തിങ്കളാഴ്‌ച, ഡിസംബർ 20, 2010

ജാന്‍കി.


ജാന്‍കിയെ ഞാന്‍ പരിചയപ്പെടുന്നത് കുറച്ചു ദിവസം മുന്‍പാണ്. കഴിഞ്ഞ കഥയിലെ കഥാപാത്രത്തിനു ജാനകീമേനോന്‍ എന്നു പേരിടുമ്പോള്‍ ജാന്‍കി എന്ന പേരിലൊരാള്‍ തൊട്ടടുത്ത വീട്ടില്‍ ഉണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. നഗരം അങ്ങിനെയാണ്. എല്ലാവീടിനുമുന്നിലും അതിഗൂഢവും വ്യാജ്യവുമായ മൗനം കൊണ്ട് മതില്‍ തീര്‍ത്തിരിക്കും.

അല്ലെങ്കിലും ആ കഥാപാത്രത്തിന് ആദ്യം ജാനകിയെന്നായിരുന്നില്ലല്ലൊ പേരിട്ടിരുന്നത്. ആദ്യം ജയന്തിയും പിന്നീട് സൂസനും പിന്നീടെപ്പോഴോ ജാനകീമേനോനെന്ന ജാനിയും ആയി സ്വയം മാറുകയായിരുന്നു അവള്‍. കോളെജില്‍ എന്റെ വളരെ സീനിയറായിരുന്ന ഒരു കസിന്‍ ബ്ലോഗ് വായിച്ചപ്പോഴാണ് ആ പേര്‍ ശരിക്കും എന്നെ അതുഭുതപ്പെടുത്തിയത്. വായിക്കുന്നതിന്നിടയില്‍ "നിനക്കു ജാനിയെ അറിയുമായിരുന്നോ" എന്ന ചോദ്യം അപ്രതീക്ഷിതമായിരുന്നു. "ഏതു ജാനി " എന്നചോദ്യത്തിന് "എന്റെ സീനിയറായിരുന്ന ജാനി" എന്നായിരുന്നു ഉത്തരം. ഞാനെത്തും മുന്‍പ് കോളജിലുണ്ടായിരുന്ന അവരെപ്പറ്റി കേട്ടതായിപോലും ഓര്‍മ്മയില്ലായിരുന്നു. ചിലപ്പോള്‍ ഹോസ്റ്റലില്‍ റാഗിങ് കഥകളിലെ പൊടിപ്പിലും തൊങ്ങലിലും ഒരലുക്കായി ജാനിയും പെട്ടിരുന്നോയെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.ആ കഥാപാത്രങ്ങള്‍ രണ്ടും ഹോസ്റ്റലിലെ കോറിഡോറിലൂടെ ചൂളം വിളിച്ചുനടന്നതിന്നു സിസ്റ്റര്‍മാരുടെ വഴക്കുകേട്ടിരുന്ന പെട്ടന്നു കടന്നുവന്ന മാറ്റങ്ങളില്‍ തീര്‍ത്തും മറ്റൊരാളായി മാറേണ്ടിവന്ന എന്റെ തന്നെ സ്വഭാവത്തിലെ വൈരുദ്ധ്യാത്മകതയെ ഇഴപിരിച്ചെടുത്ത് ഇത്തിരി നിറം കൊടുത്തതാണെന്നായിരുന്നു എന്റെ വിശ്വാസം. അല്‍ഭുതലോകത്തെ ആലിസിനെപ്പോലെ നിനച്ചിരിക്കാതെ റിയാലിറ്റിയിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴും കൂടെ തീരെ മാഡല്ലാത്ത ഒരു ഹാറ്ററുണ്ടായിരുന്നതിനാല്‍ പരീക്ഷണം പോലെവരുന്ന സങ്കടങ്ങള്‍ക്കിടയിലും ഒരു സ്വപ്നം പോലെ ജീവിച്ചുതീര്‍ക്കുന്നു ജീവിതം.
"ശരിക്കും ഇതിലെഴുതിയപോലെത്തന്നെയായിരുന്നു ജാനകീ മേനോന്‍, ഇപ്പോഴെവിടെയാണാവോ........" അവര്‍ പറ്ഞ്ഞുനിര്‍ത്തിയപ്പോള്‍ ഓര്‍മ്മ വന്നത് തോട്ടിലൂടെ ഒഴുകിയെത്തി എന്തെന്നറിയാതെ ചെവിയില്‍ പിറുപിറുത്ത കാറ്റിനെയായിരുന്നു. അത് ഒരുപക്ഷെ ഈ കഥ തന്നെയാവണം.

