ബുധനാഴ്‌ച, ഓഗസ്റ്റ് 05, 2009

രക്ഷാബന്ധന്‍


ഇന്ന് രക്ഷാബന്ധന്‍. മണികണ്ഠത്തില്‍ ബന്ധിക്കുന്ന ഒരു നിറച്ചരടില്‍ ബന്ധങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്ന ദിവസം.അനുഷ്ടാനത്തിന് ഏകദേശം 6000 വര്‍ഷത്തിന്റെ അതായത് സിന്ധുനദിതടസംസ്കാരം നിലവില്‍ വന്ന കാലത്തിന്റെയത്ര പഴക്കമുണ്ടത്രെ.
സഹോദരീസഹോദരബന്ധത്തെ അരക്കിട്ടുറപ്പിക്കുക സഹോദരിയോടുള്ള അവന്റെ ഉത്തരവാദിത്വത്തില്‍ ഒരു തിരിച്ചറിവുണ്ടാക്കുക ഇത്രയുമാണ് ആചാരംകൊണ്ടുദ്ദേശിക്കുന്നത്.
ശ്രാവണമാസത്തിലെ പൗര്‍ണ്ണമി (ശ്രാവണപൂര്‍ണ്ണിമ) ദിവസമാണ് സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഉത്സവം കൊണ്ടാടുന്നത്. ചുവപ്പും മഞ്ഞയും സ്വര്‍ണ്ണവും കൂടിക്കലര്‍ന്ന ഒരു ചരടിനാല്‍ വിളക്കപ്പെടുന്ന ബന്ധത്തിന്റെ പവിത്രത ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താന്‍ ബന്ധനം നിഷ്ക്കര്‍ഷിക്കുന്നു.
രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പുരാണങ്ങളില്‍ ചില കഥകള്‍ ഉണ്ട്....
തന്റെ ഭക്തനായിരുന്ന മഹാബലിയുടെ രാജ്യം സംരക്ഷിക്കാനായി എത്തിയ മഹാവിഷ്ണു വൈകുണ്ഠത്തില്‍ തിരിച്ചെത്താഞ്ഞപ്പോള്‍ ലക്ഷ്മീദേവി ഒരു ബ്രാഹ്മണയുവതിയായി ബലിയുടെ അടുത്ത് അഭയം തേടുന്നു. ശ്രാവണപൂര്‍ണ്ണിമയുടെയന്ന് ബലിയുടെ കയ്യില്‍ രാഖികെട്ടിയ ലക്ഷ്മീദേവി തന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തുകയും ബലി സസന്തോഷം വിഷ്ണുവിനെ വൈകുണ്ഠത്തിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു.അന്നുമുതല്‍ ആഘോഷം കൊല്ലം തോറും ആഘോഷിച്ചു വരുന്നുവത്രെ.
ഇതില്‍ അസുര രാജാവായ ബലി ഇന്ദ്രനുമായി നടത്തിയ യുദ്ധമായിരുന്നു അതെന്നും ഇന്ദ്രന്റെ പത്നി സചീദേവിക്ക് വിഷ്ണു കൊടുത്ത പവിത്രനൂല്‍ ബലിയുടെ കയ്യില്‍ കെട്ടിയതിനാല്‍ ബലി ഇന്ദ്രനെ കൊല്ലാതെ വിട്ടുവെന്നും ഒരു കഥയുണ്ട്. നമ്മുടെ ഓണവുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഒരു റിസര്‍ച്ചിനുള്ള വകയുണ്ട്.
