വ്യാഴാഴ്‌ച, ജൂലൈ 15, 2010

'വയലിനക്കരെ' ഇപ്പോഴില്ലാത്ത


'വയലിനക്കരെ'
ഇപ്പോഴില്ലാത്ത വിട്ടിലെ
സ്വപ്നശേഖരങ്ങളാണ്
ഇപ്പോഴുണ്ടായിട്ടും ഞങ്ങളുടെതല്ലാത്ത,
സ്വപ്നങ്ങളില്‍ വന്ന് ഇടക്കിടക്ക്
നിങ്ങളുടേതെന്ന് വിതുമ്പുന്ന
വീടിനെ ഓര്‍മ്മപ്പെടുത്തിയത്...............

ഓരോമുറിയും വക്കുമുറിയാതെ
സൂക്ഷിച്ചുവെച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ
ഏറ്റുവാങ്ങുവാന്‍ നമ്മള്‍ വരുന്നതും
കാത്തു കാത്തിരിക്കുന്നുണ്ടാവും
നമ്മുടേതല്ലാതായ ഓരോവീടും.................

സൃഷ്ടിയുടെ നോവും തുടിപ്പും
ഏറ്റുവാങ്ങി താരാട്ടായ വടക്കറയും
അച്ഛന്റെ കവിതകളില്‍ നിന്നും
ഇനിയും മയക്കമുണരാതെ തെക്കറയും
മാറി മാറി നിറങ്ങള്‍ ചാലിച്ച്
ഞങ്ങളെ കാത്തിരുന്ന അകത്തളവും
നാടു നിറഞ്ഞൊഴുകിയ അടുക്കളയും
പ്രാവുകള്‍ കുറുകുന്ന ഉമ്മറക്കോലായിലെ
മഴപ്പാറലില്‍ നനഞ്ഞ ചാരുപടിയും
മുകളിലെ മുറികളില്‍ നിറഞ്ഞ
അവന്റെ പ്രണയത്തിന്‍റെ ഉഷ്ണവും
കാത്തുകാത്തിരിക്കുന്നുണ്ടാവും
നമ്മുടേതല്ലാതായ ഓരോവീട്ടിലും...............

എത്രയെടുത്തു വിളമ്പിയാലും
ഒരുപിടി ബാക്കിവെച്ചിരുന്ന
അമ്മയുടെ ചോറ്റുചെമ്പുപോലെ
ഓരോ പടിയിറക്കത്തിലും
ഓരോ ചുവടുനീക്കത്തിലും
നമ്മള്‍ ബാക്കി വെച്ചതെല്ലാം
തിരിച്ചുവാങ്ങാന്‍ ഇനിയും
തേടിയെത്തിയില്ലല്ലൊയെന്ന്
തമ്മില്‍ അടക്കം പറയുന്നുണ്ടാവും

നമ്മുടേതല്ലാതായ ഓരോവീടും.....................

11 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

'വയലിനക്കരെഇപ്പോഴില്ലാത്ത'...........'ടി.പി. രാജീവന്റെ വളരെയധികം ഇഷ്ടമുള്ള ഒരു കവിതാസമാഹാരം.

ശ്രീനാഥന്‍ പറഞ്ഞു...

വീടിന്റെ ഓര്മകള്‍ നിറഞ്ഞു നില്ക്കുന്നു, ഇഷ്ടപ്പെട്ടു.

the man to walk with പറഞ്ഞു...

ishtaayi..griahathuratha

the man to walk with പറഞ്ഞു...

ishtaayi..griahathuratha

chithrangada പറഞ്ഞു...

really nostaalgic!loved it.........

പ്രയാണ്‍ പറഞ്ഞു...

thanks ശ്രീനാഥന്‍,the man to walk with,
chithrangada ...............

Jishad Cronic പറഞ്ഞു...

ഇഷ്ടപ്പെട്ടു.

Thommy പറഞ്ഞു...

വളരെ നന്നായിരിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

Liked very much.It's the harsh truth..I too hv a post ruuning in similar lines. see you again .came here thru Sreenadahan's comment following.

ഹരീഷ് തൊടുപുഴ പറഞ്ഞു...

നന്നായി ചേച്ചീ; ഈ കവിതയും..

ഓടോ..:
നാട്ടിലെത്തിയോ..??
എത്തിയെങ്കിൽ എന്നെ ഒന്നു വിളിക്കണേ..

പ്രയാണ്‍ പറഞ്ഞു...

Jishad Cronic™ ,Thommy, maithreyi ഇവിടെകണ്ടതില്‍ വളരെ സന്തോഷം. വീണ്ടും കാണുമല്ലൊ.ഹരീഷ് നാട്ടിലെത്തിയില്ല ..എത്തിയാല്‍ വിളിക്കാം.