ഞാന്‍ പറഞ്ഞുവന്നത് ജാന്‍കിയെക്കുറിച്ചാണല്ലൊ. അവരെ ഞനാദ്യം പരിചയപ്പെട്ടത് കുറച്ചു നീരസത്തോടെയാണ്.രാവിലത്തെ തിരക്കിനിടയില്‍ ഗ്യാസ് തീര്‍ന്നെന്ന എന്റെ അലാം ഉയര്‍ന്നപ്പോള്‍ മാത്രമാണ് സ്പെയര്‍ സിലിണ്ടര്‍ പതിനഞ്ചു ദിവസം മുന്‍പ് ഞാനില്ലാത്തപ്പോള്‍ അയല്‍ വിട്ടുകാര്‍ കൊണ്ടുപോയ വിവരം കുട്ടു പറയുന്നത്. ആകെ പുകഞ്ഞുകൊണ്ടാണ് അയല്‍ വീട്ടില്‍ ചെന്നു ബെല്ലടിച്ചത്. പൊള്ളി വികൃതമായ മുഖമുള്ള പുതിയ വേലക്കാരി മാത്രമെ അവിടെയുണ്ടായിരുന്നുള്ളു. ആദ്യത്തെ കൂടിക്കാഴ്ചയുടെ ഷോക്കില്‍ പുതുതുതരാമെന്നു പറഞ്ഞിട്ടും പാതിതീര്‍ന്ന സിലിണ്ടര്‍ വാശിപിടിച്ച് അഴിച്ചെടുത്ത് കൊണ്ടുപോരുമ്പോള്‍ മനസ്സു വല്ലാതിരുന്നു.

പിന്നെ കുറച്ചുകാലം അവരെ കഴിയുന്നതും കാണാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എപ്പോഴാണെന്നറിയില്ല എന്റെ അറപ്പ് സഹതാപമായി മാറിയതും ഇടക്കൊക്കെ ഒന്നു ചിരിക്കാന്‍ തുടങ്ങിയതും. അപ്പോഴേക്കും ജാനകീമേനോനും ഒരു കഥാപാത്രമായി മാറിയിരുന്നു.

പതുക്കെ അടുത്തുതുടങ്ങിയ ദിവസങ്ങളിലെപ്പോഴോ ആണ് അവര്‍ സ്വന്തം കഥ പറഞ്ഞത്. സ്ത്രീയുടേതായി ബാഹ്യമായ ഒരു ശരീരം മാത്രമുള്ള പ്രസവിക്കാത്തതിനാല്‍ ഭര്‍ത്താവ് തിരിഞ്ഞുനോക്കാത്ത അവളുടെ പേരും ജാന്‍ കിയെന്നാണെന്ന അറിവ് എനിക്ക് അവരോടുള്ള സഹതാപം ഇരട്ടിപ്പിച്ചു. ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും കുറ്റപ്പെടുത്തലുകളില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ ഫലമാണത്രെ ഈ പൊള്ളലുകള്‍. ചെയ്തതുതെറ്റായിരുന്നെന്ന് അവര്‍ക്കിപ്പോള്‍ തോന്നുന്നുണ്ട്. പക്ഷെ ഇനിയൊന്നു മാറ്റിയെഴുതാന്‍ പറ്റാത്ത വിധം അവരുടെ ജീവിതം മാറിപ്പോയിരിക്കുന്നു.മദ്ധ്യപ്രദേശിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അവര്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടിവന്നതിനെക്കുറിച്ച് പറഞ്ഞ് ഒരുപാട് കരഞ്ഞു. വീടിനടുത്തുള്ള ഒരാശ്രമത്തില്‍ ചേരാനാണ് മോഹം. അതിനുമുന്‍പ് സ്വന്തം ആവശ്യങ്ങള്‍ക്കായി കുറച്ചു പണം സ്വരൂപിച്ചുവെക്കാനാണ് വീട്ടുജോലിചെയ്യുന്നതത്രെ. ആശ്രമത്തിലായാലും പണവുമായിചെന്നില്ലെങ്കില്‍ വേലക്കാരിയായിത്തന്നെ ജീവിക്കേണ്ടിവരും.കൂടാതെ ആശ്രമത്തില്‍ ചേരാന്‍ ഇനിയും ഭര്‍ത്താവ് സമ്മതം മൂളിയിട്ടില്ലത്രെ ! നിന്റെ കാര്യങ്ങള്‍ ഒട്ടും ശ്രദ്ധിക്കാത്ത ഭര്‍ത്താവിന്റെ സമ്മതമെന്തിനാണ് നിനക്ക് എന്ന എന്റെ ചോദ്യത്തിന്നു