ചരിത്ര യുദ്ധങ്ങളിലും രാഖി കടന്നുവരുന്നുണ്ട്. 300 ബി സിയില്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഭാരതത്തെ ആക്രമിച്ചപ്പോള്‍ അന്നത്തെ രാജാവായിരുന്ന പുരുവില്‍നിന്ന് ഒരുപാട് നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നു. രക്ഷാബന്ധനെപ്പറ്റി അറിയാമായിരുന്ന മഹാറാണി പുരുവിന്ന് രാഖികെട്ടുകയും പുരു അതു സ്വീകരിക്കുകയും ചെയ്തു. പിന്നീടുണ്ടായ യുദ്ധത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കൊല്ലാനുള്ള സാഹചര്യമുണ്ടായിട്ടും സഹോദരിഭര്‍ത്താവ് എന്ന പരിഗണനയില്‍ അദ്ദേഹം അതു ചെയ്യുന്നില്ല.
രജപുത്തരും മുഗളരും തമ്മിലുള്ള ബന്ധവും രക്ഷാബന്ധനിലൂടെ വളര്‍ന്ന ചരിത്രമുണ്ട്. ചിത്തോഡിലെ റാണിയായിരുന്ന വിധവയായ കര്‍ണാവതി ഗുജറാത്ത്സുല്‍ത്താനായിരുന്ന ബഹദൂര്‍ഷായില്‍നിന്ന് രക്ഷപ്പെടാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഹുമയൂണിന് രാഖി അയക്കുകയും
ഹുമയൂണ്‍ യുദ്ധത്തിലിടപെടുകയും ചെയ്തു.
രക്ഷാബന്ധന്റെ ഉത്ഭവമായി പറയാന്‍ പറ്റുന്ന മറ്റൊരു കഥ ഒരു പക്ഷെ കൃഷ്ണനും ദ്രൗപതിയും തമ്മിലുള്ളതാവും.ശിശുപാലനെ നിഗ്രഹിക്കുന്നതിന്നിടയില്‍ കൃഷ്ണന്റെ ഇടതുകയ്യില്‍നിന്നും രക്തം വാര്‍ന്നൊലിക്കാന്‍ തുടങ്ങി. ഇതുകണ്ട ദ്രൗപത് സ്വന്തം വസ്ത്രാഞ്ചലം കീറി കൃഷ്ണന്റെ മണികണ്ഠത്തില്‍ കെട്ടി രക്ത വാര്‍ച്ച നിര്‍ത്തുന്നു.സന്തുഷ്ടനായ കൃഷ്ണന്‍ ദ്രൗപതിയെ സഹോദരിയായിക്കണ്ട് ഭാവിയില്‍ അവളുടെ രക്ഷക്കായി പ്രതിജ്ഞയെടുക്കുകയും ചെയ്തു. ബാക്കി നമുക്കറിയാമല്ലൊ....
ഇത്രയും പറഞ്ഞതില്‍നിന്നും രാഖിയുടെ ശക്തി മനസ്സിലായിട്ടുണ്ടാവുമല്ലൊ. പവിത്രമായ സ്ത്രീ പുരുഷ ബന്ധങ്ങളെ വികലമായ മനസ്സു കൊണ്ട് അളക്കുന്ന ഇന്നത്തെ കാലത്ത് ഇങ്ങിനെയൊരാചാരം പ്രാധാന്യമര്‍ഹിക്കുന്നു.നല്ല സൗഹൃദങ്ങളെ വിട്ടേക്കു.... രക്ത ബന്ധങ്ങളെ പോലും തിരിച്ചറിയാത്ത ഒരു മനസ്സുമായാണ് ഒരുവിഭാഗം നമ്മുടെയിടയില്‍ ജീവിക്കുന്നത്. കാലങ്ങളായുള്ള അനുഷ്ടാനം കൊണ്ട് ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കുറവൊന്നുമില്ലെങ്കിലും സ്ത്രീക്കെതിരെ നീങ്ങുമ്പോള്‍ കയ്യിലെ ചരട് ഒരു നിമിഷം ചിന്തിക്കാനുള്ള പ്രേരകമായെങ്കില്‍ എന്നു മാത്രം. ഗൂഗിള്‍

