വ്യാഴാഴ്‌ച, ജനുവരി 21, 2010

കാല്പാടുകള്‍......


എത്ര തവണ ഞാന്‍ തുടച്ചുമാറ്റി
നിന്റെയീ കാല്പാടുകള്‍......
എന്നിട്ടും നനവുണങ്ങുമ്പോള്‍
വീണ്ടും അതെ പോലെ തെളിയുന്നു.
ഒരുപക്ഷെ അത്രയും തവണ നീ
കയറി വന്ന വഴിയാവാമിത്.
അല്ലെങ്കില്‍ ഒരുതവണയെങ്കിലും
അമര്‍ത്തിച്ചവിട്ടി നടന്നു പോയിരിക്കണം.
ഓരോ തവണ തുടച്ചുമാറുമ്പോഴും
കുതിക്കുന്ന ഹൃദയമിടിപ്പുമായി
പിന്‍വലിയുന്ന നനവിലേക്കു
ഞാന്‍ നോക്കിയിരിക്കുന്നു........
വന്നുകയറിയ കാല്‍പ്പാടുകളില്‍
ഓരെണ്ണമെങ്കിലും തിരിഞ്ഞു
നടന്നിരുന്നെങ്കില്‍.............

7 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

ഇനി തുടച്ചു മാറ്റണ്ട, അതവിടെ കിടന്നോട്ടെ.

ശ്രീ പറഞ്ഞു...

മനസ്സിലേയ്ക്ക് നടന്നു കയറുന്നവര്‍ ഇറങ്ങി പോകാതിരിയ്ക്കുകയല്ലേ വേണ്ടത്?

നന്നായിട്ടുണ്ട് :)

Bindhu Unny പറഞ്ഞു...

തുടച്ചിട്ടും മായാത്തത് മായേണ്ടവയായിരിക്കില്ല. :)

the man to walk with പറഞ്ഞു...

avide kidakkatte puthiya kaalpaadukalkku thaazhe maayaathe ...

pattepadamramji പറഞ്ഞു...

മായ്ക്കപ്പെടേണ്ടതല്ലാത്തത് മായാതിരിക്കുന്നതല്ലേ ഭംഗി.

പ്രയാണ്‍ പറഞ്ഞു...

എഴുത്തുകാരി, ശ്രീ , ബിന്ദു ,the man to walk with, pattepadamramji കയറിവന്നതില്‍ സന്തോഷം.

Rajendran Pazhayath പറഞ്ഞു...

Really, u wish to remove them?
then u can easly do this;
Once u like so much,U make your mind easy & ready to cultivate, Then put seeds,U pour enough water & some time ferilisers,Now it grows, produce beautiful flowers & fruits,Sad thing is no smell & taste.But it give some sort of "kullir & thanal" Any way it is your hardwork.