ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

നിങ്ങള്‍ക്കായി ഒരു പൂക്കാലം.........



സെ ഇറ്റ് വിത്ത് ഫ്ലവേഴ്സ് എന്നല്ലെ......
ഇതാ ഒരു പൂക്കാലം തന്നെ നിങ്ങള്‍ക്കു മുന്നില്‍



ഡല്‍ഹിയില്‍ വന്നപ്പോള്‍ തൊട്ടുള്ള മോഹമായിരുന്നു കോണാട്ട് പ്ലേസിലെ ഫൂല്‍മണ്ടി(പൂച്ചന്ത) കാണണമെന്നുള്ളത്. വെളുക്കും മുന്‍പെ എഴുന്നേറ്റു ഇരുപത്തഞ്ചു കി.മീ ഡ്രൈവുചെയ്ത് പോകാനുള്ളമടികാരണം അതങ്ങിനെ മോഹമായി കിടക്കുകയായിരുന്നു. ഇപ്പോഴാണ് മുഹൂര്‍ത്തമൊത്തുവന്നത്. ഒരു ഫ്രെന്റിനു പുഷ്പാലങ്കാരത്തിന്നു പൂക്കള്‍ വേണം. പിന്നെ സംശയിച്ചില്ല. തണുപ്പാണെന്നതൊക്കെ മറന്നു രണ്ടും കല്പിച്ച് എത്തിയതാണിവിടെ...........



ഒരു പൂരത്തിനുള്ള ആളുകളുണ്ടിവിടെ. തൊട്ടടുത്തുള്ള നഗരങ്ങളിലേക്കുള്ള പൂവുകള്‍ പോലും ഇവിടെനിന്നുമാണിവര്‍ വാങ്ങുന്നത്.എവിടെ നോക്കിയാലും ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്ന പൂവുകളും അതു വാങ്ങാനെത്തിയ കച്ചവടക്കാരും.
ഉദിച്ചുയരുന്ന സൂര്യരശ്മിയില്‍ കുളിച്ച് നില്‍ക്കുന്ന പൂക്കളെ കാണാന്‍ നല്ല ഭംഗിയായിരുന്നു. പേരറിയുന്നതും അറിയത്തതുമായി നിരവധി പൂക്കള്‍


ഈ സുന്ദരിയാണ് കാര്‍നേഷന്‍ . ഇത്രയും നിറങ്ങളില്‍ കാര്‍നേഷന്‍ ഉണ്ടാവുമെന്നറിയാന്‍ ഇവിടെ വരണം. നമ്മുടെ തുമ്പിപ്പുവിന്റെ ഒരു വകഭേദം.



ഇതു ഗ്ലാഡിയോളയും ജെര്‍ബറയും ........പേരുകേട്ടു പേടിക്കണ്ട. പാവങ്ങള്‍ ഇവിടെ വീട്ടില്‍ ചട്ടിയിലും വേണമെങ്കില്‍ ഉണ്ടാവും.



ഇവളെയറിയില്ലെ .......ഹൈഡ്രാഞ്ചിയ..........നാട്ടില്‍ കാണറുണ്ട്. പക്ഷെ ഇവന്റെ വിലകെട്ടപ്പോള്‍ ഞങ്ങളുടെ കണ്ണു തള്ളി. ആയിരത്തെഴുനൂറുറു രൂപയാണത്രെ ബഞ്ചിന്. പിറ്റെ ദിവസം പുഷ്പാലങ്കാരത്തിന് ആരോ വെച്ചുകണ്ടു . വാടി കരിഞ്ഞ്. പാവം.


ഇതു നമ്മുടെ കൃസാന്തമം (ഡാലിയ) . എന്തൊക്കെ നിറങ്ങളാണെന്നോ.



ഇയാളെ കണ്ടു പരിചയമുണ്ടോ? നമ്മുടെ നാട്ടില്‍ നിന്നും എത്തിയതാണത്രെ. ഹെലിക്കോണിയ.
ഒരു സ്റ്റിക്കിന് 20-30


ഇതും നാട്ടില്‍ നിന്നുതന്നെ ..........ആന്തൂറിയം. നിറങ്ങളില്‍ ഒട്ടും പിറകിലല്ല.


ഇതു ലില്ലിപ്പൂക്കള്‍ ........



ഇതാണ് സിംബീഡിയം .ഓര്‍ക്കിഡ് ഫാമിലിയിലെ ഒരു വെറൈറ്റിയാണ്. പലനിറങ്ങളില്‍ ഓര്‍ക്കിഡുകളുണ്ട്, പ്ലാസ്റ്റിക്ക് കവറുകളില്പൊതിഞ്ഞു വെച്ചിരിക്കുന്നു. അതിന്റെ ഫോട്ടോയെടുക്കാന്‍ രസം തോന്നിയില്ല. ഇതു ഞാന്‍ കട്ടെടുത്തതാണ് (ഫോട്ടോ).....:)