<a href = "http://marunadan-prayan.blogspot.com/2009/02/blog-post_01.html">

രക്തബന്ധം.......?<




12 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

സാഹോദര്യത്തിന്റെയും നല്ല സൗഹൃദത്തിന്റെയും ആശംസകള്‍.......

കണ്ണനുണ്ണി പറഞ്ഞു...

കാര്യം ഇതൊക്കെ ആണെങ്കിലും ക്യാമ്പസ്‌ ഓര്‍മ്മകളില്‍ രാഖിക്ക് അത്ര നല്ല നിറം അല്ല.
പെണ്കുട്ടികള് പൂവാലന്മാരെ ഒതുക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യാണ് രാഖി കെട്ടി കൊടുക്കല്‍... പിന്നെ സിസ്റ്റര്‍ ആയി കാണേണ്ടി വരും എന്നുള്ളത് കൊണ്ട്... കോളേജില്‍ ലെ പേരുകേട്ട പൂവലന്മാരോക്കെ ഈ ദിവസം അവധി എടുക്കുകയാണ് പതിവ്

കാപ്പിലാന്‍ പറഞ്ഞു...

ഒരുപാട് നാളായി ഇവിടെ വന്നിട്ട് . ഇപ്പോള്‍ കവിതകള്‍ വായിച്ചു . വരകള്‍ കണ്ടു. രക്ഷാബന്ധന്‍ കണ്ടു തിരിച്ചു പോകുന്നു . എല്ലാം നല്ലതിന് . ഇനി വരുവാനുള്ളതും വന്നതും നല്ലതിന് ആശംസകള്‍

ശ്രീ പറഞ്ഞു...

നന്നായി, ഇങ്ങനെ ഒരു പോസ്റ്റ്.

പ്രയാണ്‍ പറഞ്ഞു...

കണ്ണനുണ്ണി ഇപ്പോഴും അങ്ങിനെത്തന്നെയല്ലെ....:)
കാപ്പിലാന്‍ നന്നാവാന്‍ ഉദ്ദേശിച്ചിട്ടില്ല അല്ലെ.....
നന്ദി ശ്രീ.....

Typist | എഴുത്തുകാരി പറഞ്ഞു...

സാഹോദര്യത്തിനും നല്ല സൌഹൃദങ്ങള്‍ക്കും ഒരു പോറലുമേല്‍ക്കാതിരിക്കട്ടെ....

ചാണക്യന്‍ പറഞ്ഞു...

രക്ഷാബന്ധനെക്കുറിച്ചുള്ള പോസ്റ്റ് നന്നായി..ആശംസകള്‍..

പ്രയാണ്‍ പറഞ്ഞു...

ചാണക്യാ, എഴുത്തുകാരി ഇവിടെ വന്നതിന്നും ആശംസകള്‍ക്കും നന്ദി..

വരവൂരാൻ പറഞ്ഞു...

ഗുജറാത്തിലുണ്ടായിരുന്നപ്പോൾ..... എന്റെ കയ്യിലും ഈ ദിവസം കുറെ രാഖികൾ ഉണ്ടാവുമായിരുന്നു...ഭൈയാ... ഭൈയാ എന്നു വിളിച്ച്‌ അടുത്തുള്ള പെൺകുട്ടികളൊക്കെ ഈയുള്ളവന്റെ കൈയ്യിൽ വന്നു തൂങ്ങുമായിരുന്നു.

ഇത്ര ദൂരയായിരുന്നിട്ടും അവരിൽ ചിലർ എന്നെ ഈ പ്രാവശ്യവും മറക്കാതെ വിളിച്ചിരുന്നു.

നന്നായിരിക്കുന്നു ആശംസകൾ

the man to walk with പറഞ്ഞു...

oru sanyasiniyude kayyil ninnaanu ee varshathe rakshbandhan kittiyath..

:)

ജയകൃഷ്ണന്‍ കാവാലം പറഞ്ഞു...

എന്‍റെ കൂടെ പൂനയില്‍ പഠിച്ച ഒരു മറാത്തി പെണ്‍‍കുട്ടിയുണ്ട്. സ്നേഹ. പഠനം കഴിഞ്ഞ് നാട്ടില്‍ തിരികെയെത്തിയ ശേഷവും മുടങ്ങാതെ അവളുടെ രാഖി എനിക്കു തപാലില്‍ എത്തുമായിരുന്നു. ഞാന്‍ ബാംഗ്ലൂരിലുള്ള സമയം, അവളുടെ മുറച്ചെറുക്കന്‍ അവളെ വിവാഹം കഴിക്കണമെന്നു പറഞ്ഞു പുറകേ നടന്നപ്പോള്‍ അവള്‍ പറഞ്ഞത്, എന്‍റെ സഹോദരന്‍ ബാംഗ്ലൂരിലുണ്ട് അവിടെ പോയി അയാളോടു ചോദിക്കൂ, അയാള്‍ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കാം എന്നാണ്. കേരളീയ വേഷം ധരിച്ച്, എന്‍റെ കല്യാണത്തിന് താലി കെട്ടാന്‍ കാത്തിരിക്കുകയാണ് അവള്‍. അതാണ് ആ ആത്മബന്ധത്തിന്‍റെ ദൃഢത. ഈ ദിവസം എനിക്കോര്‍ക്കാന്‍ ഇതിലേറെ മനോഹരമായ ഒരനുഭവമില്ല.

Unknown പറഞ്ഞു...

ഞാന്‍ ബ്ലോഗില്‍ എത്തിയത് 2009 ഏപ്രിലിആയിരുന്നു.

ഇതൊക്കെ ഇപ്പഴാ കാണുന്നതേയ്.. ഹിഹിഹി.

അല്ലാ, ഒന്നു ഗവേഷിക്കരുതോ, ഓണവും രാഖിയും ബലിയും അലക്സാണ്ടറും എല്ലാം.. ങെ?