ഞായറാഴ്‌ച, സെപ്റ്റംബർ 01, 2013

ഒടിയന്‍........
പണ്ട് പണ്ടൊരിക്കലൊരുകാക്ക
അല്ലല്ല ...
അതൊരുപൂച്ചയായിരുന്നു.....
ഇടക്കൊക്കെ ഒരു മാനിനെപ്പോലെ
പിന്നെ കാള
പോത്ത്
പന്നി...
കഥയങ്ങിനെ ചെല്ലുമ്പോള്‍
ടെന്‍ഷനായിട്ടു
ശ്വാസം മുട്ടീട്ടും വയ്യ.....എന്നാലും.
കാക്കയില്‍ നിന്നും
പൂച്ചയില്‍ നിന്നും
മാനില്‍നിന്നും ഓടിയോടി
കാള
പോത്ത്
പന്നി
കഴുതയായപ്പോള്‍
കരഞ്ഞു കരഞ്ഞു
സങ്കടപ്പെട്ട് സങ്കടപ്പെട്ട് കഥ നിര്‍ത്തി......
.
.
.

ഇപ്പോള്‍ ഒരു മുയലായി എന്റെ മടിയിലിരിക്കുന്നു...
നീയായിരുന്നോ എന്ന്‍
ഇനി ഒടിമറിഞ്ഞാല്‍ തല്ലുകിട്ടുമെന്ന്
ഞാന്‍ അതിന്‍റെ നിറുകില്‍
ഉമ്മ വെച്ചു ഉമ്മവെച്ച് തലോടികൊണ്ടിരിക്കുന്നു.


8 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഒടിഞ്ഞു!!!!

Echmukutty പറഞ്ഞു...

അതെ,ശരിക്കും..

പ്രയാണ്‍ പറഞ്ഞു...

:)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പണ്ടല്ലേ അത് അങ്ങനെയാ

പ്രയാണ്‍ പറഞ്ഞു...

ഇപ്പൊഴും...

Anu Raj പറഞ്ഞു...

മുയല്‍ പീഢനം..?

പ്രയാണ്‍ പറഞ്ഞു...

ഉം.... തല്ലുകൊള്ളാത്തതിന്റെ അസുഖമായിരുന്നു.....

സൗഗന്ധികം പറഞ്ഞു...

നല്ല കവിത

ശുഭാശംസകൾ....