ഇവരെല്ലാം വിദേശികളാണ്.......... മുകളില്‍ വയലറ്റു നിറത്തിലുള്ള സുന്ദരിപ്പൂവാണ് 'അരിസ്ട്രോവ്മെറിയ' സൗത്ത് അമേരിക്കക്കാരിയാണത്രെ. ഓറഞ്ചു നിറത്തിലുള്ളത് റ്റ്യൂലിപ്പ് , ഹോളണ്ടുകാരിയാണ്. പിന്നെയുള്ള ഈ ചുകന്ന താമരപ്പു പോലുള്ള പൂവാണത്രെ പ്രോട്ടിയ സിനാറോയിഡ്സ്. ആളിത്തിരി കേമത്തിയാണ്. സൗത്താഫ്രിക്കന്‍ നാഷണല്‍ ഫ്ലവര്‍ ആണത്രെ. രണ്ടുപൂവിന്നു എഴുനൂറുവരെ പോകും. പക്ഷെ സത്യം പറയാലോ ....... അതിന്റെ അഹങ്കാരമൊന്നുമില്ല ആര്‍ക്കും. അല്ലെങ്കിലും വിലപറഞ്ഞ് മുന്നില്‍ കിടക്കുമ്പോള്‍ എന്തഹങ്കരിക്കാന്‍ അല്ലെ........


ഇനി ഇതൊക്കെ അലങ്കരിച്ചുവെക്കാന്‍ നിങ്ങളുടെ വീട്ടില്‍ പൂപ്പാത്രങ്ങള്‍ ഇല്ലെങ്കില്‍ വിഷമിക്കണ്ട.
ഒക്കെ ഇവിടെത്തന്നെ കിട്ടും.


ഇതു ദല്‍ഹി WWF ല്‍ നടന്ന ഇക്ബാന അലങ്കാരപ്രദര്‍ശനത്തില്‍ നിന്നു ചിലത്. ഇതിലെന്റേതേതെന്നാവുമല്ലെ ചോദ്യം. ഞാനിതൊക്കെ എന്നോ നിര്‍ത്തി. പണ്ടൊരിക്കല്‍ പങ്കെടുത്ത ഓര്‍മ്മ തന്നെ ധാരാളമാണ്. കണ്ടവരൊക്കെ വന്ന് വളരെ നന്നായിട്ടുണ്ട് പ്രൈസ് നിനക്കുതന്നെയെന്നെല്ലാം പറഞ്ഞതുകേട്ട് സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യാതിരിക്കുമ്പോഴാണ് ജഡ്ജ് സ്റ്റേജിലേക്ക് വിളിച്ചത്. സമ്മാനം തരാനാണെന്നു വിചാരിച്ച് കേറിച്ചെന്നപ്പോള്‍ അവര്‍ പറയുകയാണ് ഞാന്‍ നടുവില്‍ വെച്ച ലില്ലിക്ക് രണ്ടിഞ്ചു നീളം കൂടുതലായതിനാല്‍ സമ്മാനം തരാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്ന്. രണ്ടിഞ്ചു നീളം മൂന്നിഞ്ചു നീളം അളന്നിട്ടാണ് പ്രകൃതി പൂക്കളെ ഇത്ര ഭംഗിയില്‍ ഒരുക്കി നിര്‍ത്തുന്നതെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.

എന്റെ ഫ്രെന്റ് പ്ങ്കെടുത്തിരുന്നു ഇതില്‍ . ദുബായ്ക്കാര്‍ക്ക് ആര്‍ക്കെങ്കിലും പഠിക്കണമെങ്കില്‍ അവര്‍ വരുന്നുണ്ട് മാര്‍ച്ചില്‍ . ഒരു വര്‍ക്ക് ഷോപ്പ് നടത്താനുദ്ദേശിക്കുന്നുണ്ടെന്നു പറഞ്ഞു.


എല്ലാത്തിനും നിയമങ്ങളുണ്ടെന്ന് പോകെ പോകെ പഠിച്ചു വരുന്നു. വെളുത്ത റോസ് സമാധാനത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും അടയാളമാണത്രെ.


മഞ്ഞ സൗഹൃദത്തിന്റെ


ചുകന്ന റോസാപ്പൂക്കള്‍ പ്രണയത്തിന്റെ

എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ വാലന്റൈന്‍സ് ഡേ ആശംസകള്‍


16 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ വാലന്റൈന്‍സ് ഡേ ആശംസകള്‍

Unknown പറഞ്ഞു...

നല്ല വാലന്റൈന്‍ പോസ്റ്റ് :)
സമര്‍പ്പണം : പൂ വാലന്മാര്‍ക്കും വാലികള്‍ക്കും :))

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വളരെ നയനമനോഹരമായ കാഴ്ച്ച..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

കുറെ പൂക്കളെ പരിചയപ്പെട്ടു. പൂക്കാലം കണ്ടു .
നല്ല പോസ്റ്റ്‌

അജ്ഞാതന്‍ പറഞ്ഞു...

സുന്ദരിപൂക്കള്‍....

Sidheek Thozhiyoor പറഞ്ഞു...

സുന്ദരം ..

ശ്രീനാഥന്‍ പറഞ്ഞു...

