ചൊവ്വാഴ്ച, ജനുവരി 01, 2013

ഒരു മരണക്കുറിപ്പ്...... ജനനസുവിശേഷവും.ഓരോയാത്രയയപ്പും
ഓരോ ആഘോഷമാക്കാറുണ്ട്
ഞങ്ങള്‍......
യാത്രയാകുന്നവരുടെ
ഭൂതത്തില്‍നിന്നും
കല്ലും കാഞ്ഞിരവും പിഴുത്
വാക്കുകള്‍ ചിന്തേരിട്ടും
മൂര്‍ച്ചകൂട്ടിയും
ലോകസമക്ഷം
കവിതയെന്നും
കഥയെന്നും
ലേഖനമെന്നും
അടിക്കുറിപ്പുകളെഴുതും.
വെട്ടിയതും കൊന്നതും
മാറ്റുരച്ച്
കൊടുത്തതും കിട്ടിയതും
പെരുക്കിപ്പെരുപ്പിച്ച്
ആ ശ്വാസമൊടുങ്ങുന്നതിന്നും
എത്രയോമുന്‍പേ തന്നെ
ഞങ്ങള്‍ എഴുതിത്തുടങ്ങും.
അവസാനശ്വാസം കൈകള്‍കൂപ്പി
വിടപറയും മുന്‍പെ
റൂഷും ലിപ്സ്റ്റിക്കുമിട്ട്
മിനുക്കുപണികള്‍തീര്‍ത്ത്
വിലപേശിത്തുടങ്ങിയിരിക്കും
സ്വര്‍ഗ്ഗവാതില്‍
തനിയെതുറന്നുപോകുന്ന
യാത്രാമംഗളങ്ങള്‍....
ഗൃഹാതുരമായ
ഓര്‍മ്മക്കുറിപ്പുകള്‍......
.
.
.
ഇതൊന്നു കഴിഞ്ഞുകിട്ടിയിട്ടുവേണം
ഞങ്ങള്‍ക്ക് പ്രതിനായകന്‍റെ
സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍...
ആ സുവിശേഷങ്ങളെഴുതാനും....
വരാന്‍ പോകുന്നതെന്തെന്ന്
കണ്ടുതന്നെയറിയണമല്ലോ.

6 അഭിപ്രായങ്ങൾ:

അമൃതംഗമയ പറഞ്ഞു...

"പുതുവത്സരശംസകള്‍"

Anu Raj പറഞ്ഞു...

യാത്ര അയപ്പു ചടങ്ങ് കഴിഞ്ഞിട്ടുവേണം....ആ പരമനാറിയുടെ പിരിഞ്ഞ് പോക്ക് ഞങ്ങള്ക്കൊന്ന് ആഘോഷിക്കാന്

ശ്രീ പറഞ്ഞു...

അതെയതെ, വരാനിരിയ്ക്കുന്നതെന്തെന്ന് കണ്ടു തന്നെ അറിയണം.


പുതുവത്സരാശംസകള്‍!

MyDreams പറഞ്ഞു...


ഓരോയാത്രയപ്പിലും
ഞങ്ങള്‍ പര്സപ്പരം മരിക്കാറുണ്ട്
അത് കൊണ്ട് തന്നെ
മരിച്ചവരുടെ ലോകത്തില്‍ നിന്നാണ്
യാത്രയപ്പ് ആഘോഷിക്കാറുള്ളത്
.....
....
..

ഇതൊന്നു കഴിഞ്ഞുകിട്ടിയിട്ടുവേണം
ഞങ്ങള്‍ക്ക് മുന്പ് മരിച്ചു പോയവരുടെ
സ്വീകരണത്തില്‍ പങ്കെടുക്കേണ്ടത്

Echmukutty പറഞ്ഞു...

അതെ, കണ്ടു തന്നെ അറിയണമല്ലോ...

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

ഇതൊന്നു കഴിഞ്ഞുകിട്ടിയിട്ടുവേണം
ഞങ്ങള്‍ക്ക് പ്രതിനായകന്‍റെ
സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍...
ആ സുവിശേഷങ്ങളെഴുതാനും....