ചൊവ്വാഴ്ച, ഫെബ്രുവരി 08, 2011

നിങ്ങള്‍ ....!



അഴുകിയ സദാചാരത്തിന്റെ
ഊടു പിഞ്ഞിയചരടില്‍ കെട്ടിയിട്ട്
കാരമുള്‍വാക്കുകള്‍ കൊണ്ട്
നിങ്ങളെന്നെ പ്രഹരിച്ചപ്പോള്‍
എനിക്ക് നിങ്ങളോട്
തോന്നിയത് പുച്ഛമായിരുന്നു.
കാരണം നിങ്ങളുടെ കണ്‍കളില്‍
അപ്പോഴും ഞാന്‍ കണ്ടത്
നിങ്ങള്‍ക്ക് എന്നോടുള്ള
വെറിച്ച കാമത്തിന്റെ
കാക്ക നോട്ടമായിരുന്നു.
അവര്‍ കൊത്തിക്കീറുമ്പോള്‍
അവരോട് തോന്നിയതിനെക്കാള്‍
വെറുപ്പ് നിങ്ങളോട് തോന്നിയത്
അവരോടുള്ള മോഹം കൊണ്ടല്ല....
അവര്‍ ചെയ്തത് തെറ്റാണെന്ന
തിരിച്ചറിവ് നിഷേധിച്ചവരാണ്
ഈ നിങ്ങളോ.....
അവര്‍ക്കെതിരെ കവലകളില്‍
പ്രക്ഷോഭങ്ങള്‍ നടത്തി മടങ്ങുമ്പോള്‍
നിങ്ങള്‍ പരസ്പരം പറഞ്ഞുചിരിച്ചത്
അവരുടെ ഭാഗ്യത്തെ കുറിച്ചായിരുന്നു.
ഇന്ന് അവരുടെയും നിങ്ങളുടെയുമിടയില്‍
ജീവിതത്തില്‍ പകച്ചു നില്‍ക്കുമ്പോള്‍
ഒരു വികര്‍ണ്ണനെ തിരയുകയാണ്
വെറുതെയാണെന്നറിയാമെങ്കിലും.....

29 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഈ നിങ്ങളില്‍ ഞാന്‍ ഉണ്ടോ ???

ഉണ്ടാവില്ല എന്ന് തീര്‍ത്തു പറയാന്‍ സാധികുമോ എന്ന് അറിയില്ല ?

എങ്കിലും ഞാനും വെറുതെ ചിരികാതിരിക്കാന്‍ ശ്രമിക്കാം ..

ഒറ്റ ശ്വാസത്തില്‍ തീര്‍ന് വായന ...വീണ്ടും ഒരു ശ്വാസവും കൂടി എടുത്തു ഒന്ന് കൂടി വായിച്ചു

Unknown പറഞ്ഞു...

ഇതാണ് ലോകം!
കാക നോട്ടമല്ല, കഴുകനോട്ടം!
:>D)

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അവര്‍ക്കെതിരെ കവലകളില്‍...

ശ്രീ പറഞ്ഞു...

'അവര്‍ക്കെതിരെ കവലകളില്‍
പ്രക്ഷോഭങ്ങള്‍ നടത്തി മടങ്ങുമ്പോള്‍
നിങ്ങള്‍ പരസ്പരം പറഞ്ഞുചിരിച്ചത്
അവരുടെ ഭാഗ്യത്തെ കുറിച്ചായിരുന്നു.'

MyDreams പറഞ്ഞതു പോലെ ഈ നിങ്ങളില്‍ പെടാതിരിയ്ക്കാനെങ്കിലും നമുക്കോരോരുത്തര്‍ക്കുമാകട്ടെ.

Manoraj പറഞ്ഞു...

കാലീകം

Unknown പറഞ്ഞു...

കാക്കനോട്ടം തന്നെയാണ്, നോക്കാതെയുള്ള നോട്ടം, കഴുകന്‍ ആത്മാര്‍ത്ഥമായിട്ടല്ലെ നോക്കുകാ :))

അവരോടുള്ള മോഹം കൊണ്ടല്ല....
അവര്‍ ചെയ്തത് തെറ്റാണെന്ന
തിരിച്ചറിവ് നിഷേധിച്ചവരാണ്..

അത് നിങ്ങളറിയാത്തതോ?
അതോ അറിഞ്ഞിട്ടും...

അജ്ഞാതന്‍ പറഞ്ഞു...

മനോഹരമായി പറഞ്ഞു...നല്ല വരികള്‍...

ശ്രീനാഥന്‍ പറഞ്ഞു...

സത്യമാണ്, മൈഡ്രീംസ്, പ്രയാൺ നാം ഓരോരുത്തരേയും ഉന്നം വെക്കുന്നുണ്ടെന്നു തോന്നുന്നു, തീർത്തു പറയാം, നിങ്ങളിൽ നമ്മളുണ്ട്, എത്രയാണ് മെമ്പർഷിപ്പ്, ഒരു 0 to 1 സ്ക്കെയിലിലെന്നേ സംശയമുള്ളൂ!

പദസ്വനം പറഞ്ഞു...

തീര്‍ത്തും വാക്കുകള്‍ക്കതീതം ...

കാരണം.. ഇതിലെ ഓരോ വരികളിലും സത്യം...

yousufpa പറഞ്ഞു...