പൂക്കൾക്ക് വളരെ നന്ദി. ഡൽഹിയിൽ വരുമ്പോൾ പൂപ്രാന്തിയായ ഭാര്യയെ കാണിക്കാനൊരു സ്ഥലമായി, കോണാട്ട് പ്ലേസിലെ ഫൂല്‍മണ്ടി

the man to walk with പറഞ്ഞു...

Beautiful..

Best wishes

ente lokam പറഞ്ഞു...

കൊള്ളാം .കട്ടെടുത്ത പൂവിനു നല്ല ഭംഗി .
പിന്നെ "നീളം അളന്നുട്ടാണ് പ്രകൃതി ഈ പൂക്കളെ
എല്ലാം ഇത്ര മനോഹരം ആയി അടുക്കി വെച്ചിരിക്കുന്നത് എന്ന് അറിയില്ലായിരുന്നു".. സൂപ്പര്‍...ആശംസകള്‍...

Unknown പറഞ്ഞു...

വാലന്റൈന്‍സ് ഡേ ആശംസകള്‍

കൊള്ളാം ഒരു പൂകാലം മുഴുവന്‍ ഉണ്ട്
ചിത്രം കുറച്ചു കൂടി വലുതായിരുന്നു എങ്കില്‍ ആശിച്ചു പോകുന്നു .....
നല്ല വിവരണം
പുതിയ അറിവ് ...പുതിയ പൂകള്‍ ...നന്ദി

yousufpa പറഞ്ഞു...

എനിയ്ക്ക് വയ്യ..ഈ പ്രണയത്തെ ഇങ്ങനെ ഒരു ദിവസത്തേക്കായ് മാറ്റി വെയ്ക്കതെ ചേച്ചീ..

പ്രയാണ്‍ പറഞ്ഞു...

ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.

2011, ഫെബ്രുവരി 15 10:54 വൈകുന്നേരം
ബ്ലോഗര്‍ പ്രയാണ്‍ പറഞ്ഞു...

നിശാസുരഭി വാലമാര്‍ക്കും വാലികള്‍ക്കും പൂക്കളല്ല വേണ്ടതെന്ന് തോന്നുന്നു...:)

ആറങ്ങോട്ടുകര മുഹമ്മദ്‌
ചെറുവാടി
മഞ്ഞുതുള്ളി
സിദ്ധീക്ക..
the man to walk with

സന്തോഷം.......:)

ശ്രീനാഥന്‍ ഉം......ശ്രീനാഥന്‍റെ രാഗിണിയെ ബ്ലോഗിണിയാനുള്ള മോഹം സഫലമാകണമെങ്കില്‍ അങ്ങിനെ ചിലതൊക്കെ ചെയ്യേണ്ടി വരും ....ആളോടൊരു ഗാര്‍ഡനിങ് ബ്ലോഗ് വേഗം തുടങ്ങാന്‍ പറയൂ .ഞങ്ങളെപ്പോലുള്ള വട്ടത്തികളുണ്ട് ഫോളോ ചെയ്യാന്‍.:)

ente lokam സൂപ്പര്‍ ഡയലോഗ് അല്ലേ...എനിക്കും തോന്നി....:)


MyDreams പൂക്കളിനിയുമൊരുപാടുണ്ട് .ബോറടിക്കുമോന്നു വിചാരിച്ചിട്ടാണ് നിര്‍ത്തിയത്.

യൂസുഫ്പ അങ്ങിനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യാതെ...... ദൈവത്തിനുള്ളത് എപ്പോഴുമുണ്ട് സീസറ്മാര്‍ക്കുള്ളതെല്ലാം കൂടി കൊല്ലത്തിലൊരു ദിവസം വഴിപാട്.

രമേശ്‌ അരൂര്‍ പറഞ്ഞു...

പൂക്കള്‍ വളരെയേറെ സന്തോഷിപ്പിച്ചു ...
ബ്ലോഗില്‍ ഒരു ഫോളോവര്‍ ഗാഡ്ജെറ്റ് ഇട്ടിരുന്നെങ്കില്‍ രചനകള്‍ അപ്പപ്പോള്‍ അറിയാമായിരുന്നു..വേണ്ടെന്നു വച്ചിട്ടാണോ അതോ ലഭിക്കഞ്ഞിട്ടാണോ? വേണം എന്നുണ്ടെങ്കില്‍ ഒരെളുപ്പവഴി ദേ ഇവിടെയുണ്ട് ഒന്ന് നോക്കെന്നേ :)

പ്രയാണ്‍ പറഞ്ഞു...

രമേശ് സന്തോഷം. ഫോളോ എന്ന വാക്കിനോടുള്ള ഇഷ്ടമില്ലായ ആണോയെന്നറിയില്ല ആ ഗാഡ്ജറ്റ് ഉപയോഗിക്കണമെന്ന് തോന്നിയിട്ടില്ല ഇതുവരെ.
പോസ്റ്റിട്ടാല്‍ അറിയിക്കാം....:)

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

അതിമനോഹരമായിരിക്കുന്നു!!!!

ഹൃദയം നിറഞ്ഞ ആശംസകളോടെ..

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

മനോഹരം എന്നെ പറയാനുള്ളൂ..!