"അദ്ദേഹം പറയുന്നതു അനുസരിക്കാതിരിക്കുന്നതെങ്ങിനെ... പാപം കിട്ടില്ലെ മേം സാബ്"

എന്ന മറുചോദ്യമാണ് ഉത്തരമായി കിട്ടിയത്. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും അവര്‍ക്കെങ്ങിനെ അങ്ങിനെ ചിന്തിക്കാന്‍ കഴിഞ്ഞു . നിങ്ങള്‍ക്കെന്തു തോന്നുന്നു? ചെറിയ അനിഷ്ടങ്ങളില്‍പോലും മുഖം വീര്‍പ്പിച്ച് മിണ്ടാതിരിക്കുന്ന എനിക്കു മനസ്സിലാവാത്ത കാര്യമാണിത്. ഒരു സ്ത്രീയായിരുന്നിട്ടുപോലും ചില സമയങ്ങളില്‍ അവരുടെ ചിന്താഗതികളെ ഉള്‍ക്കൊള്ളാന്‍ എനിക്കു കഴിയാറില്ല.

25 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഒരു സ്ത്രീയായിരുന്നിട്ടുപോലും ചില സമയങ്ങളില്‍ അവരുടെ ചിന്താഗതികളെ ഉള്‍ക്കൊള്ളാന്‍ എനിക്കു കഴിയാറില്ല.

Pranavam Ravikumar പറഞ്ഞു...

നല്ലൊരു പോസ്റ്റ്‌.. ഇന്നത്തെ സ്ത്രീ ജനത ഇത്രമാത്രം വെച്ച് പൊറുപ്പിക്കില്ല... "പാപം കിട്ടില്ലെ മേം സാബ്" എന്തിനു??? മനുസ്മൃതിയില്‍ പറഞ്ഞത് എത്ര ശരി! സ്ത്രീയ്ക്ക് തീരുമാനം പോലും എടുക്കാന്‍ പറ്റാതെ പോകുന്നത് വളരെ ശോചനീയം..

ആശംസകള്‍

the man to walk with പറഞ്ഞു...

"അദ്ദേഹം പറയുന്നതു അനുസരിക്കാതിരിക്കുന്നതെങ്ങിനെ... പാപം കിട്ടില്ലെ മേം സാബ്"

നന്നായി ..
ആശംസകള്‍

faisu madeena പറഞ്ഞു...

എന്ത് സ്ത്രീയാ അവര്‍ ...പാവം ....

ശ്രീ പറഞ്ഞു...

ഒരു പഞ്ചപാവം!

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

എതിര്‍ക്കേണ്ട കാര്യങ്ങളെ എതിര്‍ക്കാനുള്ള ശക്തി സ്ത്രീക്കുണ്ടായെ പറ്റൂ.
കഥയാണെങ്കിലും സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരു പ്രതീകം തന്നെയാണ് ജാനകി.
നല്ല അവതരണം പ്രയാണ്‍
ആശംസകള്‍

Unknown പറഞ്ഞു...

ചിലര്‍ക്ക് സ്നേഹം ഒരു ഉപാസനയാണ് ....അത് കൊണ്ടാണ് തിരിഞ്ഞു നോക്കാത്ത ഭര്‍ത്താവിന്റെ സമതത്തിനു കാത്തു നിക്കുന്നു ആ പാവം (ഈ പാവം സഹതാവമല്ല ,സ്നേഹത്തിന്റെ പ്രതീകമാണ് )

Unknown പറഞ്ഞു...

