വ്യാഴാഴ്‌ച, ഡിസംബർ 30, 2010

ഒരു വര്‍ഷം കൂടി...........


വീണ്ടും ഒരു വര്‍ഷം കൂടി വിടപറയുന്നു. ഇനിയൊരു തിരിച്ചുവരവില്ലാത്ത നഷ്ട്ടപെടലുകളില്‍ ഒന്നുകൂടി. ഒരുപാട് സ്നേഹവും അതിലേറെ സന്തോഷവും മേമ്പൊടിയായി ഇത്തിരി സങ്കടങ്ങളും സമ്മാനിച്ച് ഞാനൊന്നും ചെയ്തിട്ടേയില്ലെന്ന മട്ടില്‍ നടന്നു മറയുന്ന ഒരു നല്ല സുഹൃത്തിനെപ്പോലെ ഈ വര്‍ഷവും ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം എനിക്ക് കൂട്ടായി.

ഒരുപാട് സൗഹൃദങ്ങളും അവ സമ്മാനിച്ച സ്നേഹവും അനുഭവിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായിരുന്നു ഇത്. ആദ്യമായി ഒരുബ്ലോഗ് മീറ്റില്‍ പങ്കെടുത്തതും ആ കൂട്ടായ്മയെ അടുത്തറിഞ്ഞതും അതു വളര്‍ന്ന് 'കൃതിപബ്ലിക്കേഷന്‍സ്' എന്ന പേരില്‍ പേരെടുത്തതും പുസ്തകമിറ്ക്കിയതും എല്ലാം ഈ വര്‍ഷമാണല്ലൊ. ഇതിനകം പലരുടേയും പ്രിയപ്പെട്ടതായി വളര്‍ന്ന 'വാക്കും' ഈ വര്‍ഷം എനിക്കു ഒരുപാട് സന്തോഷം തന്നിട്ടുണ്ട്. വാക്കില്‍ അംഗമല്ലായിരുന്നെങ്കില്‍ ഇടക്കുവെച്ച് ഞനൊരുപക്ഷെ എഴുത്തുതന്നെ നിര്‍ത്തുമായിരുന്നിരിക്കാം.

ചെറിയചെറിയ സങ്കടങ്ങള്‍ തന്നിട്ടുണ്ടെങ്കിലും ഈ വര്‍ഷത്തെ ഞാന്‍ ഒരുപാടൊരുപാടിഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ പുതിയ വര്‍ഷത്തിനെ വരവേല്‍ക്കാനായി ഒരുങ്ങുമ്പോഴും മനസ്സിലെവിടെയോ ഇത്തിരി വിഷമമുണ്ട്. അതു മാറ്റിയെടുക്കാന്‍ വരും വര്‍ഷത്തിനു കഴിയട്ടെയെന്ന
മോഹവുമായി ഈ ബ്ലോഗില്‍ വരാറുള്ളതും സ്നേഹത്തോടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തരാറുള്ളതും അല്ലാത്തതുമായ എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

എല്ലാവര്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍.

MyDreams പറഞ്ഞു...

ഓരോ വര്‍ഷവും ഓരോരുത്തരും
ഓരോ രീതിയിലാണ്
ഓര്‍മിപ്പിക്കുന്നത്
നാളെ ത്തേക്ക് മാറി വെക്കാന്‍
ഇന്നത്തെ ഇന്നിനെ .....

നവ വത്സര ആശംസകള്‍

ഉല്ലാസ് പറഞ്ഞു...

ചേച്ചിക്കു എന്റെ പുതുവത്സരാശംസകൽ.

മുല്ല പറഞ്ഞു...

എന്റെ പുതുവത്സരാസംസകള്‍

ശ്രീനാഥന്‍ പറഞ്ഞു...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

ചെറുവാടി പറഞ്ഞു...

പോയ വര്‍ഷം എന്ത് ചെയ്തു , വരുന്ന വര്‍ഷം എന്തൊക്കെ ചെയ്യണം എന്നൊരു കാഴ്ചപ്പാടോടെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാം.
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

ശ്രീ പറഞ്ഞു...

പുതുവത്സരാശംസകള്‍, ചേച്ചീ
:)

Manoraj പറഞ്ഞു...

പുതുവത്സരാശംസകള്‍ ചേച്ചി. ഈ പ്രയാണം അനസ്യൂതം തുടരട്ടെ.

എന്‍.ബി.സുരേഷ് പറഞ്ഞു...

പ്രയാൺ, നിന്റെ എല്ലാ വാക്കുകൾക്കും വരികൾക്കും സ്നേഹത്തിനും അക്ഷരങ്ങൾക്കും
അരുമയായ ഇഷ്ടങ്ങൾക്കും
നന്മയ്ക്കും സാന്ത്വനങ്ങൾക്കും
തിരഞ്ഞെടുപ്പുകൾക്കും വായനയ്ക്കും
എല്ലാറ്റിനും നന്ദി.

the man to walk with പറഞ്ഞു...

Happy New Year

Echmukutty പറഞ്ഞു...

athe, puthuvarshathe kaathirikkaam......

Jishad Cronic പറഞ്ഞു...

പുതുവത്സരാശംസകള്‍

നിശാസുരഭി പറഞ്ഞു...

വൈകിയ ഒരു പുതുവത്സരാശംസകള്‍ :)