ചൊവ്വാഴ്ച, ജൂലൈ 06, 2010

പ്രണയം...................


പൊള്ളുന്ന വേനലില്‍
നിന്റെ പ്രണയം
ഒരു മഴമേഘമായി
പിറവിയെടുക്കുന്നത്ത്
ഞാന്‍ സ്വപ്നം കാണാറുണ്ട്..........

പതുക്കെ നിറഞ്ഞ്
അകലങ്ങളിലിനിയും
പിടിച്ചുനില്‍ക്കാനാവാതെ
ഒരു മഴനൂലിലിറങ്ങി വന്ന്
എന്റെ നിറുകയില്‍
മുത്തം വെക്കുന്നതും
കണ്ണിലെ നനവ്
ഒപ്പിയെടുക്കുന്നതും
ചുണ്ടിലൊരു നനുത്ത
സ്പര്‍ശമാകുന്നതും
നെഞ്ചിലേക്കാഴ്ന്നിറങ്ങി
ഒരു തണുപ്പായ് മാറുന്നതും ..........

ഇന്ന് കറുത്തിരുണ്ട
മേഘങ്ങള്‍ക്കിടയില്‍
ഞാന്‍ തിരയുന്നു
ഇതിലെവിടെയാണ്
നീ പെയ്യാന്‍ മറന്ന
ഞാന്‍ നനയാന്‍ മടിച്ച
നിന്റെ പ്രണയം...................

12 അഭിപ്രായങ്ങൾ:

ഉപാസന || Upasana പറഞ്ഞു...

ശരിക്കും തിരയൂ. അവിടെ കാണാതിരിക്കില്ല
:-)

പ്രയാണ്‍ പറഞ്ഞു...

thanks upasana .......:)

Unknown പറഞ്ഞു...

എവിടെ എങ്കിലും ഉണ്ടാവും ...ചിലപോ മല വെള്ള പാച്ചില്‍ ഒളിച്ചു പോയിട്ടുണ്ടാവും

എന്‍.ബി.സുരേഷ് പറഞ്ഞു...

പ്രയാൺ. ഒരു ഇമേജിനെ വിശദീകരിക്കുന്നതിനെ കാൾ നല്ലത് ഇതുപോലെ പ്രണയത്തിന് പല ഇമേജസ് നൽകുന്നതായിരുന്നു.

ഒരു ഇമേജ് അതിന്റെ പൂർണ്ണതയിൽ നൽകിയിട്ട് അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നത് ശക്തി ചോർത്തിക്കളയില്ലെ?

പിന്നെ പ്രണയം എന്റെയും നിന്റെയും എന്നുണ്ടോ? നമ്മുടേതല്ലേ ഉള്ളൂ.
ഇപ്പോൾ അങ്ങനെയല്ല അല്ലേ.

പ്രണയം എല്ലാരും കൈവയ്ക്കുന്ന പൊതു സ്ഥലമാവുമ്പോൾ പുതുതായി എന്തു പറയാനുണ്ട് എന്ന് ഓർക്കേണ്ടതുണ്ട്.
അവസാനത്തെ വരിയിൽ അതിനൊരു ശ്രമം നടന്നു.
ഭാവുകങ്ങൾ.

the man to walk with പറഞ്ഞു...

ishtaayi...mazhakkalam

പ്രയാണ്‍ പറഞ്ഞു...

MyDreams , എന്‍.ബി.സുരേഷ് ,the man to walk with വന്നതില്‍ സന്തോഷം.............സുരേഷ് കവിതയെപ്പറ്റിയുള്ള ഇത്രയും ഡീറ്റൈല്‍ഡായിട്ടുള്ള ഒരവലോകനത്തിന് നന്ദി. അവന്റെ പ്രണയം അവന്റേതും എന്റെ പ്രണയം എന്റേതും അത് എകീഭാവം കൈവരിക്കുമ്പോള്‍ മാത്രം നമ്മുടേതുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുമാത്രമല്ല ഒരാള്‍ക്ക് ഒരാളോടുള്ള പ്രണയം തന്നെ ഓരോ സെക്കന്റിലും ഒഴുകുന്ന പുഴയിലെവെള്ളംപോലെ വ്യത്യസ്ഥമാണെന്നും എനിക്കു തോന്നാറുണ്ട്.

Jishad Cronic പറഞ്ഞു...

കാണാതിരിക്കില്ല
:-)

ശ്രീനാഥന്‍ പറഞ്ഞു...

കോമ്പറ്റീഷനിൽ ഫസ്റ്ററ്റിച്ചയാളെ കാണാൻ വന്നതാ, ഇവിടെ പ്രണയത്തിന്റെ മഴനൂലുകൾ ഊഴിയിലേക്കിറങ്ങി വരുന്നു. മനോഹരം, ഇനിയും വരാം.

പ്രയാണ്‍ പറഞ്ഞു...

Jishad Cronic™,ശ്രീനാഥന്‍ വന്നതില്‍ സന്തോഷം ..........എന്തു കോമ്പിറ്റീഷന്‍ ...? എനിക്കു മനസ്സിലായില്ല.

ശ്രീനാഥന്‍ പറഞ്ഞു...

കാണുക, ഹരീഷ് തൊടുപുഴയുടെ പൂവിന്റെ പേരു പറയൽ മത്സരം.

പ്രയാണ്‍ പറഞ്ഞു...

ha!!!

പാവത്താൻ പറഞ്ഞു...

പെയ്യാന്‍ മറന്ന
നനയാന്‍ മടിച്ച
പ്രണയം
മറവിയും മടിയും എന്റെയും ദൌര്‍ബല്യങ്ങളാണല്ലോ.... പ്രണയത്തിലല്ലെങ്കിലും.