പാവം എന്നലാതെ എന്ത് പറയാന്‍

Shijith Puthan Purayil പറഞ്ഞു...

ഭര്‍ത്താവിന്റെ നല്ലതിന് വേണ്ടിയല്ലേ... പാപം കിട്ടില്ല.

Manoraj പറഞ്ഞു...

സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരു പരിധി വരെ ചട്ടക്കൂടുകള്‍ക്കകത്ത് ബന്ധനസ്ഥരല്ലേ ചേച്ചി. ഇഷ്ടമില്ലാതിരുന്നിട്ടും പലപ്പോഴും ജീവിതത്തിന്റെ പച്ചപ്പിനു വേണ്ടി പരസ്പരം കോമ്പ്രമൈസ് ചെയ്യാറില്ലേ നമ്മളൊക്കെ.. അതു പോലെ തന്നെ ഇതും എന്ന് തോന്നി..

എഴുത്ത് മനോഹരം. ഒരു കഥയായി ഡവലപ്പ് ചെയ്യാമായിരുന്നു.

Sidheek Thozhiyoor പറഞ്ഞു...

ഇത്തരം സ്ത്രീകള്‍ ഇന്നൊരു പുതുമയാവുന്നു...

ശ്രീനാഥന്‍ പറഞ്ഞു...

ഭർത്താവ് ഭരിക്കുന്നവനും ഭാര്യ ഭരിക്കപ്പെടുന്നവളുമാണല്ലോ, അതു കൊണ്ട് അനുസരിക്കണം അത്ര തന്നെ (എന്താ ഈ പ്രയാണിന് ഇതൊന്നും മനസ്സിലാകാത്തത്‌?) നല്ല എഴുത്താണ്, മനോരാജ് പറഞ്ഞ പോലെ കഥയാക്കാമായിരുന്നു!

Echmukutty പറഞ്ഞു...

എനിയ്ക്ക് മനസ്സിലായി..........

ഒരു കഥയാവാമായിരുന്നു.

Jishad Cronic പറഞ്ഞു...

അവളാണ് യഥാര്‍ത്ഥ സ്ത്രീ...

Umesh Pilicode പറഞ്ഞു...

ആശംസകള്‍

പ്രയാണ്‍ പറഞ്ഞു...

Ravikumar,the man to walk with, ശ്രീ ,faisu, ചെറുവാടി, ഒറ്റയാന്‍ , ആദൃതന്‍ ,Manoraj , സിദ്ധീക്ക,ശ്രീനാഥന്‍, Echmukutty ,ജിഷാദ് ,ഉമേഷ് ഇവിട് വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം. ഓരോരുത്തരുടെ അഭിപ്രായം വായിക്കുമ്പോഴും അങ്ങിനെശരിയാണ് ഇങ്ങിനെ ശരിയാണ് എന്നൊക്കെതോന്നിയെങ്കിലും ഇപ്പോള്‍ ഞാന്‍ ശരിക്കും കണ്‍ഫ്യൂസ്ഡ് ആണ്.

MyDreams,ജിഷാദ് മനസ്സില്‍ തോന്നുന്ന ദ്വേഷ്യം മറച്ച്പിടിച്ച് പുറ്ത്തുകാട്ടുന്ന പ്രകടനമാണോ യഥാര്‍ഥ സ്നേഹം?

Manoraj , ശ്രീനാഥന്‍, Echmukutty കഥയാക്കണമെന്നു വിചാരിച്ചാണ് തുടങ്ങിയത് .......പിന്നെ കഥക്കുള്ളിലെ കഥയും യാഥാര്‍ത്ഥ്യവുമെല്ലാംകൂടി കുഴഞ്ഞുമറിഞ്ഞപ്പോള്‍ വേണ്ടെന്നു വെച്ചു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

sthreethwathinu abhimanam.... aashamsakal....

Unknown പറഞ്ഞു...

നല്ല എഴുത്ത്.

Unknown പറഞ്ഞു...

പുതുവത്സരാശംസകള്‍
ഹൃദയപൂര്‍വ്വം
നിശാസുരഭി :)

Unknown പറഞ്ഞു...

