണില്‍ത്തന്നെ കിടക്കട്ടെ,
കലിച്ചാലും കണ്ണീരിലൂടെ
കാണാനഴകല്ലെ..........


കരി..!!

അല്ലേ ചേച്ചീ..:)

സോണ ജി പറഞ്ഞു...

കരി നല്ല ഭംഗിയുണ്ട് ....
കണ്ണീരില്‍ ചാലിച്ച് ഒഴുകുമ്പോഴും ഭംഗീണ്ടാവും...അഴകിന്റെ ഭംഗി...!

കുമാരന്‍ | kumaran പറഞ്ഞു...

കറുത്തുകറുത്തിനിയതു
കണ്ണില്‍ത്തന്നെ കിടക്കട്ടെ,
കലിച്ചാലും കണ്ണീരിലൂടെ
കാണാനഴകല്ലെ.....

നല്ല വരികള്‍..

Rajendran Pazhayath പറഞ്ഞു...

mattullavarkuvendi karinjutheerunnu,athotoppum athine azhakakki avaerilninnu allam marachuvechu swayum ullilothuki arinju theerunnu,bharatheeya sumskkarathinte udatha mathruka;
Kashttum; Manoharum (Kavitha).
Angane ullappol kurachu parannallum,adayallum vannallum kuzhappum ella.

Typist | എഴുത്തുകാരി പറഞ്ഞു...

കരിമഷി എഴുതിയ കണ്ണുകള്‍ കാണാന്‍ ഭംഗിയില്ലേ പിന്നെ!

കണ്ണനുണ്ണി പറഞ്ഞു...

എനിക്ക് ഇവിടെ ഏറെ ഇഷ്ടം, തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യത്തിലും മാറാതെ നിക്കുന്ന ഒരേ എഴുത്തുകാരിയുടെ മനസ്സാണ്

പ്രയാണ്‍ പറഞ്ഞു...

ഹരീഷ്, തൊടുപുഴ, സോണ ജി, കുമാരന്‍,Rajendran Pazhayath, എഴുത്തുകാരി,
കണ്ണനുണ്ണി സന്തോഷം.