ഒരാൾ മറ്റൊരാളിനാൽ മുറിവേല്പ്പിക്കപ്പെടുന്നു
വാക്കിനാലും നോക്കിനാലും പിന്നെ മുഷ്കിനാലും.
നിശ്വാസത്തിനൊ ആശ്വാസത്തിനൊ ആശയ്ക്ക് വകയില്ല.എന്നാലും നാം ആശിക്കും ഒരിത്തിരി ദയ.

the man to walk with പറഞ്ഞു...

Best Wishes

raadha പറഞ്ഞു...

:)

പ്രയാണ്‍ പറഞ്ഞു...

MyDreams ,
ആറങ്ങോട്ടുകര മുഹമ്മദ്‌
ശ്രീ,
Manoraj ,
നിശാസുരഭി ,
മഞ്ഞുതുള്ളി ,
ശ്രീനാഥന്‍,
പദസ്വനം ,
യൂസുഫ്പ,
the man to walk with ,
raadha
സന്തോഷം ഇവിടെയെത്തിയതിന്ന്

നിങ്ങളില്‍ ഈ നിങ്ങള്‍ .0000001 ന്‍റെ ഒരു ഭിന്നലേശം പോലുമുണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം അമ്മയെ , ഭാര്യയെ ,മകളെ കണക്കില്ലാതെ സ്നേഹിക്കുന്ന ഒരു നല്ല സുഹൃത്തിനെ പലപ്പോഴും നിങ്ങളിലെല്ലാം കണ്ടിട്ടുണ്ടല്ലോ.

Pranavam Ravikumar പറഞ്ഞു...

Good one... :-)

Kalavallabhan പറഞ്ഞു...

അവരോടുള്ള മോഹം കൊണ്ടല്ല....
അവര്‍ ചെയ്തത് തെറ്റാണെന്ന്
വിളിച്ചറിയിക്കാൻ നിങ്ങൾ സ്വീകരിച്ച
വഴി തെറ്റായതിനാലാണ്‌

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannayittundu...... aashamsakal.....

എന്റെ മലയാളം പറഞ്ഞു...

ഇത് തന്നെ കാര്യം......പലരും സ്വകാര്യത്തില്‍ പറയുന്നത് താങ്കള്‍ വെളിച്ചത്താക്കി........
http://malayalamresources.blogspot.com/
http://entemalayalam.ning.com/

riyaas പറഞ്ഞു...

ഈ നിങ്ങളോ.....
അവര്‍ക്കെതിരെ കവലകളില്‍
പ്രക്ഷോഭങ്ങള്‍ നടത്തി മടങ്ങുമ്പോള്‍
നിങ്ങള്‍ പരസ്പരം പറഞ്ഞുചിരിച്ചത്
അവരുടെ ഭാഗ്യത്തെ കുറിച്ചായിരുന്നു.


അത് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്..

H പറഞ്ഞു...

ഇന്ന് അവരുടെയും നിങ്ങളുടെയുമിടയില്‍
ജീവിതത്തില്‍ പകച്ചു നില്‍ക്കുമ്പോള്‍...
നാം ഓരോരുത്തരും നമ്മളെ തിരയുകയാണ് ...
വെറുതെയാണെന്നറിയാമെങ്കിലും..!

Sidheek Thozhiyoor പറഞ്ഞു...

നന്നായി പറഞ്ഞു പ്രയാണ്‍ ..

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

'അവര്‍ക്കെതിരെ കവലകളില്‍
പ്രക്ഷോഭങ്ങള്‍ നടത്തി മടങ്ങുമ്പോള്‍
നിങ്ങള്‍ പരസ്പരം പറഞ്ഞുചിരിച്ചത്
അവരുടെ ഭാഗ്യത്തെ കുറിച്ചായിരുന്നു.'

"നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ!!!"

പാപഗ്രസ്തമായ മനസ്സുകളില്‍ തിരിച്ചറിവിന്റെ പേടിപ്പെടുന്ന കുറ്റവിചാരണ അവിടെ തുടങ്ങുകയായിരുന്നു..

ആശംസകളോടെ..

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ശരിയാണ്. പുറത്തുകാണുന്ന മനസ്സായിരിക്കില്ല അകത്തു. ചിലര്‍ക്കെങ്കിലും.
നന്നായിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

ഒരു വികര്‍ണ്ണനെ തിരയുകയാണ്
വെറുതെയാണെന്നറിയാമെങ്കിലും

പ്രയാണ്‍ പറഞ്ഞു...

Ravikumar
Kalavallabhan
jayaraj
എന്റെ മലയാളം
റിസ്
ഹരി ഗോവിന്ദന്‍
സിദ്ധീക്ക..
ജോയ്‌ പാലക്കല്‍
ചെറുവാടി
പാലക്കുഴി
സന്തോഷം ഇവിടെയെത്തിയതിന്ന്......
സ്വയമൊരു വിചാരണ നടത്താന്‍ കുറച്ചെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മതിയെനിക്ക്

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

മികച്ച കവിത, അടിവരയിട്ടു കുറിയ്ക്കട്ടെ..

MOIDEEN ANGADIMUGAR പറഞ്ഞു...

അവര്‍ക്കെതിരെ കവലകളില്‍
പ്രക്ഷോഭങ്ങള്‍ നടത്തി മടങ്ങുമ്പോള്‍
നിങ്ങള്‍ പരസ്പരം പറഞ്ഞുചിരിച്ചത്
അവരുടെ ഭാഗ്യത്തെ കുറിച്ചായിരുന്നു

നെറികെട്ട വർഗ്ഗം.

Jishad Cronic പറഞ്ഞു...

നല്ല വരികള്‍...

Naseef U Areacode പറഞ്ഞു...

നല്ല കവിത... ആശംസകള്‍