ഞായറാഴ്‌ച, ജൂലൈ 04, 2010

ഹര്‍ത്താലാ......കണ്ണു തുറന്നപ്പോള്‍
അമ്മ പറഞ്ഞു
ഇത്തിരൂടെ ചാച്ചിക്കൊ
ഇന്നു ഹര്‍ത്താലാ......
ഉമ്മറത്ത് പത്രം മാറ്റി
കണ്ണടയിലൂടെ നോക്കി
അച്ഛന്‍ പറഞ്ഞു
അപ്പൂനിന്ന്സ്ക്കൂളീ പോണ്ടാ...
ഇന്നു ഹര്‍ത്താലാ ......
മുറ്റത്തു പൂവും
പൂവിലെ പൂമ്പാറ്റയും
ഒന്നിച്ചു പറഞ്ഞു
ഇന്നു ഹര്‍ത്താലാ അപ്പൂ
നമുക്ക് കളിക്കാലോ .........
ഗേറ്റിനു പുറത്ത്
ജാഥയും വിളിച്ചുകൂവി
ഇന്നു ഹര്‍ത്താലാ......
ഗേറ്റിലേക്കോടിയ അപ്പൂനോട്
ചിതറിത്തെറിച്ച
വഴിവിളക്കും പറഞ്ഞു
സൂക്ഷിക്കണേ അപ്പൂ
ഇന്നു ഹര്‍ത്താലാ.........
വഴിതെറ്റിവന്ന
കല്ലും പറഞ്ഞു
മാറപ്പൂ ഇന്നു ഹര്‍ത്താലാ ....
ഹര്‍ത്താലും പറഞ്ഞു
അപ്പൂ കളിയിന്നെന്റൊപ്പം
നീയാണിന്നെന്റെ രക്തസാക്ഷി .

2 അഭിപ്രായങ്ങൾ:

the man to walk with പറഞ്ഞു...

hartal..jai ho

deepupradeep പറഞ്ഞു...

ഹര്‍താലിനോടുള്ള നമ്മുടെ പ്രണയം എന്നാണാവോ അവസാനിക്കുക...?