ചൊവ്വാഴ്ച, ജനുവരി 05, 2010

തണുപ്പിലെ മഴ


തണുപ്പിലെ മഴ
ചിണുങ്ങിക്കരഞ്ഞ്
തെരുതെരെ ചാറി
തണുപ്പിന്റെ മാപിനി
വെറുതേ തിരിക്കുന്നു.

മഴനൂലിലൂടെ
കിനിഞ്ഞിറങ്ങി
ഏതോ രാഗത്തിന്റെ
ആരോഹം പോലെ
ഉച്ചസ്ഥായിയില്‍
പടര്‍ന്നുകയറി തണുപ്പ്.

വേനല്‍ നിറവില്‍
ഒളിപ്പിച്ചു വിരിയിച്ച
കുഞ്ഞുകനവിന്റെ
മരവിച്ച ജഢത്തിനുമേല്‍
പുകമഞ്ഞുരുകി
നഗ്നയായ മരച്ചില്ലയില്‍
ഇറ്റാന്‍ വിതുമ്പിയുറച്ച്
ഒരുകൊച്ചു നീര്‍ത്തുള്ളി.

നൂറ്റൊന്നാവര്‍ത്തിച്ചിട്ടും
കഥകേള്‍ക്കാതെ
മണ്ണട്ടകള്‍ മഴത്തണുപ്പില്‍
മരിച്ചുവീഴുമ്പോള്‍

ഇനിയുമൊരാവര്‍ത്തിക്കായി
ഇന്നുമൊരു മുത്തശ്ശി........

മഴക്കെന്തറിയാം
കരഞ്ഞ് കരഞ്ഞ്
തണുപ്പിന്റെ മാപിനി
തിരിക്കാനല്ലാതെ......

9 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

മഴക്കെന്തറിയാം
കരഞ്ഞ് കരഞ്ഞ്
തണുപ്പിന്റെ മാപിനി
തിരിക്കാനല്ലാതെ......

ഹരീഷ് തൊടുപുഴ പറഞ്ഞു...

അതേയതേ..

മഴക്കെന്തറിയാം
കരഞ്ഞ് കരഞ്ഞ്
തണുപ്പിന്റെ മാപിനി
തിരിക്കാനല്ലാതെ......

നല്ല കവിത..
ആശംസകൾ..

Typist | എഴുത്തുകാരി പറഞ്ഞു...

അതെ, മഴക്കൊന്നും അറിയില്ല, അല്ലെങ്കില്‍ മഴ എന്തിനറിയണം?

കണ്ണനുണ്ണി പറഞ്ഞു...

മഴയ്ക്കല്ലേ... എല്ലാം അറിയുന്നത്...
പെയ്തു തണുപ്പിക്കുന്ന ഹൃദയങ്ങളുടെ ചൂടും..നീറ്റലും ഒക്കെ...

വിജയലക്ഷ്മി പറഞ്ഞു...

kollaam nalla varikal..nammude naattil kalam thettiyum mazha..

സാക്ഷ പറഞ്ഞു...

വിഷയത്തിന്റെ ഭാവം നിലനിര്‍ത്താന്‍ കഴിഞ്ഞു
നന്മകള്‍

വയനാടന്‍ പറഞ്ഞു...

അറിഞ്ഞിട്ടും മഴ അറിഞ്ഞില്ലെന്നു നടിക്കുന്നതല്ലേ

the man to walk with പറഞ്ഞു...

:)

പ്രയാണ്‍ പറഞ്ഞു...

തണുപ്പത്ത് മഴ നനഞ്ഞവര്‍ക്കെല്ലാം ഒരു ഗ്ലാസ്സ് കുരുമുളകുരസം..........