നിന് ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍ നീ
കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...
അലറിക്കരഞ്ഞുകൊണ്ടതു
പോല്‍കോപം കൊണ്ട്
കടലായ് കൊടുങ്കാറ്റായ്
ചിതറിതെറിച്ചു പിന്നി-
ടയില്‍തണുത്തുറഞ്ഞൊടുവില്‍
മനം വെന്ത മരു പോലചഞ്ചല
നിര്‍വീര്യയായ്നീയെന്നോ...
ഒന്നുരണ്ടല്ല ... നൂറ്റി
യെട്ടിലുമൊതുങ്ങാതി-
ന്നെണ്ണൂന്നു കബന്ധങ്ങള്‍
നിന്റെ മക്കളന്ന്യോന്ന്യം...
ഒരുവഴി ചെന്നെത്തുവാന്‍
കര്‍മ്മത്തിന്‍ഫലത്തേക്കാള്‍
ഒരുപിടി അവിലേ നല്ലൂ
എന്നല്ലോ നിനപ്പിവര്‍.....
കൊഞ്ചിച്ചു വഷളാക്കി
മക്കളെയെന്നോ
കാന്തന് ചൊല്ലുന്നു കോപം
കൊണ്ടു തുടുത്ത നയനങ്ങളാല്‍.....
ഉയരുന്നൂഷ്മാവത്രെ
നിന്റെ നെഞ്ചിലെയഗ്നി
നിന്നുകത്തുകയാവാം
അതിഘോരമനുദിശം....
നിന് ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍
നീ കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...
സാരമെന്‍ വസുന്ധരെ
നില്ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍ നീ
കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...
അലറിക്കരഞ്ഞുകൊണ്ടതു
പോല്‍കോപം കൊണ്ട്
കടലായ് കൊടുങ്കാറ്റായ്
ചിതറിതെറിച്ചു പിന്നി-
ടയില്‍തണുത്തുറഞ്ഞൊടുവില്‍
മനം വെന്ത മരു പോലചഞ്ചല
നിര്‍വീര്യയായ്നീയെന്നോ...
ഒന്നുരണ്ടല്ല ... നൂറ്റി
യെട്ടിലുമൊതുങ്ങാതി-
ന്നെണ്ണൂന്നു കബന്ധങ്ങള്‍
നിന്റെ മക്കളന്ന്യോന്ന്യം...
ഒരുവഴി ചെന്നെത്തുവാന്‍
കര്‍മ്മത്തിന്‍ഫലത്തേക്കാള്‍
ഒരുപിടി അവിലേ നല്ലൂ
എന്നല്ലോ നിനപ്പിവര്‍.....
കൊഞ്ചിച്ചു വഷളാക്കി
മക്കളെയെന്നോ
കാന്തന് ചൊല്ലുന്നു കോപം
കൊണ്ടു തുടുത്ത നയനങ്ങളാല്‍.....
ഉയരുന്നൂഷ്മാവത്രെ
നിന്റെ നെഞ്ചിലെയഗ്നി
നിന്നുകത്തുകയാവാം
അതിഘോരമനുദിശം....
നിന് ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍
നീ കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...
8 അഭിപ്രായങ്ങൾ:
ഒരു പഴയ പോസ്റ്റ് വീണ്ടും ഇടുന്നു.....കാണത്തവര്‍ക്കു വേണ്ടി.
ഒരു വട്ടം കൂടി വായിച്ചിരിക്കുന്നു
ഒരു വട്ടം കൂടി വായിച്ചിരിക്കുന്നു
നിന് ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍
നീ കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...
നല്ല വരികള്‍..
എന്നാല്‍ ശയന പ്രദക്ഷിണമെന്ന
പ്രായശ്ചിത്തം മാത്രം മതിയാകുമോ
ഈ കലിയുഗത്തിന്റെ
വിധി തിരുത്താന്‍?????
ശയനപ്രദക്ഷിണം കൊണ്ടാവുമോ വിധി തിരുത്താന്‍?
നല്ല വരികള്‍......
മുഴുവനും അങ്ങട് മനസ്സിലായില്യ...
പക്ഷെ ശയന പ്രദക്ഷിണം എന്ന് കണ്ടപ്പോ....ഞാന്‍ കഴിഞ്ഞ മാസം ശബരി മലയില്‍ പോയി നടത്തിയ ശയന പ്രദക്ഷിണം ഓര്‍മ്മ വരുന്നു ...
മുന്‍പ് വായിച്ചവര്‍ക്കും ഇപ്പൊ വായിച്ചവര്‍ക്കും ഒരു പാട് നന്ദി. പാവം അങ്ങിനെ തിരുത്താന്‍ പറ്റുന്ന വിധിയല്ലാലൊ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