ബുധനാഴ്‌ച, ഡിസംബർ 08, 2010

ഒരു നിഴല്‍ ..........






ഒരു നിഴല്‍
നെഞ്ചിന്റെയാഴങ്ങളില്‍
കിടന്നുഴലുന്നു പിടയുന്നു
ചില്ലുചുമരോരത്ത്
വന്നെത്തിനോക്കുന്നു
നാമം ജപിക്കുന്നു
പിന്നെയും തിരിയെപോയ്
വീണ്ടും തിരിച്ചെത്തി
ഒരു നിഴല്‍ ..........

ഒരു തിരി നീണ്ടതോ
ഒരു തിരി താണതോ
ഒരുകനല്‍ വെന്തതോ
ഒരുകരിപടര്‍ന്നതോ
ഒരുനാളമോര്‍ത്തോര്‍ത്ത്
നെടുവീര്‍പ്പിടുന്നതോ
ഒരു നിഴല്‍ ..........

ഒരുപക്ഷെയൊരുവെയില്‍
ചിമ്മിച്ചിരിച്ചതാം
ഒരുമഴക്കാറിങ്ങു
വഴിതെറ്റി വന്നതാം
ഒരു കടല്‍ക്കാറ്റിന്റെ
മണവുമായൊരുതുമ്പി
തെന്നിപ്പറന്നതാം
ഒരു നിഴല്‍ ............


ഒരുവേളനീയിന്നു
പടിയിറങ്ങുമ്പോള്‍
ഒരുവട്ടമൊന്നു
തിരിഞ്ഞുനോക്കാതെ
പുകയുന്നനെഞ്ചിലെ
ആളലും തീയും
നിറയുന്ന കണ്ണിലെ
ഓളത്തിളക്കവും
ഒരുകുടനീര്‍ത്തി
മറച്ചുപിടിക്കെ
അതുകൊണ്ടനിഴലാവാം
ഒരു നിഴല്‍ ...........

20 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

പടിയിറങ്ങിപ്പോയവര്‍ക്കു സ്നേഹത്തോടെ............

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഇടക്കൊക്കെ കഥയും ട്രൈ ചെയ്യൂ പ്രയാണ്‍. നല്ല ഭാഷ കയ്യിലുണ്ടല്ലോ.
ആശംസകള്‍

ഒഴാക്കന്‍. പറഞ്ഞു...

പ്രേതം ആണെന്ന തോനുന്നെ,,

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രായാന്‍.. മനോഹരമായ എഴുത്ത് ...........ഉള്ളിലേക്ക് ഒരെത്തിനോട്ടം ..നമ്മളല്ലാതെ മറ്റാരോ നമ്മളില്‍ ഉണ്ടെന്നു ഒരു തോന്നല്‍ അറിവിന്റെ ലക്ഷണമാണ് ..ആത്മാന്വേഷണ ത്തിന്റെ വഴി ..

Sidheek Thozhiyoor പറഞ്ഞു...

ഉള്ളില്‍ ഉറങ്ങുന്ന ഒരരൂപി ...
ആശംസകള്‍ ..

ശ്രീനാഥന്‍ പറഞ്ഞു...

പതിഞ്ഞ സുഖകരമൊരു താളത്തിൽ നിഴൽ വീശി കവിത! പ്രിയങ്കരരായ ആരൊക്കെയോ വന്നിറങ്ങി പ്പോയ പോലെ!

the man to walk with പറഞ്ഞു...

manoharam..
Best wishes

yousufpa പറഞ്ഞു...

നിഴൽ..എന്നും നിഴൽ പോലെ പിൻ‌തുടരുന്നത്.

Unknown പറഞ്ഞു...

പടിയിറങ്ങിപ്പോയവര്‍ക്കു ഒരു നിഴലായി ഞാനും
നല്ല കവിത ...



പുകയുന്നനെഞ്ചിലെ
ആളലും തീയും

(ആളലും)ഇത് എന്താ വാക് ??

Unknown പറഞ്ഞു...

നിഴലായി എന്നും കൂടെ......

Jishad Cronic പറഞ്ഞു...

മനോഹരമായ വരികള്‍ ...

Echmukutty പറഞ്ഞു...

കാവ്യാത്മകം!
മനോഹരമായിട്ടുണ്ട്.

Vishnupriya.A.R പറഞ്ഞു...

നിഴല്‍ പൂക്കുന്നു

Kalavallabhan പറഞ്ഞു...

ഉള്ളിലുള്ളവനെ അറിയുക

പ്രയാണ്‍ പറഞ്ഞു...

ചെറുവാടി നല്ലവാക്കുകള്‍കു നന്ദി.........വേണ്ടെന്നു വെച്ചിട്ടില്ല എഴുതിവരുമ്പോള്‍ തീര്‍ക്കാന്‍ പറ്റുന്നില്ല.

ഒഴാക്കന്‍ പ്രേതങ്ങളെ എനിക്കിഷ്ടമാണ്.

രമേശ്, സിദ്ധീക്ക..,the man to walk wit,MyDreams,ജിഷാദ് ,Echmukutty നല്ല വാക്കുകള്‍ സന്തോഷം തരുന്നു.


ശ്രീനാഥന്‍ കവിത അവര്‍ക്കുവേണ്ടിയാവുമ്പോള്‍ അവര്‍ വരാതിരിക്കുമോ.

MyDreams ആ വാക്ക് സാധാരണ ഉപയോഗിക്കുന്നതല്ലെ......... തീനാളം പെട്ടന്ന് ഉയര്‍ന്നു പൊങ്ങുന്നതിനല്ലെ ആളല്‍ (blazing) എന്നു പറയുക.........

യൂസുഫ്പ, ഒറ്റയാന്‍ ശരിയാണ് ഈ നിഴല്‍ മരണം വരെ കൂടെ..........

പ്രയാണ്‍ പറഞ്ഞു...

thanks Vishnupriya.A.R, Kalavallabhan.

എന്‍.ബി.സുരേഷ് പറഞ്ഞു...

കുറച്ചുനാളായ് ഉള്ളിലൊരുത്തിതൻ ജഡമളിഞ്ഞു നാറുന്നു എന്ന് ആറ്റൂർ സംക്രമണത്തിൽ എഴുതിയത് പെട്ടെന്നോർത്തു.
ഉള്ളിലിങ്ങനെ പിടയുകയാണ് പുറത്തുചാടാൻ വെമ്പി ഒരു ജന്മം.

നാം തന്നെയോ ആരാനുമോ അകത്താക്കി തഴുതിട്ടതിന്റെ വേദന കലങ്ങിക്കലങ്ങി...

എല്ലായ്പ്പോഴും ഒരു നിശ്വാസത്താൽ പോലും നമ്മൾ ആശ്വസിപ്പിക്കാത്ത ജന്മം.

കവിതയുടെ പുതുക്കം ഒതുക്കം ഇഷ്ടമായി. അച്ചടി മാധ്യമത്തിനയയ്ക്കൂ.

പ്രയാണ്‍ പറഞ്ഞു...

നല്ലവാക്കുകള്‍ക്കു നന്ദി സുരേഷ്..... പിന്നെ കവിതയെ അറിഞ്ഞുള്ള ഈ അഭിപ്രായത്തിനും......:)

Rajendran Pazhayath പറഞ്ഞു...

nalla kavitha. It is best to read. But I do not understand,what u mention by these lines

സ്മിത മീനാക്ഷി പറഞ്ഞു...

ഇഷ്ടമായി ഒത്തിരി ഒത്തിരി..