ഇപ്പോള്‍ പലതും തുറന്നു പറയും ബോഴാണ് നമ്മള്‍ക്ക് നമ്മളെ തന്നെ നഷ്ട്ടപെടുന്നു

Unknown പറഞ്ഞു...

രാവിലെ എട്ടുമണി മുതല്‍, രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ ജോലി ചെയ്തു, കുടുംബം സംരക്ഷിച്ചിരുന്ന ഒരു യൌവന കാലം എനിക്കുണ്ടായിരുന്നു. അന്ന് എന്റെ അയല്‍പക്കത്ത് താമസിച്ചിരുന്ന ഒരു സ്ത്രീയുടെ കമന്റാണ് ഇവിടെ എഴുതുന്നത്‌. "ഇയാള്‍ എന്തൊരു മനുഷ്യനാണ്? രാവിലെ പല്ല് തെയ്ക്കണമെങ്കില്‍ ഭാര്യ വെള്ളം എടുത്തു കൊടുക്കണം, ബാത്ത് റൂമില്‍ പോകണമെങ്കില്‍ ഭാര്യ വെള്ളം എത്തിച്ചു കൊടുക്കണം, കുളിക്കാന്‍ വെള്ളം കോരി ക്കൊടുക്കണം, ആ പാവത്തിനെ ഇട്ടു കഷ്ടപ്പെടുത്തുന്ന ദുഷ്ടന്‍". ഇനി മറുവശം പറയട്ടെ, അഹോരാത്രം കഷ്ടപ്പെടുന്ന ഭര്‍ത്താവിനെ, തന്നാല്‍ ആവും വിധം സഹായിക്കാന്‍ എന്തെല്ലാം ചെയ്യാം, എന്ന് സദാ ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന എന്റെ സ്നേഹമയിയായ ഭാര്യ. ഭര്‍ത്താവിനെ ദൈവതുല്യം കാണുന്ന അവളാണ്‌, ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ ഭാര്യ. പുത്തനച്ചിമാര്‍ എന്നോട് പൊറുക്കണം.

എഴുത്തു വളരെയധികം ഹൃദയസ്പര്ശിയായിരുന്നു. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കമന്റ് ഇട്ടത്.

പ്രയാണ്‍ പറഞ്ഞു...

jayaraj, നിശാസുരഭി ആശംസകള്‍ക്കു നന്ദി...........
MyDreams അതൊക്കെ വെറു തോന്നലാണ്......... ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞാലല്ലെ തെറ്റു തിരുത്താന്‍ പറ്റുകയുള്ളു. പരസ്പരം എന്തും തെറ്റായാലും ശരിയായാലും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമെ ബന്ധങ്ങള്‍ക്കു അര്‍ത്ഥമുള്ളു.
appachanozhakkal ഇതുപോലൊരു കമന്റ് ആരിലെങ്കിലും നിന്ന് പ്രതീക്ഷിച്ചു.......... പക്ഷെ എന്തൊ എല്ലാരും ഒന്നുകില്‍ അവിടെ അല്ലെങ്കില്‍ ഇവിടെ എന്ന മട്ടില്‍ പറഞ്ഞുപോയി. സ്നേഹം കൊണ്ടും കൊടുത്തുമുള്ള ബന്ധങ്ങള്‍ക്കെ നിലനില്പ്പുള്ളു എന്നാണെന്റെ വിശ്വാസം.

പ്രയാണ്‍ പറഞ്ഞു...

ജാന്‍കി ഇപ്പോള്‍ ഞങ്ങള്‍ക്ക് പരിചയമുള്ള (മലയാളി) ഒരു വീട്ടിലാണ് അവരുടെ കുഞ്ഞിനെ നോക്കാന്‍. വളരെ സുഖമാണ് അവിടെയെന്നു പറഞ്ഞ് രണ്ടുദിവസം മുന്‍പ് വിളിച്ചിരുന്നു.

A പറഞ്ഞു...

പതി ദേവോ ഭവ... വിശ്വാസത്തിനു അമിത അര്‍ഥം നല്‍കി തന്‍ പാതിയെ അടിമയാക്കുന്ന തല തിരിഞ്ഞ വ്യവസ്ഥിതിയുടെ ഇരയാണവര്‍.

പ്രയാണ്‍ പറഞ്ഞു...

sariyaanu salam......thanks for coming